Connect with us

News

കരിങ്കടലില്‍ റഷ്യന്‍ ഓയില്‍ ടാങ്കറിന് ഡ്രോണാക്രണത്തില്‍ തീപിടിച്ചു

ശനിയാഴ്ച രാവിലെ തുര്‍ക്കിയ തീരത്തിനു സമീപം രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള ‘വിരാട്’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.

Published

on

കരിങ്കടലില്‍ റഷ്യന്‍ ഓയില്‍ ടാങ്കറിന് ഡ്രോണാക്രണത്തില്‍ തീപിടിച്ചെന്ന് തുര്‍ക്കിയ അറിയിച്ചു. ശനിയാഴ്ച രാവിലെ തുര്‍ക്കിയ തീരത്തിനു സമീപം രഹസ്യക്കപ്പലുകളുടെ കൂട്ടത്തിലുള്ള ‘വിരാട്’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനായിട്ടില്ല. ഇതേ കപ്പലിനു നേരെ വെള്ളിയാഴ്ച രാത്രിയും ആക്രമണം നടന്നിരുന്നു.

കരിങ്കടലില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് കത്തിയ മറ്റൊരു റഷ്യന്‍ ടാങ്കറിലും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും തുര്‍ക്കിയ അറിയിച്ചു. 274 മീറ്റര്‍ നീളമുള്ള കൈറോസ് എന്ന കപ്പലാണ് കത്തിയത്. കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. റഷ്യയുടെ നൊവൊറോസ്സിയസ്‌ക് തുറമുഖം ലക്ഷ്യമിട്ട് സഞ്ചരിച്ച കപ്പലിലാണ് തീ പിടിച്ചത്.

യുക്രെയ്ന്‍ നാവിക സേനയും അവരുടെ സുരക്ഷാ ഏജന്‍സിയായ എസ്.ബി.യുവും സംയുക്തമായി നടത്തിയ ആക്രമണമാണെന്നാണ് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയുമായുള്ള സംഘര്‍ഷത്തില്‍നിന്ന് പിന്മാറാനുള്ള സമാധാന കരാറില്‍ ഒപ്പുവെക്കാന്‍ യുക്രെയ്‌നുമേല്‍ യു.എസ് സമ്മര്‍ദം ചെലുത്തുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ആക്രമണം റഷ്യയുടെ എണ്ണ വ്യാപാരത്തിന് തിരിച്ചടിയാകാനുള്ള സാധ്യതയും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

india

യുപിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന്‍ വെടിവെച്ചുകൊന്നു

അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.

Published

on

ഉത്തര്‍ പ്രദേശില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരന്‍ വെടിവെച്ചുകൊലപ്പെടുത്തി. അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്. നോയ്ഡയിലാണ് സംഭവം.

സോനു പേയിങ് ഗസ്റ്റായി താമസിക്കുന്ന നോയ്ഡ ഫേസ് 2 ഏരിയയില്‍ വെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ കൃഷ്ണയ്ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സോനുവിന്റെ മുറിയില്‍ കൃഷ്ണ ചെല്ലുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ യുവതിക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.

മുന്‍പ് ഒരു ഫാക്ടറിയില്‍ സോനുവും കൃഷ്ണയും ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ആ സമയത്ത് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. ഈയടുത്ത് വീട്ടുജോലിക്കാണ് സോനു പൊയ്‌ക്കൊണ്ടിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ സോനുവിനോട് കൃഷ്ണ കുറച്ചുകാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, ഈ ആവശ്യം സോനു നിരാകരിച്ചു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Published

on

കോഴിക്കോട് ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. കോതമംഗലം സ്വദേശിയാണ്. ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Continue Reading

News

ഫിഫ ലോകകപ്പ്; നറുക്കെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി ഇറാന്‍

ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തിന് വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 5 ന് വാഷിംഗ്ടണില്‍ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് ഇറാന്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട് ചെയ്തു.

Published

on

2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി ഇറാന്‍. ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജ് അടക്കമുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തിന് വിസ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡിസംബര്‍ 5 ന് വാഷിംഗ്ടണില്‍ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് ഇറാന്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റ് റിപ്പോര്‍ട് ചെയ്തു.

ഇറാന്‍ ഫുട്‌ബോള്‍ പരിശീലകനായ അമീര്‍ ഖലനോയി അടക്കം ഇറാനിയന്‍ പ്രതിനിധി സംഘത്തിലെ നാല് പേര്‍ക്കാണ് ഡിസംബര്‍ അഞ്ചിന് നടക്കുന്ന നറുക്കെടുപ്പിന് വിസ അനുവദിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോകപ്പ് നറുക്കെടുപ്പില്‍ പങ്കെടുക്കില്ല എന്ന തീരുമാനം തികച്ചും രാഷ്ട്രീയപരമാണെന്നും, ഈ വിവരം ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയെ അറിയിച്ചതായും മെഹ്ദി താജ് അറിയിച്ചു.

ഈ വര്‍ഷം ജൂണില്‍ 19 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതില്‍ ഒരു രാജ്യമാണ് ഇറാന്‍. ഇറാനും അമേരിക്കയും തമ്മിലെ നാല് പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ പ്രശ്‌നമാണ് ഇപ്പോള്‍ കായികരംഗത്തും പ്രതിഫലിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിലേക്ക് ഇറാന്‍ നേരിട്ട് യോഗ്യത നേടിയിരുന്നു.

Continue Reading

Trending