More
വിവാഹവേദിയില്‍ പൊട്ടിക്കരഞ്ഞ് നടി സാമന്ത

താരപ്രഭ കൊണ്ടും ആഢംബരം കൊണ്ടും ടോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹമാണ് സാമന്ത-നാഗചൈതന്യ താരജോഡികളുടേത്. വിവാഹദിനത്തിനിടെ വിവാഹവേദിയില്‍ സാമന്ത പൊട്ടിക്കരഞ്ഞതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. താരം തന്നെയാണ് ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. വിവാഹദിനത്തില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നിമിഷം ആരാധകരുമായി പങ്കുവെച്ചായിരുന്നു ചിത്രം പോസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങിനിടെ സന്തോഷത്താല്‍ കരയുന്ന ചിത്രമാണ് സാമന്ത പോസ്റ്റു ചെയ്തത്. ജീവിതത്തില്‍ തനിക്ക് ഏറ്റവും വിലമതിക്കുന്ന നിമിഷമാണ് ഫോട്ടോയിലുള്ളതെന്നാണ് സമാന്ത പറഞ്ഞത്.
ഫോട്ടോ പകര്‍ത്തിയ അലെന്‍ ജോസഫ് എന്ന ഫോട്ടോഗ്രാഫര്‍ക്ക് നന്ദി അറിയിക്കാനും താരം മറന്നില്ല.
സാമന്തയുടെ ട്വീറ്റ്
‘ ഈ ചിത്രത്തെക്കുറിച്ച് എന്തു പറയണമെന്ന് എനിക്ക് അറിയില്ല. വിവാഹദിനത്തിലെ ഒരു ദൃശ്യമാണിത്.
വികാര ഭരിതമായ ഈ നിമിഷം എന്നന്നേക്കുമായി പകര്‍ത്തിയത് അലെന്‍ ജോസഫാണ്. പോസ് ചെയ്യുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്.
വികാരത്തില്‍ മുങ്ങിപ്പോയ വധു, ഒരുപാട് ചിരികള്‍ക്കിടയില്‍ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും’.
ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിന്റെയും മെഹന്ദിയുടെയും ചിത്രങ്ങള്‍ സാമന്ത ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലും മറ്റുമായി പങ്കുവെച്ചിട്ടുണ്ട്.
News
‘അണ്‍സബ്സ്‌ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
പുതുതായി എത്തിയ ബട്ടണില്‍ ക്ലിക്കുചെയ്താല്‍ സ്പാം ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യാനാകും.

പുതിയ ഫീച്ചറുമായി Gmail. പുതുതായി എത്തിയ ബട്ടണില്‍ ക്ലിക്കുചെയ്താല്‍ സ്പാം ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യാനാകും.
നിങ്ങളുടെ ഇന്‍ബോക്സിലെ അണ്‍സബ്സ്‌ക്രൈബ് ടാബ് മെയിലിംഗ് ലിസ്റ്റുകള്‍, വാര്‍ത്താക്കുറിപ്പുകള്‍, പ്രമോഷണല്‍ അയക്കുന്നവര്‍ എന്നിവയില്‍ നിന്നുള്ള ഇമെയിലുകളെ സ്വയമേവ തിരിച്ചറിയുന്നു. ഒരു അണ്‍സബ്സ്‌ക്രൈബ് ലിങ്കിനായി നോക്കുന്നതിന് നിങ്ങളുടെ ഇന്‍ബോക്സ് സ്വമേധയാ പരിശോധിക്കുന്നതിനോ ഓരോ ഇമെയിലിന്റെയും അടിയിലേക്ക് സ്‌ക്രോള്‍ ചെയ്യുന്നതിനോ പകരം, Gmail ഇപ്പോള്‍ അവയെല്ലാം ഒരിടത്ത് അവതരിപ്പിക്കുന്നു. സന്ദേശങ്ങള്‍ പോലും തുറക്കാതെ അവിടെ നിന്ന്, നിങ്ങള്‍ക്ക് സ്‌ക്രോള്‍ ചെയ്യാനും അവലോകനം ചെയ്യാനും അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും.
സബ്സ്‌ക്രിപ്ഷനുകള്‍ ബള്‍ക്കായി മാനേജ് ചെയ്യാന്‍ നിങ്ങളെ അനുവദിച്ചുകൊണ്ട് സമയം ലാഭിക്കുക, മൂന്നാം കക്ഷി ടൂളുകളെ ആശ്രയിക്കാതെ നിങ്ങളുടെ ഇന്‍ബോക്സ് ഡിക്ലട്ടര്‍ ചെയ്യുക, വളരെ കുറച്ച് ടാപ്പുകളോടെയും മറഞ്ഞിരിക്കുന്ന അണ്‍സബ്സ്‌ക്രൈബ് ലിങ്കുകള്‍ക്കായി വേട്ടയാടാതെയും നിയന്ത്രണം ഏറ്റെടുക്കുക തുടങ്ങിയവ ഇതിലൂടെ സഹായകമാകും
സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ഇമെയിലുകള്‍ തിരിച്ചറിയാന്‍ Gmail അതിന്റെ ഇന്‍-ഹൗസ് AI, മെഷീന്‍ ലേണിംഗ് മോഡലുകള്‍ ഉപയോഗിക്കുന്നു. അണ്‍സബ്സ്‌ക്രൈബ് ലിങ്കുകള്‍ അറിയാനാവാത്ത സന്ദര്‍ഭങ്ങളില്‍ പോലും, മെയിലിംഗ് ലിസ്റ്റ് പാറ്റേണുകള്‍ കണ്ടെത്താന്‍ ഈ മോഡലുകള്‍ പരിശീലിപ്പിച്ചിരിക്കുന്നു.
ഉപകരണം ഉപയോക്തൃ സ്വകാര്യതയെ മാനിക്കുന്നതായി ഗൂഗിള്‍ പ്രസ്താവിച്ചു. ഇത് ഡാറ്റ സുരക്ഷിതമായി പ്രോസസ്സ് ചെയ്യുന്നു, കൂടാതെ സെന്‍സിറ്റീവ് ഉള്ളടക്കം വെളിപ്പെടുത്തുന്നില്ല, ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍ബോക്സിന്റെ കൂടുതല്‍ കൈകാര്യം ചെയ്യാവുന്ന കാഴ്ച നല്‍കുന്നു.
Android, iOS എന്നിവയിലെ തിരഞ്ഞെടുത്ത Gmail ഉപയോക്താക്കളില്‍ നിന്ന് ആരംഭിച്ച് ഈ സവിശേഷത ക്രമേണ പുറത്തിറങ്ങുന്നു. ഇത് ഏറ്റവും പുതിയ Gmail ആപ്പ് അപ്ഡേറ്റിന്റെ ഭാഗമാണ്, ഉടന്‍ തന്നെ ഡെസ്‌ക്ടോപ്പിലും ലഭ്യമാകും.
crime
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.
kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ടു വടക്കന്‍ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതല്‍ മഴ കൂടുതല്‍ വ്യാപകമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെയും മറ്റന്നാളും നാലു ജില്ലകളിലും, ഞായറാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) ഇന്നു രാവിലെ 05.30 മുതല്‍ നാളെ രാവിലെ 02.30 വരെ 1.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) ഇന്നുരാത്രി 11.30 വരെ 1.4 മുതല്‍ 1.5 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
അറിയിച്ചു. കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ KSEB യുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
kerala3 days ago
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala3 days ago
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
Football2 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം