Connect with us

health

ഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം

പ്രഗല്‍ഭരായവരുടെ നിര്‍ദേശപ്രകാരം ആരോഗ്യകരമായ ഡയറ്റ് പിന്‍തുടരണം.

Published

on

ശരിയായ ഭക്ഷണ ശീലം തിരഞ്ഞെടുത്താല്‍ തന്നെ ആരോഗ്യ പൂര്‍ണമായ ജീവിതം ആസ്വദിക്കാം. ആഹാരം ശരീരത്തിന്റെ മരുന്നാണ്. നമ്മള്‍ മലയാളികള്‍ മൂന്ന് നേരവും സമൃദ്ധമായി ഭക്ഷണം കഴിക്കുന്നവരുമാണ്.

വറുത്തതും പൊരിച്ചതും തുടങ്ങി നാവിന് രുചിയുള്ളതെന്തും നമ്മള്‍ ആസ്വദിച്ച് കഴിക്കും. അവിടെ ആരോഗ്യത്തിനെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നു പോലുമില്ല. അതുക്കൊണ്ടു തന്നെ രുചിയും ശീലങ്ങളും മാത്രം നോക്കിയുള്ള ഭക്ഷണം അസിഡിറ്റി, പൊണ്ണത്തടി തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. നമ്മുടെ ശരീരത്തിന് എന്താണ് ആവശ്യമുള്ളത് അതുമാത്രം കഴിച്ചാല്‍ മതിയാകും.

പ്രഗല്‍ഭരായവരുടെ നിര്‍ദേശപ്രകാരം ആരോഗ്യകരമായ ഡയറ്റ് പിന്‍തുടരണം. ഡയറ്റ് എന്നത് മെലിയാനോ, വണ്ണം വയ്ക്കാനോ മാത്രമുള്ളതല്ല. ആരോഗ്യവാനായി ഇരിക്കാന്‍ നാം ഓരോരുത്തരും പിന്തുടരേണ്ട ഒന്നാണ്.

ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം

*പഴങ്ങള്‍, പച്ചക്കറികള്‍, ചെറു ധാന്യങ്ങള്‍: ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ അവക്കാഡോ, ബ്ലൂ ബെറി, മുന്തിരി, കാന്‍ ബെറി, ആപ്പിള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയവ.
*കാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സ്രോതസ്സായ കാപ്‌സിക്കം, വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഉള്ളി എന്നിവയൊക്കെ നീരുവീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്.
*പ്രോ ബയോട്ടിക് വിഭാഗത്തില്‍പെടുന്ന ഓട്‌സ്, വാഴപ്പഴം, യോഗര്‍ട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
*കൊഴുപ്പ് ലഭിക്കാന്‍ ഒലിവ് എണ്ണ, കടല്‍ മത്സ്യങ്ങളായ ചൂര, അയല എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാന്‍ ചിയ സീഡ്, ഫ്‌ലാക്‌സീഡ് തുടങ്ങിയവയും സഹായിക്കും.
*വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, കറുവപ്പട്ട എന്നിവ ഭക്ഷണത്തില്‍ ഉറപ്പാക്കണം. കുരുമുളകില്‍ കാണപ്പെടുന്ന പൈപ്പെറിന്‍ എന്ന സംയുക്തത്തിന് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. ഗ്രീന്‍ ടീ, മഞ്ഞള്‍ ചേര്‍ത്ത പാല്‍, ജിന്‍ജര്‍ ടീ തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.

ഒരു ദിവസത്തെ ഭക്ഷണക്രമം
*പ്രഭാത ഭക്ഷണം
നാരങ്ങ ഇട്ട ചൂട് വെള്ളം ഒരു ഗ്ലാസ് കുടിച്ചുകൊണ്ട് ഒരു ദിവസം തുടങ്ങാം. ഹൈഡ്രെറ്റഡ് ആകാനും ദഹനത്തെ ഉത്തേജിപ്പിക്കാനും പോഷകങ്ങളെ ശരിയായി ആഗിരണം ചെയ്യാനും ഇതു സഹായിക്കും ഫൈബര്‍ ധാരാളം അടങ്ങിയ പ്രഭാത ഭക്ഷണമാണ് നല്ലത്. മിക്‌സഡ് ഫ്രൂട്ട്‌സ്, നട്‌സ്, ചിയ സീഡ് എന്നിവ ചേര്‍ത്ത ഓട്‌സ് കഴിക്കാം. ഗ്രീക്ക് യോഗര്‍ട്ടും നല്ലതാണ് (ഒരു സ്പൂണ്‍ തേനും കുറച്ചു ഫ്‌ലാക്സീഡും ബെറികളും ചേര്‍ക്കാം). സ്മൂത്തികളും ഉള്‍പ്പെടുത്താം.

*സ്‌നാക്‌സ്
സ്‌നാക്കായി ആപ്പിള്‍, ബദാം മില്‍ക്ക്, മഞ്ഞള്‍ ചേര്‍ത്ത പാല് എന്നിവയില്‍ ഏതെങ്കിലും. വോള്‍നട്ടും നല്ലതാണ്.

*ഉച്ചഭക്ഷണം
ഉച്ചയ്ക്ക് ബ്രൗണ്‍ റൈസ് കൊണ്ടുള്ള ചോറ്, കൂടെ പനീര്‍ അല്ലെങ്കില്‍ ചിക്കന്‍. ധാരാളം പച്ചക്കറികള്‍. ചെറിയ ഒരു സാലഡ് (ഒലിവ് എണ്ണയും മിക്‌സഡ് പച്ചക്കറികളും ഉള്‍പ്പെടുന്നത്). കൂടെ ലെമണ്‍ ജ്യൂസും.

*സ്‌നാക്‌സ്
ഉച്ചയ്ക്കുശേഷം സ്‌നാക്കായി ബദാം അല്ലെങ്കില്‍ ഏതെങ്കിലും പഴം.

*അത്താഴം
ദഹനശേഷി കൂടുതലുള്ള ആഹാരങ്ങളാണ് അത്താഴത്തിന് നല്ലത്. വെജിറ്റബിള്‍ സൂപ്പോ പരിപ്പും ചോറ്/ റൊട്ടി എന്നിവയില്‍ ഏതെങ്കിലും നല്ലത്. കിടക്കുന്നതിനു മുന്‍പ് ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത ഒരു ഗ്ലാസ് പാല്‍ കുടിക്കാം. ഇതു ശരിയായ ഉറക്കത്തിനും ദഹനത്തിനും ശരീരത്തെ ഡി ടോക്‌സിഫൈ ചെയ്യുന്നതിനും സഹായിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

health

ആശുപത്രികളെ വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കരുത്: പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

Published

on

ഇന്ത്യൻ ആതുരാലയങ്ങൾ വിദേശ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന പ്രവണത ദേശീയ താൽപ്പര്യത്തിനും ആരോഗ്യ രംഗത്തിനും ഗുരുതര ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം പി പാർലമെന്റിൽ പറഞ്ഞു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളിൽ സെസ് ചുമത്തി പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഫണ്ടിംഗ് ഉറപ്പാക്കുന്ന ആരോഗ്യസുരക്ഷാ സെസ് ബില്ലിന് അദ്ദേഹം പിന്തുണയും അറിയിച്ചു. ഇന്ത്യ ആരോഗ്യരംഗത്ത് ജിഡിപിയുടെ വെറും 2% മാത്രം ചെലവഴിക്കുന്നത് വഴി ഗ്രാമീണ ആശുപത്രികൾ തളർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ മേഖലക്കു മേൽ അധിക ആശ്രയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 100% വിദേശ നിക്ഷേപം ആശുപത്രി മേഖലയെ ലാഭം നേടാനുള്ള കേന്ദ്രമാക്കിയതോടെ ചികിത്സാ ചെലവ് ഉയരുകയാണെന്ന് എംപി വിമർശിച്ചു.

കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 70% ഇപ്പോൾ യുഎസ് ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്നത് അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചു. കൂടാതെ രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിലും വിദേശ കുത്തകകൾ വൻ ഓഹരി കൈവശം വയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ”ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ നിശബ്ദ വിദേശ ഏറ്റെടുക്കൽ” എന്ന് വിശേഷിപ്പിച്ച എംപി വിദേശ ഉടമസ്ഥാവകാശ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ആരോഗ്യരംഗത്തിന്റെ താങ്ങാനാവുന്ന വിലയും ദേശീയ സുരക്ഷയും സംരക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

Health

ഹൃദയം ആരോഗ്യകരമാക്കാന്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളും പാനീയങ്ങളും

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ പാനീയങ്ങളും നിര്‍ബന്ധമായി ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം.

Published

on

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയം ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതിലാണ് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമതയും ആശ്രയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ പാനീയങ്ങളും നിര്‍ബന്ധമായി ജീവിതശൈലിയില്‍ ഉള്‍പ്പെടുത്തണം.

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില പ്രധാന പാനീയങ്ങളും ഭക്ഷണങ്ങളും ദിവസേന ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏറെ സഹായിക്കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടിയിലുള്‍പ്പെട്ടിരിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും നല്ല കൊളെസ്റ്ററോളിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഇതുവഴി ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ ഗ്രീന്‍ ടിക്ക് കഴിവുണ്ട്. സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും സഹായകമാണ്‌

Continue Reading

health

യൂറിക് ആസിഡ് ഉയരാന്‍ കാരണമായ ഭക്ഷണങ്ങള്‍; ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

ഉയര്‍ന്ന യൂറിക് ആസിഡ് സന്ധിവാതം, വൃക്കക്കല്ല്, പ്രമേഹം, പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക്…

Published

on

ശരീരം ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന പ്യൂറീന്‍ ഘടകങ്ങളെ വിഘടിപ്പിക്കുന്നതിനിടെ ഉണ്ടാകുന്ന മാലിന്യമാണ് യൂറിക് ആസിഡ്. സാധാരണയായി വൃക്കകള്‍ ഇത് മൂത്രത്തിലൂടെ പുറത്താക്കുന്നുവെങ്കിലും, അമിത ഉത്പാദനമോ പുറത്താക്കുന്നതിനുള്ള ശേഷി കുറയുകയോ ചെയ്താല്‍ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് ഉയരും.

ഉയര്‍ന്ന യൂറിക് ആസിഡ് സന്ധിവാതം, വൃക്കക്കല്ല്, പ്രമേഹം, പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു.

ആരോഗ്യകരമായ ജീവിതശൈലിയും നിയന്ത്രിതമായ ഭക്ഷണക്രമവുമാണ് യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദം. പുതിയ പഠനങ്ങളും ആരോഗ്യരംഗത്തുള്ള നിരീക്ഷണങ്ങളും പ്രകാരം യൂറിക് ആസിഡ് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള ഏഴ് ഭക്ഷണവിഭാഗങ്ങളെ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

റെഡ് മീറ്റ്, പ്രത്യേകിച്ച് മട്ടണ്‍, പന്നിയിറച്ചി എന്നിവയില്‍ പ്യൂറിനുകള്‍ കൂടുതലായതിനാല്‍ ഇവയുടെ അമിതമായ ഉപഭോഗം യൂറിക് ആസിഡ് വളരെയധികം വര്‍ധിപ്പിക്കും. കടല്‍മത്സ്യങ്ങള്‍, നെത്തോലി, മത്തി, ഷെല്‍ഫിഷ് തുടങ്ങിയ സമുദ്രമത്സ്യങ്ങളില്‍ പ്യൂറിനും സോഡിയവും ഉയര്‍ന്നതായതിനാല്‍ സ്ഥിരമായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും യൂറിക് ആസിഡും കൂട്ടാന്‍ സാധ്യതയുണ്ട്. ആല്‍ക്കഹോള്‍, പ്രത്യേകിച്ച് ബിയര്‍, ഗുവാനോസിന് എന്ന പ്യൂറീന്‍ സംയുക്തം അടങ്ങിയതുകൊണ്ട്് യൂറിക് ആസിഡ് വേഗത്തില്‍ ഉയരും.

കൂടാതെ മദ്യം നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നതിനാല്‍ യൂറിക് ആസിഡ് പുറത്താക്കുന്നത് വൃക്കകള്‍ക്ക് ബുദ്ധിമുട്ടാകും. അതുപോലെതന്നെ പഞ്ചസാരയും ഫ്രക്ടോസും കൂടുതലുള്ള ശീതളപാനികള്‍, പായ്ക്ക് ചെയ്ത ജ്യൂസുകള്‍, മധുര പലഹാരങ്ങള്‍ എന്നിവയും അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൂടിയ യൂറിക് ആസിഡ് എന്നിവയ്ക്ക് കാരണമാകുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് പാക്കറ്റുഭക്ഷണങ്ങളില്‍ പ്യൂറിനുകള്‍, പ്രിസര്‍വേറ്റീവുകള്‍, സോഡിയം എന്നിവ കൂടുതലായതിനാല്‍ ഇവയും അപകടകാരികളാണ്.

യീസ്റ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, ബ്രെഡ്, യീസ്റ്റ് അടിസ്ഥാനമാക്കിയ സ്പ്രെഡുകള്‍ എന്നിവയും പ്യൂറീന്‍ മെറ്റബോളിസം ഉത്തേജിപ്പിച്ച് യൂറിക് ആസിഡിന്റെ അളവ് കൂട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൊഴുപ്പ് കൂടുതലുള്ള പാലുല്‍പ്പന്നങ്ങള്‍-ചീസ്, പൂര്‍ണ്ണകൊഴുപ്പ് പാല്‍, ഐസ്‌ക്രീം എന്നിവ യൂറിക് ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സന്ധിവാത ലക്ഷണങ്ങള്‍ ശക്തമാക്കുന്നതിനും കാരണമാകാം. ഇത്തരം ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ഒഴിവാക്കി സമതുലിതമായ ഭക്ഷണക്രമവും ജലസേവനവും പാലിക്കുന്നത് ഉയര്‍ന്ന യൂറിക് ആസിഡ് നിലകളെ നിയന്ത്രിക്കുന്നതിന് നിര്‍ണായകമാണെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

 

Continue Reading

Trending