Connect with us

News

കുവൈത്തില്‍ നറുക്കെടുപ്പ് തട്ടിപ്പ് കേസ്; 73 പ്രതികള്‍ക്കെതിരെ കുറ്റപത്രം

73 പ്രതികളെയാണ് കുറ്റങ്ങള്‍ ചുമത്തി ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്

Published

on

കുവൈത്ത് സിറ്റി: കുവൈത്തിലെ നറുക്കെടുപ്പ് തട്ടിപ്പ് കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി. 73 പ്രതികളെയാണ് കുറ്റങ്ങള്‍ ചുമത്തി ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിരിക്കുന്നത്. 2021 മുതല്‍ 2025 വരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നയത്തിയ 110 വാണിജ്യ നറുക്കെടുപ്പുകളില്‍ കൃത്രിമം നടന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

വാഹനങ്ങള്‍,പണം,മറ്റു സമ്മാനങ്ങള്‍ എന്നിവ ഉള്‍പ്പടെ 1.244 മില്യണ്‍ കുവൈത്തി ദിനാര്‍ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ നറുക്കെടുപ്പുകളിലൂടെ വാഗ്ദാനം ചെയ്തിരുന്നത്. സമ്മാനങ്ങള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നതിനായി ഏകോപിതമായ ക്രിമിനല്‍ സംഘം നറക്കെടുപ്പുകളില്‍ കൃത്രിമം കാണിച്ചതായും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് പണവും സാധനങ്ങളും ഉള്‍പ്പടെ 1.174 ദശലക്ഷം കുവൈത്ത് ദിനാര്‍ മൂല്യമുള്ള സ്വത്തുക്കള്‍ പ്രോസിക്യൂഷന്‍ കണ്ടെടുത്തിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending