Video Stories
മതേതരത്വം മത നിരാസമല്ല മത സഹിഷ്ണുതയാണ്
ഇ സ്വാദിഖലി
മത സ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 25 മത രാഷ്ട്രീയം സംബന്ധിച്ച ശ്രദ്ധേയമായ വകുപ്പാണ്. സമൂഹത്തെ നിയന്ത്രിക്കുന്ന ഈ രണ്ട് ശക്തികള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഭരണഘടനയുടെ സമീപനത്തിന്റെ ശരിയായ ഗുണനിരൂപണത്തിലുള്ള മുഖ്യ വകുപ്പാണിത്. 25 (1) പൊതുക്രമം, സദാചാരബോധം, ആരോഗ്യം, മറ്റ് വകുപ്പുകള്‍ എന്നിവക്ക് വിധേയമായി എല്ലാ പൗരന്മാര്ക്കും സ്വതന്ത്രമായി മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും തുല്യ അവകാശമുണ്ട്. (2) ഈ വകുപ്പിലെ യാതൊന്നും തന്നെ രാഷ്ട്രീത്തിലെ നിലവിലുള്ള നിയമത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു നിയമനിര്‍മ്മാണത്തെ തടയുകയോ ചെയ്യില്ല. (മ) മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തിക, രാഷ്ട്രീയ, മതേതരമായ മറ്റു പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും നിയന്ത്രിക്കാനും; (യ) പൊതുസ്വഭാവമുള്ള എല്ലാ ഹിന്ദുമത സ്ഥാപനങ്ങളും സാമൂഹിക ക്ഷേമത്തിനും പരിഷ്കാരത്തിനും വേണ്ടി എല്ലാ ഹൈന്ദവ ജനവിഭാഗങ്ങള്‍ക്കും തുറന്നു കൊടുക്കുക. വിശദീകരണം: കൃപാണ്‍ ധരിക്കലും കൊണ്ടുനടക്കലും സിക്ക് മതാനുഷ്ഠാനത്തിലുള്‍പ്പെട്ടതായി കരുതപ്പെടും. വിശദീകരണം (2) രണ്ടാം വകുപ്പ് (യ) ഉപവകുപ്പിലെ ഹിന്ദുക്കള്‍, എന്ന സൂചനയില്‍ സിക്ക്, ജൈന അല്ലെങ്കില്‍ ബുദ്ധമതാചാരികളായ വ്യക്തികളുടെ സൂചനയുമുള്‍പ്പെടുന്നു. ഹിന്ദുമത സ്ഥാപനങ്ങളെന്ന സൂചന അതിന്‍പ്രകാരം വ്യാഖ്യാനിക്കപ്പെടുന്നതാണ്. അതിനാല്‍ മതത്തിന്റെ സ്വേച്ഛാനുസൃതമായ പ്രവര്‍ത്തനാവകാശമെന്നത് പൂര്‍ണമായ സ്വാതന്ത്ര്യമല്ല. വ്യക്തമായ നിബന്ധനകള്‍ക്ക് വിധേയമാണ്. (1) പൊതുക്രമം, ധാര്‍മ്മികബോധം, ആരോഗ്യം. (2) ഭരണഘടനയുടെ മൂന്നാം ഭാഗത്തെ മറ്റ് വകുപ്പുകള്‍. (3) മതാനുഷ്ഠാനവുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തിനും നിയന്ത്രണത്തിനുമുള്ള രാഷ്ട്രത്തിന്റെ അധികാരം. (4) സാമൂഹിക ക്ഷേമത്തിനും പരിഷ്കാരത്തിനുമുള്ള നിയമ നിര്‍മ്മാണം. എല്ലാ പൗരന്മാര്ക്കും തുല്യമായ സ്വാതന്ത്ര്യാവകാശമുണ്ടെന്ന് ആര്‍ട്ടിക്ക്ള്‍ 25 (1) വ്യക്തമാക്കുന്നുണ്ട്. മതത്തില്‍ നിന്നും സ്റ്റേറ്റിനെ വേര്‍തിരിക്കുന്നത് വ്യക്തമാക്കുന്നത് പോലെ മതങ്ങളോടുള്ള രാഷ്ട്രത്തിന്റെ നിഷ്പക്ഷതയുടെ തത്വത്തെ ഇത് ഉറപ്പാക്കുന്നു. വ്യത്യസ്ത മത ഗ്രൂപ്പുകള്‍, സമുദായങ്ങള്‍ എന്നിവക്കിടയില്‍ തുല്യതയെന്ന തത്വം രാഷ്ട്രം പിന്തുടരുകയാണെങ്കില് സ്റ്റേറ്റിന് മതത്തെ നിയമപരമായി സഹായിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകപോലും ചെയ്യാമെന്ന് മുസ്ലിം ലീഗ് നേതാവായിരുന്ന ജി.എം ബനാത്ത്്വാല പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും അനുഷ്ഠാനത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തിക്ക് മതം വിവേചനാധികാരം നല്കുകയാണെങ്കില്, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് ‘സ്വതന്ത്രമായ ആചരണം’ എന്ന സങ്കല്പം സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വിവേചനാധികാരത്തിന്റെ വ്യാപ്തി ക്ലിപ്തപ്പെടുത്തുകയെന്നത് ഭരണഘടനയുടെ 25-ാം വകുപ്പ് സങ്കല്പിച്ചത് പോലുള്ള സ്വേച്ഛാനുസൃത മതാചരണമായിരിക്കില്ല.
ആര്‍ട്ടിക്ക്ള്‍ 25 വ്യക്തിയുടെ മതസ്വാതന്ത്ര്യമുറപ്പിക്കുമ്പോള്‍ വകുപ്പ് 26 സംഘടിത മത സ്വാതന്ത്ര്യം ഉറപ്പ് നല്കുന്നു. മത വിഷയങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സ്വയം നിര്‍ണയിക്കാനുള്ള അവകാശം എല്ലാ മത സമുദായങ്ങള്‍ക്കും അല്ലെങ്കില്‍ അതിന്റെ വിഭാഗങ്ങള്‍ക്കും 26-ാം വകുപ്പ് സുരക്ഷിതമാക്കുന്നു. മത വിഷയങ്ങള്‍ രൂപപ്പെടുത്തുന്നതെന്താണെന്ന് തിട്ടപ്പെടുത്താനുള്ള പൂര്‍ണമായ സ്വയം നിര്‍ണയാവകാശം എല്ലാ മതങ്ങള്‍ക്കുമുണ്ട്. മതത്തിന്റെ ഏകോപിതമായ സ്വാതന്ത്ര്യത്തിന് ഇന്ത്യന്‍ ഭരണഘടന മഹത്തായ സംരക്ഷണം നല്കുന്നുവെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
ആര്‍ട്ടിക്ക്ള്‍ 25 പ്രകാരം ഒരു വ്യക്തി അനുഭവിക്കുന്ന അവകാശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ട്ടിക്ക്ള്‍ 26 പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വിധേയമല്ല. ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുമത പശ്ചാത്തലത്തിന്റെ കാരണത്താലാണിത്. അത്പോലെ ഒരു സമുദായത്തിന്റെയും അസ്തിത്വത്തില്‍ ഇടപെടില്ലെന്ന പരിഗണന ബഹുമത സമൂഹത്തിന്റെ അഖണ്ഡതയും ഏകതയും സംരക്ഷിക്കേണ്ടതിലുമാണ്. മത സിദ്ധാന്തങ്ങള്‍, ആചാരങ്ങള്‍ എന്നിവയാണ് ഒരു മതത്തിന് സവിശേഷമായ അസ്തിത്വം നല്‍കുന്നത്. അവയില്‍ ഇടപെടുകയെന്നാല്‍ മതത്തിന്റെ അസ്തിത്വമോ, വ്യതിരിക്തതയോ നിഷേധിക്കലാകുന്നു. ഇത് പ്രകാരം ഏതെങ്കിലും മതശാസന ലംഘിക്കുന്ന അംഗത്തെ ആ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ ആ മതത്തിന്റെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് 26 (യ) പ്രകാരം അധികാരമുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇതനുസരിച്ച് ബോംബെ സമുദായ ഭ്രഷ്ട് നിരോധന നിയമം (1949) കോടതി അസാധുവാക്കി. ഭരണഘടനയുടെ 25 (യ) പ്രകാരം മത സമുദായ വിഷയങ്ങള്‍ നിയന്ത്രിക്കുന്നതിന് മതങ്ങള്‍ക്ക് കിട്ടിയിട്ടുള്ള സ്വയം നിര്‍ണയാവകാശം സാമൂഹിക ക്ഷേമവും പരിഷ്കരണവും ഉറപ്പിക്കുന്ന ഭരണഘടന 25 (2) വകുപ്പിന് വിധേയമായിട്ടായിരിക്കും. മതാടിസ്ഥാനത്തിലുള്ള സമുദായം ഭ്രഷ്ട് റദ്ദ് ചെയ്യുന്നത് സാമൂഹിക ക്ഷേമവും പരിഷ്കാരവും അഭിവൃദ്ധിപ്പെടുത്തുന്നില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
ഭരണഘടനയുടെ 25-ാം വകുപ്പ് മതത്തിനും രാഷ്ട്രീയത്തിനുമിടയിലെ പരസ്പര പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങളാണ്. ഈ വകുപ്പിലുള്ള പരിമിതികള്‍ മതത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ വിപുലത സൂചിപ്പിക്കുമ്പോള്‍, ഉപവകുപ്പ് 2 (മ) മതത്തിന്റെ രാഷ്ട്രീയമായ പങ്കിനെ സൂക്ഷ്മാവലോകനത്തിലൂടെ അംഗീകരിക്കുന്നു. മതവുമായി ബന്ധപ്പെടുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ ഏതൊരു പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഭരണകൂടത്തെ ഈ ഉപവകുപ്പ് അധികാരപ്പെടുത്തുന്നു. നിയന്ത്രിക്കുക അല്ലെങ്കില്‍ പരിമിതപ്പെടുത്തുക എന്നതിലൊതുങ്ങുന്നു ഭരണകൂടത്തിന്റെ അധികാരം. പൂര്‍ണമായി നിരോധിക്കാന്‍ അതിനധികാരമില്ല. ഈ വകുപ്പ് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ കൂലങ്കശമായ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും വിധേയമായി. 25 (2മ) വകുപ്പ് ഭരണഘടനയുടെ 19 (2) വകുപ്പിന്റെ അസ്സലിന് തുല്യമാണ്. രാഷ്ട്രീയം അതിന്റെ അധികാര പരിധി മതത്തിന്റെ ചിലവില്‍ വിപുലീകരിക്കുന്നില്ല. രാഷ്ട്രീയം മതവൈര്യമായിരിക്കേണ്ടതില്ലെന്ന് ഭരണഘടന അംഗീകരിച്ചിരിക്കുന്നു. മത സ്വാധീനത്തിന്റെ പ്രവര്‍ത്തന സൗകര്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ അതിന്റെ ശക്തി പ്രയോഗിക്കുന്നുമില്ല. ജീവിതത്തിന്റെ പരിപൂര്‍ണ പരിത്യാഗവും ഗുഹകളിലെയും വനങ്ങളിലെയും സന്യാസ ജീവിതവും അംഗീകരിക്കുന്ന മതത്തില്‍ നിന്ന് ജിവിതാസകലമുള്ള പൂര്‍ണമായ മാര്‍ഗനിര്‍ദ്ദേശ നിയമസംഹിത പ്രദാനം ചെയ്ത മതങ്ങളിലേക്കുള്ള പ്രയാണമാണ് ഇന്ത്യയിലെ മത ജീവിതത്തിലെ വിപുലമായ അഭിപ്രായാന്തരങ്ങള്‍. തീര്‍ച്ചയായും സ്വദേശീയമായ സാഹചര്യങ്ങളാണ് നമ്മുടെ ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ പ്രചാലകശക്തി. പാശ്ചാത്യലോകം അവയുടെ തന്നെ ചരിത്ര വീക്ഷണ മതത്തെയും ഭരണകൂടത്തെയും പരസ്പരം വേര്‍തിരിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.
ബഹുമത സമൂഹത്തിന്റെ ഐക്യം ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്‍ ഭരണഘടനയുടെ മത രാഷ്ട്രീയ പാരസ്പര്യത്തിലെ സമീപനം. മത വിശ്വാസവുമായി ബന്ധപ്പെട്ട് പരസ്പരം പോരടിക്കുന്ന, പൊരുത്തപ്പെടാത്ത വീക്ഷണങ്ങളുള്‍ക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇന്ത്യയിലെ ജനത. രാഷ്ട്രീയമായി ഏകരായ സമൂഹത്തിനുള്ളിലെ സഹജീവനത്തിന്റെ അല്ലെങ്കില്‍ ബഹുമതങ്ങളുടെ സൂക്ഷ്മമായ പ്രശ്നങ്ങള്‍ക്കുള്ള ഉചിതമായ പ്രതികരണമായിരുന്നു ആ സമീപനം.
മതത്തെയും രാഷ്ട്രീയത്തെയും പൂര്‍ണമായും വേര്‍പെടുത്തുന്നതിനുള്ള ആഹ്വാനം നമ്മുടെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ചൈതന്യത്തിനും തത്വദര്‍ശനത്തിനും ചിന്തകള്‍ക്കും അന്യവും വിരുദ്ധവുമാകുന്നു. ഭരണഘടനയിലെ പ്രകടമായ വകുപ്പുകള്‍ അത് നിഷേധിക്കുന്നു. ഈ സൂക്ഷ്മമായ തുല്യതയെ താറുമാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞോ, അറിയാതെയോ ബഹുമത സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമെതിരായാണ് നിലകൊള്ളുന്നതും സഹായിക്കുന്നതും. ഭരണകൂടവും നിര്‍ഭാഗ്യവശാല്‍ ഇതിനെ പിന്തുണക്കുന്നതാണ് നമുക്കനുഭവപ്പെടുന്നത്. മതത്തിന്റെയും രാഷ്ട്രത്തിന്റെയും സമ്പൂര്‍ണമായ വിഭജനമെന്നതല്ല ഏറ്റവും വലിയ പ്രശ്നം. മറിച്ച്, ഇരുശക്തികളും ഒന്നിച്ചു പ്രവര്‍ത്തിച്ചേക്കാവുന്ന രൂപരേഖ സംബന്ധിച്ചുള്ളതാകുന്നു.
(തുടരും)
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

