Video Stories
ജി.എസ്.ടി: നിരക്കു ഘടനയില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടപ്പാക്കുന്ന ചരക്കു സേവന നികുതി നിരക്ക് എത്രയെന്നതില്‍ ധനമന്ത്രിമാരുടെ യോഗത്തിലെ രണ്ടാം ദിനത്തിലും തീരുമാനമായില്ല. അടുത്ത യോഗം നവംബര്‍ മൂന്ന് നാല്, ഒമ്പത് തീയതികളില്‍ ചേരും. അവശ്യസാധനങ്ങള്‍ക്ക് കുറഞ്ഞ നികുതിയും ആഡംബര ചരക്കുകള്‍ക്ക് വലിയ നികുതിയും ചുമത്തി ഏകീകൃത നികുതി നടപ്പാക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. 4, 6, 12, 18, 26 ശതമാനം വീതമുള്ള പഞ്ചതല നികുതി ഘടനയാണ് പ്രധാനമായും ചര്‍ച്ചയ്ക്കു വന്നത്. അഥവാ കുറഞ്ഞ നികുതി നാലും കൂടിയത് 26 ഉം ശതമാനമായിരിക്കും.
സ്വര്‍ണമടക്കമുള്ള വിലകൂടിയ ആഭരണങ്ങള്‍ക്ക് നാല് ശതമാനം, അവശ്യസാധനങ്ങള്‍ക്ക് ആറ് ശതമാനം, മെറിറ്റ് ചരക്കുകള്‍ക്ക് (ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, മ്യൂസിയം) തുടങ്ങിയവ 12 ശതമാനം (മിക്ക സേവനങ്ങളും ഇതില്‍പ്പെടും), പൊതുനിരക്കായി 18 ശതമാനം, ഡിമെറിറ്റ് ചരക്കുകള്‍ക്ക് (പുകയില, മദ്യം തുടങ്ങിയവ) 26 ശതമാനം എന്നിങ്ങനെയാണ് സര്‍ക്കാറിന്റെ പരിഗണനയിലുള്ളത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. പൊതു ആവശ്യത്തിനുള്ള വസ്തുക്കള്‍ക്ക് അമ്പത് ശതമാനമോ അതില്‍ കുറവോ നികുതിയിളവ് നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അത്യാഡംബരങ്ങളായ ലക്ഷ്വറി കാറുകള്‍, ലഹരിയുല്‍പ്പന്നങ്ങളായ പുകയില, സിഗരറ്റ്, മദ്യം, അന്തരീക്ഷ മലിനീകരണമുണ്ടാകുന്ന വസ്തുക്കള്‍ എന്നിവയ്ക്ക് ഉയര്‍ന്ന തോതിലുള്ള നികുതിയേര്‍പ്പെടുത്താന്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. ഇവയ്ക്ക് 26 ശതമാനം വരെ സെസ് ഏര്‍പ്പെടുത്തും. ഇതിലൂടെ അമ്പതിനായിരം കോടി രൂപ സമാഹരിക്കാം എന്നാണ് സര്‍്ക്കാര്‍ കണക്കു കൂട്ടുന്നത്. സോഫ്റ്റ് ഡ്രിങ്കുകള്‍ പോലുള്ള പാക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും 26 ശമതാനം നികുതി വരും.
നിലവില്‍ ഇത് 31 ശതമാനത്തോളം വരും. സേവനനികുതി ആറ് ശതമാനമായിരിക്കും എന്നാണ് സൂചന. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നടപ്പാക്കാന്‍ അഞ്ചു വര്‍ഷത്തെ ശരാശരി നികുതി വരുമാനത്തിന്റെ 14 ശതമാനം നല്‍കാനാണ് ധാരണ.
പത്തു വര്‍ഷത്തെ ശരാശരി നികുതി വരുമാനം പരിഗണിക്കണമെന്നാണ് കൗണ്‍സിലില്‍ കേരളത്തിനു വേണ്ടി ഹാജരായ ധനമന്ത്രി തോമസ് ഐസക് വാദിച്ചിരുന്നത്. എന്നാല്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇതംഗീകരിക്കാന്‍ തയാറായില്ല. 2015-16 ആണ് നഷ്ടപരിഹാരം കണക്കാക്കുന്ന അടിസ്ഥാന വര്‍ഷം.
അതിനു തൊട്ടുമുമ്പുള്ള അഞ്ചു വര്‍ഷങ്ങളിലെ വരുമാനമാണ് നഷ്ടപരിഹാരത്തിനായി പരിഗണിക്കുക എന്നര്‍ത്ഥം. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് അഞ്ചു വര്‍ഷമാണ് കേന്ദ്രം നഷ്ടപരിഹാരം നല്‍കുക. അതിനിടെ, ഡി മെറിറ്റ് ചരക്കുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നത് ജി.എസ്.ടിയുടെ വീക്ഷണത്തിന് യോജിക്കുന്നതല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം ചരക്കുകള്‍ക്ക് രണ്ടു ശതമാനം വരെ സെസ് ചുമത്താനാണ് ആലോചന.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala19 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന