ടോളിവുഡ് ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് നടന്‍ നാഗചൈതന്യയും നടി സാമന്തയും തമ്മിലുള്ള വിവാഹം. നാളെ നടക്കുന്ന വിവാഹചടങ്ങ് ലളിതമായിരിക്കുമെന്നാണ് ഇതുവരെ ആരാധകര്‍ കരുതിയിരിക്കുന്നത്.

എന്നാല്‍ ആരാധകലക്ഷങ്ങളെ ഞെട്ടിച്ച് ഇരുവരുടെയും വിവാഹ ബജറ്റ് പുറത്തുവിട്ടിരിക്കുകയാണ് താരകുടുംബങ്ങള്‍. നാളെയും ഈ മാസം എട്ടിനുമായി നടക്കുന്ന വിവാഹചടങ്ങുകള്‍ക്ക് പത്തു കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്.

Samantha-Ruth-Prabhu-gets-engaged-

ഹൈദരാബാദില്‍ നടക്കുന്ന വിവാഹ സത്കാരത്തിനുള്ള ഒരുക്കങ്ങള്‍ ബ്രഹ്മാണ്ഡ സിനിമകളെ വെല്ലുന്നതാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷണിതാക്കളുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും അത്യാഢംബര രീതിയിലാണ് ഓരോ ചടങ്ങുകളും നടക്കുന്നത്.