kerala
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശവുമായി സി.പി.എം നേതാവ്
തെന്നല സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടക്കൽ വാർഡിൽ നിന്ന് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് അലി മജീദാണ് സ്വീകരണ യോഗത്തിൽ വിവാദ പ്രസംഗം നടത്തിയത്.
മലപ്പുറം: സ്ത്രീകൾക്കെതിരെ അധിക്ഷേപകരവും അശ്ലീലവുമായ പരാമർശങ്ങൾ നടത്തി സി.പി.എം നേതാവ്. തെന്നല സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കൊടക്കൽ വാർഡിൽ നിന്ന് പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് അലി മജീദാണ് സ്വീകരണ യോഗത്തിൽ വിവാദ പ്രസംഗം നടത്തിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയാണ് വനിതാ ലീഗ് പ്രവർത്തകരെ ലക്ഷ്യമിട്ട് സയ്യിദ് അലി മജീദ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. വോട്ടെടുപ്പിനിടെ വനിതാ ലീഗ് പ്രവർത്തകർ കൂട്ടായ്മയായി വോട്ട് തേടിയതിനെ വിമർശിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഇതിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ടുവെന്നതാണ് പരാതി.
പാർട്ടി ചുമതല താൽക്കാലികമായി മറ്റൊരാൾക്ക് കൈമാറിയ ശേഷമാണ് സയ്യിദ് അലി മജീദ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഈ വാർഡിൽ ഏകദേശം 20 വനിതാ ലീഗ് പ്രവർത്തകർ സജീവമായി വോട്ട് തേടാൻ രംഗത്തിറങ്ങിയിരുന്നു. ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും, അന്യപുരുഷന്മാരുടെ മുന്നിൽ സ്ത്രീകളെ ഇറക്കി വോട്ട് തേടിയതിനെതിരെയാണ് വിമർശിച്ചതെന്നും സയ്യിദ് അലി മജീദ് വിശദീകരിച്ചു. സ്ത്രീകളെ “മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ചു” എന്ന അർഥത്തിലാണ് പരാമർശം നടത്തിയതെന്നും അദ്ദേഹം ന്യായീകരിച്ചു.
എന്നാൽ പ്രസംഗം സ്ത്രീ വിരുദ്ധവും അപമാനകരവുമാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് നേതൃത്വം ശക്തമായി രംഗത്തെത്തി. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു.
kerala
ട്രക്ക് ബൈക്കിന്റെ പിന്നിലിടിച്ച് അപകടം; ദമ്പതികള്‍ക്കും ഒരുവയസുള്ള മകനും ദാരുണാന്ത്യം
രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ എന്‍എച്ച് -52 ല്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
കോട്ട: ട്രക്ക് ബൈക്കിലിടിച്ച് അപകടം. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ എന്‍എച്ച് -52 ല്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തില്‍ ദമ്പതികള്‍ക്കും ഒരുവയസുള്ള മകനും ദാരുണാന്ത്യം. ബുണ്ടി ജില്ലയിലെ തലേര പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സന്‍വല്‍പുര ഗ്രാമത്തില്‍ താമസിക്കുന്ന സുന്ദര്‍ സിംഗ് (36), ഭാര്യ രാജ് കൗര്‍ (30), മകന് അമൃത് എന്ന അമര്‍ദീപ് സിംഗ് (1) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചത്.
ട്രക്ക് ഇരുചക്രവാഹനത്തിന്റെ പിന്നിലിടിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ തെറിച്ചുവീണു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഇയാളെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് തലേര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു
kerala
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡ്; പവന് 600 രൂപ വര്‍ധിച്ചു
ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. ഇന്ന് ഗ്രാമിന് 75 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 12,350 രൂപയായി. ഇതോടെ പവന്റെ വിലയിൽ 600 രൂപയുടെ ഉയർച്ച രേഖപ്പെടുത്തി 98,800 രൂപയിലെത്തി.
ഇതിന് മുമ്പ് ഡിസംബർ 12നായിരുന്നു സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 98,400 രൂപയായിരുന്നു വില.
ആഗോള വിപണിയിലും സ്വർണവില ഉയരുന്ന പ്രവണതയാണ് കാണുന്നത്. തിങ്കളാഴ്ച സ്പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 4,320.65 ഡോളറിലെത്തി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.6 ശതമാനം ഉയർന്ന് 4,354 ഡോളറായും വർധിച്ചു. ഡോളറിന്റെ കരുത്ത് കുറയുന്നതും യു.എസ് ട്രഷറി വരുമാനം ഇടിയുന്നതുമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
ഇതിനൊപ്പം ഗോൾഡ്, സിൽവർ ഇ.ടി.എഫുകളിൽ പെൻഷൻ ഫണ്ട് നിക്ഷേപത്തിന് അനുമതി നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകമായി മാറുകയാണ്. ഇത് യാഥാർഥ്യമായാൽ സ്വർണവിലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രൂപയുടെ മൂല്യം ഇടിയുന്നതും ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
kerala
“അരിവാളുകൊണ്ട് ചില പണികൾ ഞങ്ങൾക്ക് അറിയാം”; കൊലവിളി പ്രസംഗവുമായി സിപിഎം ഏരിയ കമ്മിറ്റി അംഗം
മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിൽ അക്രമം സൂചിപ്പിക്കുന്ന ഗുരുതര പരാമർശങ്ങളുണ്ടായതായാണ് ആരോപണം.
ഫറോക്ക് മുനിസിപ്പാലിറ്റിയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ബേപ്പൂർ ഏരിയ കമ്മിറ്റി അംഗം സമീഷ് കൊലവിളി പ്രസംഗം നടത്തി. മുസ്ലിം ലീഗിനെ ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിൽ അക്രമം സൂചിപ്പിക്കുന്ന ഗുരുതര പരാമർശങ്ങളുണ്ടായതായാണ് ആരോപണം.
ഫറോക്ക് മുനിസിപ്പാലിറ്റി 39-ാം വാർഡിൽ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിനിടെയാണ് സമീഷ് പ്രകോപനപരമായ ഭാഷയിൽ സംസാരിച്ചതെന്ന് പറയുന്നു. “ചെറുവിരലനക്കിയാൽ നിങ്ങളുടെ വീട്ടിൽ കയറി നിരങ്ങും”, “അരിവാളുകൊണ്ട് ചില പണികൾ ഞങ്ങൾക്ക് അറിയാം”, “ഞങ്ങൾ ഇറങ്ങിയാൽ മുസ്ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരും” തുടങ്ങിയ വാക്കുകളാണ് പ്രസംഗത്തിൽ ഉണ്ടായത്.
പ്രസംഗത്തിനിടെ, ലീഗിന്റെ കോട്ടകളായി അറിയപ്പെട്ട പ്രദേശങ്ങളിൽ പോലും സിപിഎമ്മും എൽഡിഎഫും ജയിച്ചിട്ടുണ്ടെന്നും, അക്രമത്തിന്റെ പാത സ്വീകരിച്ചാൽ അതിനെ ശക്തമായി തടയുമെന്നും സമീഷ് പറഞ്ഞു. സിപിഎം പ്രവർത്തകർ ഉശിരാർന്ന പ്രവർത്തനം സംഘടിപ്പിക്കുമെന്നും, അതിന് തടസ്സം സൃഷ്ടിച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുസ്ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്നാണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിൽ നിന്ന് മുസ്ലിം ലീഗ് നാല് വാർഡുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രദേശത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമായത്.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
news3 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
kerala3 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
kerala3 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india19 hours agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india13 hours ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
