Culture
പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിഷ്കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്
കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഭൂപരിഷ്കരണ നിയമം ലംഘിച്ചതിന്റെ രേഖകള്‍ പുറത്ത്. വിവിരാവകാശ പ്രവര്‍ത്തകരായ കെ.വി ഷാജിയും മനോജ് കേദാരവുമാണ് രേഖകള്‍ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്.
ഭൂപരിഷ്കരണ നിയമമനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പതിന്മടങ്ങ് കൈവശം വച്ച് അനുഭവിച്ചു വരുകയാണ് പി.വി അന്‍വര്‍. നിയമാനുസരണം ഒരു കുടുംബത്തിന് പരാമവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറാണെന്നിരിക്കേ 207.84 ഏക്കര്‍ ഭൂമി താന്‍ കൈവശം വച്ച് അനുഭവിക്കുന്നതായി ഇദ്ദേഹം തന്നെ തെരഞ്ഞെടുപ്പു കമ്മീഷന് 2016 വര്‍ഷത്തില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇവര്‍ രേഖകള്‍ ഉദ്ധരിച്ചു വ്യക്തമാക്കി.
ഏറനാട്, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക് സഭാ മണ്ഡലത്തിലും മല്‍സരിച്ച വേളയില്‍ ഇദ്ദേഹം സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങളില്‍ ചേര്‍ത്തിട്ടുള്ള ഭൂമിയുടെ അളവ് വില്ലേജ് അടിസ്ഥാനത്തില്‍ തന്നെ രേഖകള്‍ സഹിതം ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. അന്‍വറിന്റ പേരിലുള്ള കാര്‍ഷികേതരഭൂമി 202.99 ഏക്കറും കാര്‍ഷിക ഭൂമി 1.40ഏക്കറുമായാണ് 2016ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. ഭാര്യയുടെ പേരില്‍ 3.45 ഏക്കര്‍ കാര്‍ഷികഭൂമിയുള്ളതായും രേഖപ്പെടുത്തിയിരിക്കുന്നു. ആകെ 207.84 ഏക്കര്‍ ഭൂമിയുള്ളതായി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2011ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ 228.45 ഏക്കര്‍ ഭൂമിയുടെ കണക്കും, 2014ല്‍ വയനാട് ലോക് സഭാ മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ 206.96 ഏക്കര്‍ ഭൂമിയുടെ കണക്കുമാണ് രേഖപ്പെടുത്തിട്ടുള്ളത്.
കേരള നിയമസഭയിലെ അംഗങ്ങളെല്ലാം ഭൂമിയുടെ അളവ് ഏക്കറിലും സെന്റിലും രേഖപ്പെടുത്തിയപ്പോള്‍ പി.വി അന്‍വര്‍ ചതുരശ്ര അടിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിയമ ലംഘനം പെട്ടെന്നു ശ്രദ്ധയില്‍ പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നു സംശയിക്കുന്നതായി വിവരാവകാശ പ്രവര്‍ത്തര്‍ പറയുന്നു. ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള സത്യവാങ്മൂലങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ പൊതു രേഖയാണ്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള നിയമം നിര്‍മിച്ച അതേ നിയമനിര്‍മാണ സഭയിലെ അംഗംതന്നെ ഈ നിയമം ലംഘിക്കുന്നു എന്നത് ഗുരുതരമായ ജനാധിപത്യ മൂല്യശോഷണത്തിന്റെ ലക്ഷണമാണ്. ഭൂപരിഷ്കരണനിയമം ലംഘിച്ചുവെന്ന് പി വി അന്‍വര്‍ സത്യവാങ്മൂലത്തിലൂടെ സമ്മതിച്ചിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹം എംഎല്‍എ സ്ഥാനം സ്വയം രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യേണ്ടതാണെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മൂന്നുതവണ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോഴും പി വി അന്‍വര്‍ സത്യവാങ്മൂലത്തില്‍ ഒരു ഭാര്യയുള്ളതായിമാത്രമാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ 2017 ആഗസ്ത് 9ന് ഹൈക്കോടതിയില്‍ അന്‍വര്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ അഫ്്സത്ത്് ഭാര്യയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരില്‍ ഒരാളായ അഫ്സത്, കൂടരഞ്ഞിയിലെ വിവാദമായ വാട്ടര്‍തീം പാര്‍ക്കില്‍ അന്‍വറിന്റെ ബിസിനസ് പാര്‍ട്നര്‍കൂടിയാണ്. ഇദ്ദേഹം തിരഞ്ഞെടുപ്പ് വേളയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലൊന്നും രണ്ടാം ഭാര്യയായ അഫ്സത്തിന്റേയോ അവരുടെ ബന്ധുക്കളുടേയോ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്താതെ മറച്ചുവച്ചിരിക്കുകയാണ്. പി വി അന്‍വറും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുമായ അഫ്സത്തും പാര്‍ട്ണര്‍മാരായ പീവീആര്‍ എന്റര്‍ടൈന്‍മെന്റിന്റെ പേരിലുള്ള കൂടരഞ്ഞിയിലെ 11 ഏക്കറില്‍ 60 ശതമാനവും ഇദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഇക്കാര്യവും മറച്ചുവച്ചാണ് 2016ല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. പി വി അന്‍വര്‍ കൈവശം വച്ച് അനുഭവിക്കുന്ന പരിധിയില്‍ കൂടുതലുള്ള ഭൂമി സര്‍ക്കാറിലേക്കു കണ്ടുകെട്ടാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാവണം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുള്ള പരാതികള്‍ കേരളാ ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍ എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും വിവരാവകാശപ്രവര്‍ത്തകര്‍ അറിയിച്ചു.
ജനപ്രതിനിധികള്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലങ്ങളിലെ വെളിപ്പെടുത്തലുകള്‍ ഒരു ഏജന്‍സിയും പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല എന്ന വസ്തുതയും ഇതിലൂടെ വ്യക്തമാവുകയാണ്. ഈ സാഹചര്യത്തില്‍, കേരള നിയമ സഭയിലെ അംഗങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ സമര്‍പ്പിച്ചിട്ടുള്ള പൊതുരേഖയായ സത്യവാങ്മൂലങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി നിയമലംഘനങ്ങള്‍ കണ്ടെത്താനും, ജനപ്രതിനിധികളുടെ ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരേ പരാതി നല്‍കാനും പൗരസമൂഹം ഇടപെടണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

