Connect with us

More

ഉപരാഷ്ട്രപതിക്കു പോലും രക്ഷയില്ല, ഷൂ ആരോ അടിച്ചുമാറ്റി അതും ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന്

Published

on

 

ഉപരാഷ്ട്രപതിക്ക് വരെ മോഷ്ടാക്കളില്‍ നിന്ന് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. ബംഗളുരു സെന്‍ട്രലിലെ ബി.ജെ.പി. പാര്‍ലമെന്റംഗം പി.സി. മോഹന്റെ വീട്ടിലെത്തിയപ്പോഴാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസ് ആരോ അടിച്ചുമാറ്റിയത് അറിയുന്നത്. എംപിയെക്കണ്ട് തിരിച്ചുപോകാനിറങ്ങിയപ്പോള്‍ ഷൂസ് കാണാതാവുകയായിരുന്നു.
ഔദ്യോഗികപരിപാടികക്ക് ബംഗളുരുവിലെത്തിയതാണ് ഉപരാഷ്ട്രപതി. കര്‍ണാടകത്തിലെ എം.എല്‍. എമാര്‍ ഉള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം എം.പിയുടെ വീട്ടിലെത്തിയത്. അവിടെ ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ എംപി പ്രാതല്‍ വിരുന്ന് ഒരുക്കിയിരുന്നു.

ഷൂ കാണാതായതോടെ അങ്കലാപ്പിലായ ഗാര്‍ഡുമാരും ജീവനക്കാരും വീട്ടുവളപ്പിലെ മുക്കും മൂലയും അരിച്ചുപെറുക്കി എന്നാണ് വാര്‍ത്ത. എന്നിട്ടും ഷൂസ് കിട്ടിയില്ല. അംഗരക്ഷകര്‍ ഉടന്‍ അടുത്തുള്ള കടയിലേക്കു പാഞ്ഞു. അവര്‍ എത്തിച്ച പുതിയ ഷൂസും ധരിച്ച് ഉപരാഷ്ട്രപതി യാത്രയായി.

എന്നാലും ഉപരാഷ്ട്രപതിയെപ്പോലൊരു വിവിഐപിയുടെ ഷൂസ് എംപിയുടെ വീടുപോലൊരു സ്ഥലത്ത് സകലമാനസുരക്ഷാവലയവും ഭേദിച്ച് ആരു കടത്തി എന്ന ചോദ്യം ബാക്കിയാണ്.

വിരുന്നിനു ക്ഷണിക്കപ്പെട്ട വിഐപികളത്രയും എംപിയുടെ വീട്ടിലുണ്ടായിരുന്നു.കേന്ദ്രമന്ത്രി സദാനന്ദഗൗഡ, എം.എല്‍.എമാരായ സി.ടി. രവി, ജഗദീഷ് ഷെട്ടര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.ഒപ്പം, ഉപരാഷ്ട്രപതിയെ കാണാന്‍ വന്‍ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. അവരില്‍ ആരെങ്കിലും ഷൂ മാറിയെടുത്തതാകാം എന്നാണ് ഇപ്പോള്‍ പോലീസിന്റെ നിഗമനം.

india

മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും

കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്

Published

on

മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മംഗളൂരുവിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര പറപ്പൂർ സ്വദേശി അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്,ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷവും നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപയുമാണ് സ്വന്തം നിലയിൽ നൽകിയത്. 15 ലക്ഷം രൂപയുടെ ചെക്ക് മരിച്ച അശ്റഫിന്റെ മാതാപിതാക്കൾക്ക് ​കൈമാറി. ഈ വിഷയത്തിൽ തുടക്കം മുതൽ നിതിക്കായി കെ.സി വേണുഗോപാലും, പി.കെ കുഞ്ഞാലിക്കുട്ടിയും, എ. പി അനിൽകുമാറും കർണ്ണാടക സർക്കാരിനോടും,കോൺഗ്രസ്സ് നേതാക്കളുമായും ഇടപെട്ടിട്ടുണ്ടായിരുന്നു.

ബംഗളൂരുവിൽ യു.ടി.ഖാദറിന്റെ ഔദ്യോഗിക വസതിയിൽ വെച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ്,ആക്ഷൻ കമ്മിറ്റി ചെയർമാനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നാസർ പറപ്പൂർ എന്നിവരടങ്ങിയ സംഘം മന്ത്രി സമീർഖാനെ സന്ദർശിച്ചു. കർണാടക സർക്കാർ കുടുംബത്തിന് 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ തുടരുകയാണന്നും കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നും,പ്രതികളെ മാത്രകാപരമായി ശിക്ഷിക്കാനുള്ള നിയമനടപടികൾക്ക് സർക്കാർ നേത്രത്വം നൽകുമെന്നും ഉറപ്പുനൽകി.ബി.കെ.ഹരിപ്രസാദ് എംഎൽസി, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, കോൺഗ്രസ് നേതാവ് ജി.എ.ബാവ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളി ,കമ്മറ്റി കൺവീനർ ഹബീബ് ജഹാൻ,ജലിൽ മംഗലാപുരം,ഫൈസി പുൽപ്പള്ളി,അഡ്വ മാനവി എന്നിവർ സംബന്ധിച്ചു.

Continue Reading

kerala

വന്ദേഭാരതില്‍ ജ്യോതി മല്‍ഹോത്രയ്ക്കൊപ്പം യാത്ര ചെയ്ത് ബിജെപി നേതാക്കളും

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ

Published

on

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതത്തിന്റെ കേരളത്തിലെ ആദ്യ യാത്രയിൽ ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.

വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ. വി മുരളീധരൻ വന്ദേഭാരതിനെ കുറിച്ച് ജ്യോതി മൽഹോത്രയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

സംസ്ഥാന ടൂറിസം വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള യാത്രയെ ബിജെപി വിമർശിച്ചിരുന്നത്. സംസ്ഥാന സർക്കാരിനെതിരെയുള്ള ക്യാമ്പയിനായി വിഷയം ഉയർത്തുന്നതിനിടയിലാണ് ബിജെപിയെ വെട്ടിലാക്കി കൊണ്ടുള്ള ജ്യോതി മൽഹോത്രയുടെ പുതിയ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

Continue Reading

kerala

ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്‌കറ്റ് കെഎംസിസി

Published

on

മുണ്ടക്കൈ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെ.എം.സി.സി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്.

കുടുംബം പുലർത്തുന്നതിനായി നാടും വീടും വിട്ട് പ്രവാസ ജീവിത നയിച്ചു വരികയായിരുന്നു നൗഫൽ. ദുരന്തസമയത്തും പ്രവാസലോകത്തായിരുന്നു. തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട നൗഫലിന്റെ അതിജീവന പാതയിൽ ചേർത്തു നിർത്തുകയായിരുന്നു മസ്‌കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിൽ നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. തീരാ വേദനയിലും പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൗഫൽ. മസ്‌കറ്റ് കെ എം സി സി പ്രസിഡന്റ് റഹീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

ടി സിദ്ദീഖ് എം.ൽ.എ, മുസ്ലിം ലീ ഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ട്രഷറർ പി കെ അബൂബക്കർ, മസ്‌ക്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്‌യ ഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി. ഹംസ, നജീബ് കാരാടൻ, പി.ടി.കെ ഷമീർ, എ.കെ.കെ തങ്ങൾ, കെ ബാബു, മുഹമ്മദ് പന്തിപൊയിൽ, നവാസ് കൽപ്പറ്റ, പി കെ അഷ്‌റഫ്, സി ശിഹാബ് സംസാരിച്ചു.

Continue Reading

Trending