Culture
പൊള്ളാര്‍ഡിന്റെ ചതി; ചരിത്രത്തിലെ അതിവേഗ രണ്ടാം സെഞ്ച്വറി തടഞ്ഞ നോബോള്‍ വിവാദമാകുന്നു

തോല്‍വി ഉറപ്പായ മത്സരത്തില്‍ എതിര്‍താരത്തിന്റെ സെഞ്ച്വറി നോബോള്‍ എറിഞ്ഞ് മടുക്കിയ വെസ്റ്റിന്‍ഡീസ് ഓള്‍റൌണ്ടര്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ നടപടി വിവാദമാകുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്കിറ്റ്സും ബാര്‍ബഡോസും തമ്മിലുള്ളമത്സരത്തിലാണ് എതിര് നിരയിലെ ബാറ്റ്സ്മാന് സെഞ്ച്വറി നിഷേധിക്കാനായി പൊളളാര്‍ഡ് മനപ്പൂര്‍വ്വം നോബോള്‍ എറിഞ്ഞത്.
32 പന്തില്‍ നിന്നും 97 റണ്‍സുമായി മിന്നും ഫോമിലായിരുന്ന എവിന്‍ ലൂയിസിനെതിരെ പൊള്ളാര്‍ഡ് ബൌള്‍ ചെയ്യാനെത്തുമ്പോള്‍ എതിരാളികള്‍ ജയത്തിന് ഒരു റണ്‍ മാത്രം അകലെയായിരുന്നു. കൂറ്റനടിയോടെ ശതകത്തിലേക്ക് നീങ്ങാനൊരുങ്ങി നിന്ന ലൂയിസിനെ തേടിയെത്തിയത് ഒരു നോബോള്‍. ഇതോടെ മത്സരം അവസാനിച്ചു. മൂന്ന് റണ്‍സകലെയുള്ള ശതകം ലൂയിസിന് സ്വപ്നമായി അവശേഷിക്കുകയും ചെയ്തു. കരീബിയന്‍ ലീഗിലെ അതിവേഗ ശതകമാകുമായിരുന്നു അത്. പൊള്ളാര്‍ഡിന്റെ നടപടിയെ ക്രിക്കറ്റ് ലോകവും സോഷ്യല്‍ മീഡിയയും ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ച് രംഗത്തെത്തിയത്.
പൊള്ളര്‍ഡിന്റെ നോബോളിലൂടെ സെന്കിറ്റസ് മത്സരം 10 വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയത് ബാര്‍ബഡോസ് 127 റണ്‍സ് ആയിരുന്നു എടുത്തത്. 11 സിക്സറുകളുടെ അകമ്പടിയോടെയാണ് ലൂയിസ് 32 പന്തില്‍ 97 റണ്‍സ് നേടിയത്. ലൂയിസിന്റെ മിന്നുന്ന ഫോമിന് പിന്തുണ നല്കി ഗെയില്‍ സ്െ്രെടക്ക് പലപ്പോഴും മാറിക്കൊടുത്തു. 11 പന്തുകള്‍ മാത്രമാണ് ഗെയില്‍ മത്സരത്തില്‍ നേരിട്ടത്. ആദ്യ ഓവറില്‍ തന്നെ രണ്ട് ഫോറുകള്‍ അടിച്ച ഗെയില്‍ പിന്നീട് നേരിട്ടത് എട്ട് പന്ത് മാത്രമാണ്. അതുകഴിഞ്ഞ് ലൂയിസിന് വഴിമാറിക്കൊടുക്കുകയായിരുന്നു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന് ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്മാതാക്കള്ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india23 hours ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
film2 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പൊലീസ്