Connect with us

GULF

ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി

Published

on

റിയാദ്: ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ജിസിസി അടിയന്തര മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനക്ഷമമായി. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതെങ്കിലും ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ഉള്‍പ്പെടെ,സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേഖല നേരിടേണ്ടിവരുന്ന പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പറഞ്ഞു.

പരിസ്ഥിതി,സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍,വിതരണ ശൃംഖലകളിലെ തടസങ്ങള്‍,വ്യാപാരത്തിന്റെയും ഊര്‍ജത്തിന്റെയും ചലനം,സുപ്രധാന ജലപാതകളുടെ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ സാമ്പത്തിക മേഖലകളിലെ പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അടിയന്തര കേന്ദ്രം ആരംഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍
സഞ്ജയ് സുധീര്‍ തൊഴിലാളി ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ഐകാഡ് റെസിഡന്‍ഷ്യല്‍ സിറ്റിയിലെ ആര്യം ക്യാമ്പിലാണ് അംബാസ്സിഡര്‍ എത്തിയത്. ഇവിടെയുള്ള 57,000 തൊഴിലാളികളില്‍ കാല്‍ലക്ഷത്തിലേറേപേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.

ഇതോടനുബന്ധിച്ചു നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ മുന്നൂറിലേറെ തൊഴിലാളികള്‍ പങ്കെടുത്തു. തൊഴിലാളികളുമായി അംബാസഡര്‍ നേരിട്ട് ആശയവിനിമയം നടത്തി. എഡിഎന്‍എച്ച്, ഖ ദാമത്ത്, എത്തിഹാദ് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി, അല്‍ഗുറൈര്‍ അയണ്‍ ആന്റ് സ്റ്റീല്‍, ഇഎംഎസ് സ്റ്റീല്‍ തുടങ്ങിയ കമ്പനികളിലെ തൊഴിലാളികള്‍ സന്നിഹിതരായിരുന്നു.

കോണ്‍സുലര്‍ സേവനങ്ങള്‍, എംബസിയുടെ ക്ഷേമ സംരംഭങ്ങള്‍, സാമ്പത്തിക സാക്ഷരതയെ ക്കുറിച്ചുള്ള സെഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരദായക സെഷനുകള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എംബസി വാഗ്ദാനം ചെയ്യുന്ന പ്രധാന കോണ്‍സുലാര്‍ സേവനങ്ങളായ പാസ്പോര്‍ട്ട് വിതരണം, പുതുക്ക ല്‍, അറ്റസ്റ്റേഷന്‍, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് എംബസി യില്‍ ലഭ്യമാകുന്ന കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എംബസി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എംബസി യുടെയും ബന്ധപ്പെട്ട യുഎഇ അധികാരികളുടെയും പ്രധാന ഫോണ്‍ നമ്പറുകളും അവശ്യ വിവരങ്ങളും വിശദീകരിക്കുന്ന ദ്വിഭാഷാ കൈപുസ്തകം വിതരണം ചെയ്തു.

തൊഴിലാളികള്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ അംബാസഡര്‍ നോക്കിക്കണ്ടു. ഡോക്യുമെ ന്റേഷന്‍ സെന്ററുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങള്‍, ജിം, ക്രിക്കറ്റ്, ഫിറ്റ്നസ് സെന്ററുകള്‍, ഭക്ഷണ ശാലകള്‍, ഫാര്‍മസികള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്.

യുഎഇയുടെ സാ മ്പത്തിക സാക്ഷരതയ്ക്കുള്ള ദേശീയ വേദിയായ സൗദ് ഇനിഷ്യേറ്റീവിലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭവും തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്തി സംസാരിച്ചു.

Continue Reading

GULF

ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ് 

രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്.

Published

on

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച, സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അരിമ്പ്ര അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗംവും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ എംസി വടകര ഉദ്ഘാടനം ചെയ്തു. അൻവർ മുള്ളമ്പാറ ഉസ്മാൻ താമരത്ത്‌, കുഞ്ഞുമോൻ കാക്കിയ എന്നിവർ പ്രസംഗിച്ചു വി പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.

Continue Reading

GULF

സമൂഹ നന്മയ്ക്കും സമുദായ വളർച്ചയ്ക്കും ജീവിതം സമർപ്പിച്ച തങ്ങൾ

Published

on

കുവൈത്ത് സിറ്റി: ന്യൂനപക്ഷ-പിന്നോക്ക അധസ്ഥിത വിഭാഗത്തിന്റെ ശബ്ദവും,ശക്തിയുമായ മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവി അലങ്കരിച്ച ആദരണീയനും, അവസാന വാക്കുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന മഹനീയ നേതൃത്വം. മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ പദവിയിലിരുന്ന ഉമ്മത്തിന്റെ നേതൃ തേജസ്,സദ്ഗുണ വഴികാട്ടി സയ്യിദ് ഉമർ ബാഫഖി തങ്ങൾ.
മഹാരഥന്മാരായ ഇരു നേതാക്കൾ വിട പറഞ്ഞ ദിനം സാമൂഹിക-സാംസ്‌കാരിക വേദിയായ ഗ്രീൻ ഫോർട്ട് കുവൈത്ത് അനുസ്മരണ സദസ്സൊരുക്കി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മണ്മറഞ്ഞ മഹാരഥന്മാർ’അനുസ്മരണ വേദിയിൽ ഗ്രീൻ ഫോർട്ട് ചെയർമാൻ എൻ.കെ ഖാലിദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
അബ്ദുൽ അസീസ് നരിക്കോട്ട് ഖിറാഅത്ത് നടത്തി.

പ്രവാസ ജീവിതം അവസനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കുവൈത്ത് കെഎംസിസി മുൻ സംസ്ഥാന ജനറൽ സിക്രട്ടറിയും വൈസ് പ്രസിഡണ്ടുമായ എംകെ അബ്ദുറസാഖ് വാളൂരിന് മഹാരഥന്മാരായ നേതാക്കളുടെ അനുസ്മരണ സദസ്സ് സമുചിതമായ യാത്രയയപ്പ് നൽകി. ശറഫുദ്ധീൻ കണ്ണേത്ത് ഉത്‌ഘാടനം ചെയ്തു. അസ്‌ലം കുറ്റിക്കാട്ടൂർ,സിറാജ് എരഞ്ഞിക്കൽ,പിവി ഇബ്രാഹിം,റഷീദ് പയന്തോങ്ങ്,ഗഫൂർ മുക്കാട്,ഡോ.അബ്ദുൽ ഹമീദ്,സുബൈർ കൊടുവള്ളി,ഹമീദ് സബ്ഹാൻ,ഫുആദ് സുലൈമാൻ,അബ്ദുള്ള മാവിലായി,റഷീദ് ഒന്തത്ത് പ്രസംഗിച്ചു.

ഫാസിൽ കൊല്ലം സ്വാഗത ഭാഷണം നിർവ്വഹിച്ചു. ഷാഫി കൊല്ലം സദസ്സിന് നന്ദി പ്രകാശിപ്പിച്ചു.

Continue Reading

Trending