kerala
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ
ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഉമ തോമസ് നഷ്ടപരിഹാരത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്.
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഉമ തോമസ് നഷ്ടപരിഹാരത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്. ഗിന്നസ് റെക്കോഡിടാന്‍ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് വക്കീല്‍ നോട്ടീസ്.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. ഉമ തോമസിന്റേത് അത്ഭുതകരമായ തിരിച്ച് വരവാണെന്നും നട്ടെല്ലിനേറ്റ പരിക്ക് ഭേദമാകാന്‍ വിശ്രമം അത്യാവശ്യമാണെന്നും അന്ന് റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 29 നാണ് 12,000 പേര് പങ്കെടുത്ത നൃത്ത പരിപാടിക്കിടെ കലൂര്‍ സ്റ്റേഡിയത്തില്‍ താത്കാലികമായി കെട്ടിപ്പൊക്കിയ സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റത്. വിഐപി ഗാലറിയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡുകളും മറികടന്ന് നിന്ന് താഴേക്ക് വീഴുകയായിരുന്നു. താത്കാലികമായി സ്ഥാപിച്ചിരുന്ന
kerala
കടകംപള്ളിയെ ചോദ്യം ചെയ്യാന്‍ വൈകിയത് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ -അടൂര്‍ പ്രകാശ്
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളിയെ ചോദ്യം ചെയ്തതില്‍ കാലതാമസം ഉണ്ടായെന്നും അതിന് കാരണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പ് വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. അല്ലാതെ ഒരു ഫോട്ടോയുടെ പേരിലല്ല. കടകംപള്ളിയെ എത്രയോ നേരത്തേ ചോദ്യം ചെയ്യേണ്ടതായിരുന്നുവെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. എസ്ഐടിയുടെ അന്വേഷണത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ബാഹ്യ ഇടപെടലില്ലാതെ അന്വേഷണം കൃത്യമായി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഉന്നതരിലേക്ക് പോകണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
kerala
ശബരിമല യുവതി പ്രവേശനം; എം സ്വരാജിന്റെ വിവാദ പ്രസംഗത്തില്‍ ഇടപെട്ട് കോടതി
എം. സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമെന്നാണ് പരാതിയിലാണ് റിപ്പോര്‍ട്ട് തേടിയത്.
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എം. സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ ഇടപെട്ട് കോടതി. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. എം. സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമെന്നാണ് പരാതിയിലാണ് റിപ്പോര്‍ട്ട് തേടിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ ആണ് പരാതി നല്‍കിയത്.
2018-ല്‍ എം. സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. ആദ്യം കൊല്ലം വെസ്റ്റ് പോലീസില്‍ പരാതി നല്കി. എന്നാല്‍ കേസ് എടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി. സിറ്റി പോലീസ് കമ്മിഷണറും കേസ് എടുക്കാത്തതിനെത്തുടര്‍ന്ന് വിഷ്ണു കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തില്‍ പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമടങ്ങുന്നതായിരുന്നു സ്വരാജിന്റെ പ്രസംഗം. ഇത് വിശ്വാസത്തെ ഹനിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
kerala
സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞതിന് സംഘര്‍ഷം; കേസെടുത്ത് പൊലീസ്
കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലായിരുന്നു സംഘര്‍ഷം.
കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തതിന് പിന്നാലെ സംഘര്‍ഷം. കൊച്ചി ചിക്കിങ്ങിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലായിരുന്നു സംഘര്‍ഷം. വാക്കുതര്‍ക്കത്തിനൊടുവില്‍ മാനേജര്‍ കത്തിയുമായി കയ്യേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥികളുടേയും സഹോദരങ്ങളുടേയും പരാതി. സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
-
kerala3 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india16 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
india22 hours agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്