Connect with us

kerala

‘കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി, പക്ഷേ ജി. സുധാകരന്‍ പഴയ ജി. സുധാകരന്‍ തന്നെ’; വിമര്‍ശനവുമായി എ.കെ. ബാലന്‍

ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിപ്പിലൂടെയായിരുന്നു ബാലന്റെ വിമര്‍ശനം.

Published

on

കൊച്ചി: ജി. സുധാകരനെ വിമര്‍ശിച്ച് സിപിഎം നേതാവ് എ.കെ. ബാലന്‍. ജി. സുധാകരനില്‍ കാലം മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് എ.കെ. ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 1972ലെ എസ്എഫ്‌ഐയുടെ കോട്ടയം സംസ്ഥാന സമ്മേളനത്തില്‍ ജി. സുധാകരനെ വിമര്‍ശിച്ചതിന് തന്നെ ഒഴിവാക്കി. എസ്എഫ്‌ഐ സമ്മേളനത്തില്‍ സുധാകരന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എല്ലാ പേജിലും സുധാകരന്‍ എന്ന് എഴുതി വെച്ചിരുന്നു. ഇതിനെയാണ് താന്‍ വിമര്‍ശിച്ചത്. വി എസ്, പിണറായി മന്ത്രിസഭകളില്‍ താനും സുധാകരനും മന്ത്രിമാരായിരുന്നു. വലിയ വ്യക്തിബന്ധമായിരുന്നു. എന്നാല്‍ കാലം തന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും തിരിച്ചറിഞ്ഞത് വൈകിയാണെന്നും എ കെ ബാലന്‍ പറയുന്നു. പക്ഷേ ജി. സുധാകരന്‍ പഴയ ജി. സുധാകരന്‍ തന്നെയാണെന്നും മാറ്റമില്ലെന്നും എ.കെ. ബാലന്‍ വിമര്‍ശിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച് കുറിപ്പിലൂടെയായിരുന്നു ബാലന്റെ വിമര്‍ശനം.

Trending