താരപ്രഭ കൊണ്ടും ആഢംബരം കൊണ്ടും ടോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹമാണ് സാമന്ത-നാഗചൈതന്യ താരജോഡികളുടേത്. വിവാഹദിനത്തിനിടെ വിവാഹവേദിയില്‍ സാമന്ത പൊട്ടിക്കരഞ്ഞതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. താരം തന്നെയാണ് ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. വിവാഹദിനത്തില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട നിമിഷം ആരാധകരുമായി പങ്കുവെച്ചായിരുന്നു ചിത്രം പോസ്റ്റു ചെയ്തത്.

sama-chay-759

വെള്ളിയാഴ്ച വൈകിട്ട് ഹിന്ദു ആചാര പ്രകാരം നടന്ന ചടങ്ങിനിടെ സന്തോഷത്താല്‍ കരയുന്ന ചിത്രമാണ് സാമന്ത പോസ്റ്റു ചെയ്തത്. ജീവിതത്തില്‍ തനിക്ക് ഏറ്റവും വിലമതിക്കുന്ന നിമിഷമാണ് ഫോട്ടോയിലുള്ളതെന്നാണ് സമാന്ത പറഞ്ഞത്.

Naga-Chaitanya-Samantha-2-Copy

ഫോട്ടോ പകര്‍ത്തിയ അലെന്‍ ജോസഫ് എന്ന ഫോട്ടോഗ്രാഫര്‍ക്ക് നന്ദി അറിയിക്കാനും താരം മറന്നില്ല.

സാമന്തയുടെ ട്വീറ്റ്

‘ ഈ ചിത്രത്തെക്കുറിച്ച് എന്തു പറയണമെന്ന് എനിക്ക് അറിയില്ല. വിവാഹദിനത്തിലെ ഒരു ദൃശ്യമാണിത്.

വികാര ഭരിതമായ ഈ നിമിഷം എന്നന്നേക്കുമായി പകര്‍ത്തിയത് അലെന്‍ ജോസഫാണ്. പോസ് ചെയ്യുന്ന ചിത്രങ്ങളേക്കാള്‍ യഥാര്‍ത്ഥ നിമിഷങ്ങളാണ് എന്നും കാലത്തെ അതിജീവിക്കുന്നത്.

വികാരത്തില്‍ മുങ്ങിപ്പോയ വധു, ഒരുപാട് ചിരികള്‍ക്കിടയില്‍ സാമന്തയും, നിറഞ്ഞൊഴുകിയ സന്തോഷാശ്രുക്കളും’.

samantha-twitter_650x400_41507399867

ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിന്റെയും മെഹന്ദിയുടെയും ചിത്രങ്ങള്‍ സാമന്ത ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലും മറ്റുമായി പങ്കുവെച്ചിട്ടുണ്ട്.