News
തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്നുവര്‍ഷം തടവ്
ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച്..
ചെന്നൈ: തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീവണ്ടിയിലും റെയില്‍വേ സ്റ്റേഷനുകളിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ നിരോധിച്ചത്. തീപ്പെട്ടി, ഗ്യാസ് സിലന്‍ഡര്‍, പെട്രോള്‍ തുടങ്ങിയ തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ തീവണ്ടിയില്‍ കൊണ്ടുപോകരുത്. ഇത്തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 182 എന്ന നമ്പറില്‍ പരാതിപ്പെടാമെന്നും റെയില്‍വേ അറിയിച്ചു.
kerala
തായ്ലന്ഡില് നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷികള്‍ കടത്തിയ ദമ്പതികള്‍ പിടിയില്‍
തായ്ലന്ഡില് നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്.
കൊച്ചി: കോടികളുടെ മൂല്യമുള്ള അപൂര്‍വ ഇനപ്പക്ഷികളെ കടത്താന്‍ ശ്രമിച്ച ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തായ്ലന്ഡില് നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍പ്പെട്ട പക്ഷികളായതിനാലാണ് കസ്റ്റംസ് നടപടി ശക്തമാക്കിയത്.
ഭാര്യ, ഭര്‍ത്താവ്, ഏഴ് വയസ്സുള്ള മകന് എന്നിവരടങ്ങിയ കുടുംബത്തിന്റെ ചെക്ക്-ഇന്‍ ബാഗേജ് പരിശോധിക്കുമ്പോഴാണ് പക്ഷികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന നിയന്ത്രിത ഇനങ്ങളാണ് ഇവ. ഇത്തരമൊരു ഇനം ഇന്ത്യയില്‍ എത്തിക്കാന്‍ കടുത്ത മാനദണ്ഡങ്ങളുണ്ട്; മൃഗശാലകള്‍ വഴിയാണ് മാത്രം അനുമതി ലഭിക്കുക. ഇവയെല്ലാം പൂര്‍ണമായും ലംഘിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
പിടിച്ചെടുത്ത പക്ഷികളും ദമ്പതികളും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
തായ്ലന്ഡില് നിന്ന് അപൂര്‍വ പക്ഷികളും മൃഗങ്ങളും കടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് നാലാം പിടിയാകുന്നു. ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളത്തില്‍ മൂന്നു സമാനമായ കടത്തുപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ അപൂര്‍വ കുരങ്ങന്മാരെയും പക്ഷിയെയും കടത്താന്‍ ശ്രമിച്ച പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ ഡിസംബറിലും സമാനമായ കടത്തുകള്‍ പിടികൂടി.
kerala
പാലക്കാട് കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി…
പാലക്കാട്: പാലക്കാട് മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.
തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.
india
ഭീമ-കൊറേഗാവ് കേസിലെ മലയാളി പ്രഫ. ഹാനി ബാബുവിന് ജാമ്യം; അഞ്ച് വര്‍ഷത്തിന് ശേഷം ബോംബെ ഹൈകോടതി ഉത്തരവ്
നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലായിരുന്ന ഹാനി ബാബു, കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്ന വാദം മുഖ്യമായാണ് ഹൈകോടതിയില്‍ നിന്ന് ആശ്വാസം നേടിയത്.
മുംബൈ: ഭീമ-കൊറേഗാവ്എല്‍ഗാര്‍ പരിഷത് കേസില്‍ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന മലയാളിയും മുന്‍ ഡല്‍ഹി സര്‍വകലാശാല പ്രഫസറുമായ ഹാനി ബാബുവിന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചു. നിലവില്‍ നവി മുംബൈയിലെ തലോജ ജയിലിലായിരുന്ന ഹാനി ബാബു, കേസിലെ വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലെന്ന വാദം മുഖ്യമായാണ് ഹൈകോടതിയില്‍ നിന്ന് ആശ്വാസം നേടിയത്.
ഹാനിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്, അദ്ദേഹത്തിന് അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയേണ്ടി വന്നിട്ടും വിചാരണ തുടങ്ങാത്തത് ഗുരുതരമായ അനീതിയാണെന്നാണ്. അതേസമയം, ജാമ്യം അനുവദിക്കരുതെന്നും മറ്റ് പ്രതികളായ റോണ വില്‍സണ്‍, സുധീര്‍ ധവാലെ എന്നിവര്‍ ജയിലില്‍ കഴിഞ്ഞ കാലയളവിനേക്കാള്‍ ഹാനി ബാബുവിന്റെ തടവുകാലം കുറവാണെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി.
ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ച ഹാനി ബാബുവിന് ഹൈകോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഹാനി ബാബു വീണ്ടും ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2020 ജൂലൈ 28ന് അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്. 2019 സെപ്റ്റംബറിലും 2020 ആഗസ്റ്റിലും നടന്ന റെയ്ഡുകളില് പുസ്തകങ്ങളും രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
കേസില്‍ അറസ്റ്റിലായ 12-ാമത്തെ പ്രതിയാണ് ഡല്‍ഹി സര്‍വകലാശാല അസോസിയറ്റ് പ്രഫസര്‍ എം. ടി. ഹാനി ബാബു. ഹൈദരാബാദ് ഇഫ്ലു, ജര്‍മനിയിലെ കോണ്‍സ്റ്റാന്‍സ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഭാഷാശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തകനുമാണ്. ജാതിവിരുദ്ധ പോരാട്ടത്തിലും സാമൂഹ്യനീതിക്കായുള്ള പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഹാനി, സ്വയം ‘അംബേദ്കറൈറ്റ്’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
വിവാദമായ ഭീമ-കൊറേഗാവ് കേസില്‍ 16 പേരാണ് തടവിലായിട്ടുള്ളത്. മലയാളികളായ റോണ വില്‍സണ്‍, ഹാനി ബാബു എന്നിവര്‍ക്കൊപ്പം സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമാ സെന്‍, സുദീര്‍ ധവാലെ, മഹേഷ് റൗത്, സുധ ഭരദ്വാജ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ഡെ തുടങ്ങിയ പ്രമുഖ ചിന്തകരും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരുമാണ് പ്രതികളായി ഉള്‍പ്പെടുന്നത്.
-
kerala22 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

