Video Stories
പൊങ്ങച്ചം കൊണ്ട് ഓട്ടയടയില്ല

കേരളത്തിന്റെ സാമ്പത്തിക-ധനകാര്യസ്ഥിതി അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് അഭൂതപൂര്‍വമായി കൂപ്പുകുത്തുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ നവംബര്‍ മുതല്‍ ട്രഷറിയില്‍ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയുണ്ടായെങ്കിലും കാര്യങ്ങള്‍ അതുകൊണ്ടൊന്നും നിലയ്ക്കാന്‍ പോകുന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. മുണ്ടുമുറുക്കി ഉടുക്കേണ്ടതിനെക്കറിച്ച് സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി ഡോ. തോമസ് ഐസക് തന്നെ വാചാലനാകുന്നു. സര്‍ക്കാരിന്റെ അനിയന്ത്രിതമായ ചെലവുകളാണ് ഇതിലേക്ക് വഴിവെച്ചതെന്നാണ് മിക്ക ധനകാര്യ വിദഗ്ധരുടെയും അഭിപ്രായം. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് പൂര്‍ണമായി കൈകഴുകാനാവില്ലെന്നുതന്നെയാണ് അവരെല്ലാവരും ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടുന്നത്.
ഫെബ്രുവരി രണ്ടിന് സംസ്ഥാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരിക്കുന്നത്. ചരക്കുസേവന നികുതി എന്ന രാജ്യത്തെ ഏകീകൃത നികുതി സമ്പ്രദായം ഏര്‍പെടുത്തിയിട്ട് ആറുമാസം കഴിയുമ്പോള്‍ സംസ്ഥാനത്തിന് നേട്ടമൊന്നും അവകാശപ്പെടാനില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. കേന്ദ്രത്തിന് മാത്രമേ ഇനി ജനങ്ങളില്‍ ഉപഭോക്തൃനികുതി ചെലുത്താന്‍ കഴിയുവെന്ന ചരക്കുസേവന നികുതിയിലെ വകുപ്പ് നിലവിലിരിക്കെ കേരളത്തിന് ബജറ്റുകൊണ്ട് കാര്യമായി ഒന്നും ചെയ്യാനുണ്ടാവില്ലെങ്കിലും ചെലവുകളുടെയും പദ്ധതികളുടെയും കാര്യത്തില്‍ കാര്യമായ ചില നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് ഐസക്കിന്റെ വാഗ്ദാനം. അങ്ങനെ ധനക്കമ്മി കുറച്ച് കേരളത്തെ ധനകാര്യപ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുമെന്നാണ് മന്ത്രി പറയുന്നത്.
പ്രതിസന്ധിക്ക് കാരണം വായ്പയെടുത്തതല്ലെന്നും വായ്പയിലെ കേന്ദ്രാനുപാതം വ്യത്യാസപ്പെട്ടതാണെന്നുമാണ് മന്ത്രി അവകാശപ്പെടുന്നത്. ‘മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി ചെലവു ചുരുക്കിക്കൊണ്ടാണ് ഈ ലക്ഷ്യം കൈവരിച്ചത്. ഇടതുപക്ഷ സര്‍ക്കാരാകട്ടെ, വരുമാനം വര്‍ധിപ്പിച്ചാണ് ഈ ലക്ഷ്യം കൈവരിച്ചത്. കമ്മി കൂടിക്കൊണ്ടിരുന്നു. ഇതു നികത്താന്‍ പബ്ലിക് അക്കൗണ്ടിനെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു. റവന്യൂവരുമാനം കൂടുന്നുമില്ല.’ ഇങ്ങനെയെല്ലാം പറയുന്ന മന്ത്രിക്ക് ഇതൊന്നും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തുറന്നുപറയുകയാണ് സത്യത്തില്‍ ചെയ്യേണ്ടിയിരുന്നത്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ഒന്നേമുക്കാല്‍ കൊല്ലംമുമ്പ് അധികാരത്തില്‍ വന്നയുടന്‍ തന്നെ ഈ ചെലവുചുരുക്കല്‍ നടപടികള്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ സമാനമായ അവസ്ഥ ഇന്നുണ്ടാവുമായിരുന്നില്ലെന്നതാണ് വാസ്തവം. അന്ന് ആദ്യബജറ്റില്‍ തന്നെ ധനകാര്യപ്രശ്‌നം മറികടക്കാന്‍ കിഫ്ബി എന്ന മാന്ത്രിക വടിയാണ് മന്ത്രി ഐസക് ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ത്തിക്കാട്ടിയത്. കേരളത്തിലെ നികുതിവരുമാനത്തിന്റെ തൊണ്ണൂറ് ശതമാനവും ശമ്പളത്തിനും മറ്റുമായി പോകുമ്പോള്‍ ബാക്കിയുള്ള തുക കൊണ്ട് പദ്ധതികള്‍ നടത്താനാവില്ലെന്ന പശ്ചാത്തലത്തിലാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ബോര്‍ഡ് എന്ന ഒറ്റമൂലിയുമായി ഐസക് വരുന്നത്. ഇതിനെച്ചൊല്ലി അന്നുതന്നെ പ്രതിപക്ഷത്തുള്ളവരും ഡോ. ആല്‍വിന്‍ പ്രകാശിനെപോലുള്ള വിദഗ്ധരും രംഗത്തുവരികയുണ്ടായി. കേരളത്തിന്റെ സാമ്പത്തികരംഗത്ത് സമാനമായ പ്രതിസന്ധിയുണ്ടായ കാലഘട്ടത്തില്‍ അന്ന്് ധനകാര്യമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരമായിരുന്നു. അദ്ദേഹം പോലും കിഫ്ബി വെറുമൊരു വരട്ടുവാദമാണെന്നാണ് വിലയിരുത്തിയത്. ഇന്ന് നാലായിരം കോടി രൂപയുടെ കിഫ്ബി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇതുവരെയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ആ സാങ്കല്‍പികനിധിയെക്കുറിച്ച് ഇനിയും പ്രസംഗിക്കുന്നത് സര്‍ക്കാരിന്റെയും മന്ത്രിയുടെയും അധികപ്രസംഗമായേ വിലയിരുത്തപ്പെടൂ.
ചരക്കുസേവനനികുതി വന്നതിനാല്‍ ഇനി കേരളത്തില്‍ മുന്‍കാലത്തേതുപോലെ വില്‍പന നികുതി അടിച്ചേല്‍പിക്കാനാവില്ല. സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത ജി.എസ്.ടി കൗണ്‍സിലിനാണ് ഇക്കാര്യത്തില്‍ സമ്പൂര്‍ണ ചുമതലയെന്നിരിക്കെ കേരള ബജറ്റ് എന്നത് ജി.എസ്.ടി കാലത്തെ വാളയാര്‍ ചെക്ക്‌പോസ്റ്റിന്റെ അവസ്ഥയിലാകും. അപ്പോള്‍ പിന്നെ കിഫ്ബിയെ ആശ്രയിക്കുകയേ വീണ്ടും സര്‍ക്കാരിന് മാര്‍ഗമുള്ളൂ. പദ്ധതിയേതര ചെലവുകളുടെ വര്‍ധനവാണ് കേരളത്തെ തുറിച്ചുനോക്കുന്ന പ്രശ്‌നങ്ങളിലൊന്ന്. ബജറ്റില്‍ പ്രഖ്യാപിക്കുന്നവക്കുപുറമെ എന്തുകൊണ്ടാണ് ഇത്രയുമധികം തുക അധികച്ചെലവുകള്‍ (സപ്ലിമെന്ററി ഡിമാന്‍ഡ്‌സ്) കുന്നുകൂടുന്നു? എന്തുകൊണ്ട് ബജറ്റില്‍ ഇവയുള്‍ക്കൊള്ളിക്കാന്‍ നമ്മുടെ ധനകാര്യ ഉദ്യോഗസ്ഥമേലാളന്മാര്‍ക്ക് കഴിയാതെ പോകുന്നു. കെ.എസ്.ഇ.ബിക്കും എക്‌സൈസ് വകുപ്പിനും നല്‍കിയ കോടിക്കണക്കിന് രൂപ ഇനിയും ചെലവഴിക്കാതെ കിടക്കുമ്പോഴാണിതെന്നോര്‍ക്കണം. ജി.എസ്.ടിയെ അകമഴിഞ്ഞ് പിന്തുണച്ച മന്ത്രിക്കും ഇടതുപക്ഷ സര്‍ക്കാരിനും കണ്ട ആവേശം ഇപ്പോള്‍ ഓടിമറഞ്ഞിരിക്കുന്നു. ഇപ്പോള്‍ താനങ്ങനെ പ്രതീക്ഷിച്ചില്ലെന്നാണ് മന്ത്രി ഐസക് പറയുന്നത്. അതേസമയം സംസ്ഥാനത്തിന് കിട്ടേണ്ട തുക സമയബന്ധിതമായി കേന്ദ്രം അനുവദിക്കുമെന്ന വാര്‍ത്തയും വന്നിരിക്കുന്നു. അപ്പോഴാണ് പ്രശ്‌നം മറ്റെന്തോ ആണെന്ന രീതിയിലുള്ള ഐസക്കിന്റെ കയറുചാട്ടം.
പതിനാലായിരം കോടി രൂപ ഇതിനകം സര്‍ക്കാര്‍ കടം വാങ്ങിക്കഴിഞ്ഞു. പ്രതിവര്‍ഷം 20,400 കോടി രൂപ മാത്രം കടംവാങ്ങാന്‍ വ്യവസ്ഥയിരിക്കെ എണ്ണായിരം കോടി ഓണക്കാലത്തെയും കഴിഞ്ഞ വര്‍ഷത്തെ ആറായിരവുംകൂടി ചേര്‍ത്താല്‍ ഇനി വെറും നാനൂറ് കോടി മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഇതുകാരണം ഇക്കഴിഞ്ഞ ക്രിസ്മസിന് പതിവുപോലെ അഡ്വാന്‍സ് ശമ്പളം നല്‍കാനായില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പതിവുപോലെയുള്ള അവസാനഘട്ട പണികള്‍ നടത്താനുള്ള പണം പോലും ഇപ്പോള്‍ ഖജനാവില്‍ ശേഷിക്കുന്നില്ലെന്നതാണ് നീറുന്ന മറ്റൊരു യാഥാര്‍ഥ്യം. മാര്‍ച്ചിന് മുമ്പ് എഴുപതു ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മദ്യത്തിലൂടെ ലഭിക്കുന്ന വരുമാനത്തിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ കണ്ണ്. നിര്‍മാണ മേഖലയുടെ തകര്‍ച്ചയും പ്രതിസന്ധിക്ക് കാരണമാണ്. നോട്ടുനിരോധനം മുതല്‍ ജി.എസ്.ടി വരെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ തകര്‍ത്തെറിഞ്ഞ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള ത്രാണി നഷ്ടപെട്ട അവസ്ഥയില്‍ തികച്ചും ലജ്ജാവഹമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഇന്നത്തെ മുഖം. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ കിഫ്ബി പോലുള്ള ലൊട്ടുലൊടുക്കു വിദ്യകള്‍ കാട്ടി ജനങ്ങളെ പറ്റിച്ചതുകൊണ്ട് കഴിയില്ലെന്ന് തിരിച്ചറിയുകയാണ് സര്‍ക്കാര്‍ വേണ്ടത്. സര്‍ക്കാരിലെ മറ്റൊരു മന്ത്രിതന്നെ ഐസക്കിന്റെ നിലപാടിനെതിരെ രംഗത്തുവന്ന നിലക്ക് ഇനിയും മുഖ്യമന്ത്രിക്ക് പ്രശ്‌നത്തില്‍ മൗനം ദീക്ഷിച്ചിരിക്കാനാവില്ല. തെറ്റുപറ്റിയെങ്കില്‍ അത് തുറന്നുപറഞ്ഞ് ഈ രംഗത്തെ വിദഗ്ധരോട് ചര്‍ച്ചചെയ്ത് ഇനിയുള്ള ദിവസമെങ്കിലും ക്രിയാത്മകമായി മുന്നോട്ടുപോകുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്യേണ്ടത്. താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന് പൊങ്ങച്ചം പറഞ്ഞിരുന്നാല്‍ സാമ്പത്തികരംഗത്തെ ഓട്ട അടയ്ക്കാനാവില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്
-
kerala2 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala2 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍