Culture
‘യേശുവിന്റെ ജന്മനാട്ടി’ലെ ക്രിസ്മസ് ആഘോഷം അലങ്കോലമാക്കി ഇസ്രാഈല്‍

ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, യേശു പിറന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഫലസ്തീനിലെ ബെത്ത്‌ലഹേമില്‍ ജനങ്ങള്‍ ഇസ്രാഈലിന്റെ അതിക്രമങ്ങളാല്‍ പൊറുതി മുട്ടുകയാണ്. ബെത്ത്‌ലഹേമിലെ വിഖ്യാതമായ നാറ്റിവിറ്റി ചര്‍ച്ച് അടക്കം ഫലസ്തീന്റെ വിവിധ ഭാഗങ്ങള്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെങ്കിലും ജെറൂസലമിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ എവിടെയും പ്രകടമാണ്. ക്രിസ്മസ് കരോള്‍ സംഘത്തിനു നേരെ ഞായറാഴ്ച ഇസ്രാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
We wish you a #MerryChristmas from #Bethlehem… #Jerusalem will always be the capital of #Palestine
pic.twitter.com/JXe5FeOx49
— Xavier Abu Eid (@xabueid) December 24, 2017
വെസ്റ്റ്ബാങ്കിലെ ജറൂസലം നഗരത്തിന്റെ തെക്കുഭാഗത്താണ് യേശുക്രിസ്തു ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ബെത്ത്‌ലഹേം നഗരം സ്ഥിതി ചെയ്യുന്നത്. ക്രിസ്ത്യന്‍, മുസ്‌ലിം, ജൂത വിഭാഗങ്ങള്‍ ഒരേപോലെ വിശുദ്ധമായാണ് ജറൂസലമിനെയും ബെത്ത്‌ലഹേമിനെയും കാണുന്നത്. ഫലസ്തീന്റെ ഭാഗമെന്ന് ലോകം അംഗീകരിച്ച ജറൂസലത്തെ ഇസ്രയേല്‍ തലസ്ഥാനമാക്കി മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് ഇത്തവണ ക്രിസ്മസ് ആഘോഷങ്ങളുടെ നിറം കെടുത്തുന്നത്.
Today #Mary & #Joseph wouldn’t have made it to #Bethlehem cause they would’ve probably been assaulted, abducted or executed in cold blood by the #israeli occupiers at one of their military checkpoints!#Christmas#GroupPalestine pic.twitter.com/3uEV8U5dzI
— eman qasim (@EmanQasim) December 24, 2017
ജറൂസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള ട്രംപിന്റെ നീക്കത്തെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയടക്കുള്ള ലോകരാഷ്ട്രങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും ജറൂസലമില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറിയിട്ടില്ല. ലോകജനത എന്ന പോലെ ബെത്ത്‌ലഹേമിലെയും ജറൂസലമിലെയും ക്രിസ്ത്യന്‍ ജനതയും ജറൂസലം ഫലസ്തീന്റെ ഭാഗമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
#Bethlehem‘s mayor Anton Salman from the Nativity Square: We deserve a life, freedom and our capital #Jerusalem #Christmas
pic.twitter.com/7oTiQwLygr
— Palestine PLO-NAD (@nadplo) December 24, 2017
ബെത്ത്‌ലഹേമിലെ മേയറും ക്രിസ്തുമത വിശ്വാസിയുമായ ആന്റോണ്‍ സല്‍മാന്‍ പറയുന്നത്, ഇസ്രയേലില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി മുമ്പെന്നത്തേക്കാളും വലിയ രീതിയിലാണ് നഗരം ക്രിസ്മസ് ആഘോഷിക്കുന്നത് എന്നാണ്. തലസ്ഥാനമായ ജറൂസലമും ജനങ്ങളുടെ ജീവിതവും തിരിച്ചു ലഭിക്കണമെന്നും ലോകജനത ബെത്ത്‌ലഹേം സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
Today in pictures from #Bethlehem #Palestine #Merry #christmas /1 pic.twitter.com/GKGvd78Tkz
— Nour Odeh (@nour_odeh) December 23, 2017
ജറൂസലമിലെ ക്രിസ്മസ് മാര്‍ച്ചിനു നേരെ ഞായറാഴ്ച ഇസ്രയേല്‍ സൈന്യം റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ക്രിസ്മസ് അപ്പൂപ്പന്‍ വേഷമണിഞ്ഞ് ഫലസ്തീന്‍ പതാകയേന്തിയുള്ള മാര്‍ച്ചില്‍ ജറൂസലം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകള്‍ ഏന്തിയിരുന്നു.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala3 days ago
അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്