Connect with us

kerala

തായ്ലന്‍ഡില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷികള്‍ കടത്തിയ ദമ്പതികള്‍ പിടിയില്‍

തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്.

Published

on

കൊച്ചി: കോടികളുടെ മൂല്യമുള്ള അപൂര്‍വ ഇനപ്പക്ഷികളെ കടത്താന്‍ ശ്രമിച്ച ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍പ്പെട്ട പക്ഷികളായതിനാലാണ് കസ്റ്റംസ് നടപടി ശക്തമാക്കിയത്.

ഭാര്യ, ഭര്‍ത്താവ്, ഏഴ് വയസ്സുള്ള മകന്‍ എന്നിവരടങ്ങിയ കുടുംബത്തിന്റെ ചെക്ക്-ഇന്‍ ബാഗേജ് പരിശോധിക്കുമ്പോഴാണ് പക്ഷികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന നിയന്ത്രിത ഇനങ്ങളാണ് ഇവ. ഇത്തരമൊരു ഇനം ഇന്ത്യയില്‍ എത്തിക്കാന്‍ കടുത്ത മാനദണ്ഡങ്ങളുണ്ട്; മൃഗശാലകള്‍ വഴിയാണ് മാത്രം അനുമതി ലഭിക്കുക. ഇവയെല്ലാം പൂര്‍ണമായും ലംഘിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

പിടിച്ചെടുത്ത പക്ഷികളും ദമ്പതികളും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തായ്ലന്‍ഡില്‍ നിന്ന് അപൂര്‍വ പക്ഷികളും മൃഗങ്ങളും കടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് നാലാം പിടിയാകുന്നു. ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളത്തില്‍ മൂന്നു സമാനമായ കടത്തുപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ അപൂര്‍വ കുരങ്ങന്മാരെയും പക്ഷിയെയും കടത്താന്‍ ശ്രമിച്ച പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ ഡിസംബറിലും സമാനമായ കടത്തുകള്‍ പിടികൂടി.

 

 

kerala

പാലക്കാട് കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി…

Published

on

പാലക്കാട്: പാലക്കാട് മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.

 

Continue Reading

kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

Published

on

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നതാണ് ശക്തമായ മഴയായി വിലയിരുത്തുന്നത്.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്. കേരള, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില ഇടവേളകളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശാനും മോശം കടല്‍പ്രക്ഷുബ്ധാവസ്ഥ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.

 

Continue Reading

Trending