Connect with us

kerala

കോട്ടയം മെഡിക്കല്‍ കോളജപകടം: ഇന്നും വ്യാപക പ്രതിഷേധം

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധം നടത്തി.

Published

on

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധം നടത്തി. അതേസമയം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.

തിരുവനന്തപുരത്ത് വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പാലക്കാട് ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ലാത്തിവീശി.

കണ്ണൂര്‍ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മട്ടന്നൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. അങ്കമാലിയില്‍ മന്ത്രി വി.എന്‍ വാസവനെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.

വയനാട് ഡിഎംഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending