More
അരുണാചലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്
ഇറ്റാനഗര്‍: ഹെഡ്മാസ്റ്ററെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് അരുണാചല്‍പ്രദേശില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്. ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന 88 പെണ്‍കുട്ടികളെയാണ് ശിക്ഷക്ക് വിധേയമാക്കിയത്.
അരുണാചലിലെ പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തില്‍ 23നായിരുന്നു സംഭവം. തുടര്‍ന്ന് ആള് സാഗല്യ സ്റ്റുഡന്റ്സ് യൂണിയന്(എഎസ്എസ്യു) എന്ന വിദ്യാര്‍ത്ഥി സംഘടനയെ വിവരമറിയിച്ചതോടെയാണ് വിവരം പുറത്തായത്.
സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെയും അധ്യാപകനെയും കുറിച്ച് പേപ്പറില്‍ കുട്ടികള്‍ മോശമായി എഴുതിയതാണ് കുട്ടികളെ ശിക്ഷിക്കാന്‍ കാരണം. മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം വസ്ത്രമഴിപ്പിച്ചെന്നാണ് കുട്ടികള്‍ പറഞ്ഞത്. ശിക്ഷാ നടപടികള്‍ക്കു മുമ്പായി തങ്ങളെ ചോദ്യം ചെയ്യലുകള്‍ക്കു വിധേയമാക്കിയതായും കുട്ടികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തേ മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തിരുന്നു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്‍കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്‍ന്ന് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ക്രൂരകൃത്യത്തിന്റെ ഇടവേളയില്‍ അക്രമികള്‍ ചായ കുടിക്കുകയും ഗുട്ക വലിക്കുകയും ചെയ്തു. പരാതി നല്‍കിയിട്ടും അന്വേഷണം നടത്താത്തതിനെ തുടര്‍ന്ന് പരാതിക്കാരിയും മാതാപിതാക്കളും ചേര്‍ന്ന് രണ്ട് അക്രമികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിന്റെ തലസ്ഥാന നഗരത്ത് അരങ്ങേറിയത്. പരാതി നല്കിയപ്പോള് പെണ്‍കുട്ടി ‘സിനിമാക്കഥ’ പറയുകയാണ് എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് ആദ്യം പ്രതികരിച്ചത്. 11 മണിക്കൂറോളം പരാതിയില്‍ അന്വേഷണം നടത്തിയില്ല. സംഭവം പുറത്തറിയുകയും പ്രതിഷേധങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇടപെടുകയും ചെയ്തതിനെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ ആര്.എന്‍ ടെകാമിനെയും അഞ്ച് പൊലീസുകാരെയും സസ്പെന്റ് ചെയ്തു.
ഭോപാലിലെ ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷനു സമീപം, റെയില്‍വേ പോസ്റ്റിന് 100 മീറ്റര്‍ മാത്രം അകലെ വൈകീട്ട് ഏഴു മണിയോടെയാണ് കൂട്ടബലാത്സംഗം അരങ്ങേറിയത്. ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ, ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ വെച്ച് ഗോലു ബിഹാരി എന്ന പ്രതി കടന്നു പിടിക്കുകയായിരുന്നു. ഗോലുവും ഇയാളുടെ സഹോദരന് അമര്‍ ഭുണ്ഡും ചേര്‍ന്ന് പെണ്‍കുട്ടിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നു.
പെണ്‍കുട്ടി പ്രതിഷേധിച്ചപ്പോള്‍ പ്രതികള്‍ അടിച്ചുവീഴ്ത്തുകയും കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പിന്നീട് രണ്ടു പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. രാത്രി പത്തു മണിയോടെയാണ് പെണ്‍കുട്ടിയെ പോകാന്‍ അനുവദിച്ചത്. പെണ്‍കുട്ടി അപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്കി.
പിറ്റേന്നു രാവിലെ പെണ്‍കുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് മനസ്സിലായത്. ഇത് ചോദ്യം ചെയ്തതോടെ, ഉദ്യോഗസ്ഥര്‍ ഇവരെ പരിഹസിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നു മടങ്ങവെ പെണ്‍കുട്ടിയും അച്ഛനും രണ്ട് പ്രതികളെ വഴിയില്‍ വെച്ച് കാണുകയും ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
health
ഇന്ത്യക്കാർ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ആരോഗ്യ ചോദ്യങ്ങൾ; ജീവിതശൈലി രോഗങ്ങളോട് ആശങ്ക ഉയർന്നു
രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്.
ന്യൂഡൽഹി: പ്രമേഹം മുതൽ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ ഇന്ത്യക്കാർക്കിടയിൽ വ്യാപകമാവുന്നതിനൊപ്പം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയും കൂടുകയാണ്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്. ഈ വർഷവും ഇന്ത്യയിൽ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ചോദ്യങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ടവയായിരുന്നു.
ബ്ലഡ് ഷുഗർ, രക്തസമ്മർദം, കൊളസ്ട്രോൾ, വൃക്കക്കല്ല്, വയറുവേദന തുടങ്ങിയ വിഷയങ്ങളാണ് തിരച്ചിലിൽ കൂടുതൽ മുന്നിൽ. ഇന്ത്യക്കാർ കൂടുതലായി ഗൂഗ്ളിൽ അന്വേഷിച്ച മുൻനിര ആരോഗ്യ ചോദ്യങ്ങൾ ഇതാ:
1. സാധാരണ ഷുഗർ ലെവൽ എത്രയാണ്?
ഫാസ്റ്റിങ്ങിന് മുൻപ് 70–100 എംജി/ഡിഎൽ, ഭക്ഷണത്തിന് രണ്ട് മണിക്കൂറിനു ശേഷം 140 എംജി/ഡിഎലിൽ താഴെ ആയിരിക്കണം.
2. ഉയർന്ന രക്തസമ്മർദം എന്താണ്?
130/80 എംഎം എച്ച്ജി अथവ അതിൽ കൂടുതലായിരിക്കുമ്പോൾ ഹൈപ്പർടെൻഷൻ ആയി കണക്കാക്കുന്നു.
3. രക്തസമ്മർദം കുറയ്ക്കാനുള്ള വഴികൾ?
ഉപ്പിന്റെ ഉപയോഗം കുറക്കൽ, വ്യായാമം, ഭാരം കുറക്കൽ, പുകവലി–മദ്യപാനം നിയന്ത്രണം എന്നിവ പ്രധാനമാണ്.
4. കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?
പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ ഉൾപ്പെട്ട ഹൃദയാരോഗ്യകരമായ ഭക്ഷണക്രമവും 150 മിനിറ്റ് വ്യായാമവും ശുപാർശ ചെയ്യുന്നു.
5. പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ?
ആരോഗ്യകരമായ ഭാരം, സമീകൃതാഹാരം, പഞ്ചസാര കുറവ്, വ്യായാമം, സ്റ്റ്രെസ് കുറയ്ക്കൽ, പുകവലി ഒഴിവാക്കൽ എന്നിവ നിർണായകം.
6. വയറുവേദനയ്ക്ക് കാരണമെന്ത്?
ഗ്യാസ്, ദഹനക്കേട്, മലബന്ധം, ഭക്ഷണ അലർജി, ഇൻഫെക്ഷൻ എന്നിവയും ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് പോലുള്ള ഗുരുതര കാരണംകളും.
7. താരൻ എങ്ങനെ ഒഴിവാക്കാം?
ആന്റി-ഡാൻഡ്രഫ് ഷാംപൂകൾ, വെളിച്ചെണ്ണ, ടീട്രീ ഓയിൽ എന്നിവയിലൂടെ പരിഹാരമുണ്ട്; തുടർന്നാൽ ഡെർമറ്റോളജിസ്റ്റിനെ കാണണം.
8. വയറിളക്കത്തിന് കാരണം?
ബാക്ടീരിയ, വൈറസ്, പരാദങ്ങൾ മൂലമുള്ള അണുബാധകൾ; കൂടാതെ ചില മരുന്നുകൾ, ഭക്ഷണ അസഹിഷ്ണുത, IBS തുടങ്ങിയവ.
9. കാൻസറിന്റെ ലക്ഷണങ്ങൾ?
ശരീരഭാരം കുറയൽ, സ്ഥിര ക്ഷീണം, ചർമമാറ്റങ്ങൾ, അനിയന്ത്രിത രക്തസ്രാവം, വേദന, വീക്കം, ശ്വസപ്രശ്നങ്ങൾ എന്നിവ.
10. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ?
നെഞ്ചുവേദന, വിയർപ്പ്, തോളിലേക്ക്–കൈയിലേക്ക്–കഴുത്തിലേക്ക് വ്യാപിക്കുന്ന വേദന. സ്ത്രീകളിൽ അമിത ക്ഷീണം, കഴുത്ത്–താടി വേദന, ഓക്കാനം എന്നിവയും കാണാം.
ഇതോടൊപ്പം സ്ഥിരമായ ക്ഷീണത്തിന് കാരണമെന്ത്, വയറുവീർക്കാനുള്ള കാരണം, വൃക്കക്കല്ലിന് വഴിയൊരുക്കുന്ന ഘടകങ്ങൾ, ചെറുനാരങ്ങ ചേർത്ത വെള്ളം ഭാരം കുറയ്ക്കുമോ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം വൃക്കകൾക്ക് ദോഷമാണോ, ഒരു ദിവസം എത്ര കലോറി കഴിക്കണം, പഞ്ചസാര ചേർക്കാത്ത മധുരപലഹാരങ്ങൾ സുരക്ഷിതമാണോ തുടങ്ങിയ ചോദ്യങ്ങളും ഇന്ത്യക്കാർ ഈ വർഷം ഗൂഗളിൽ വ്യാപകമായി തെരഞ്ഞു.
ഇന്ത്യയിൽ ആരോഗ്യബോധവത്കരണം കൂടുന്നതിന്റെ തെളിവാണിത്, അതേസമയം ജീവിതശൈലി മാറ്റങ്ങൾ അനിവാര്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
india
ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻവലിച്ച് അധികൃതർ
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു
മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.
ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.
ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
india
പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്യുടെ റോഡ് ഷോ ഒഴിവാക്കും
ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health20 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news21 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news20 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

