Connect with us

More

ഉപരാഷ്ട്രപതിക്കു പോലും രക്ഷയില്ല, ഷൂ ആരോ അടിച്ചുമാറ്റി അതും ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന്

Published

on

 

ഉപരാഷ്ട്രപതിക്ക് വരെ മോഷ്ടാക്കളില്‍ നിന്ന് രക്ഷയില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. ബംഗളുരു സെന്‍ട്രലിലെ ബി.ജെ.പി. പാര്‍ലമെന്റംഗം പി.സി. മോഹന്റെ വീട്ടിലെത്തിയപ്പോഴാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസ് ആരോ അടിച്ചുമാറ്റിയത് അറിയുന്നത്. എംപിയെക്കണ്ട് തിരിച്ചുപോകാനിറങ്ങിയപ്പോള്‍ ഷൂസ് കാണാതാവുകയായിരുന്നു.
ഔദ്യോഗികപരിപാടികക്ക് ബംഗളുരുവിലെത്തിയതാണ് ഉപരാഷ്ട്രപതി. കര്‍ണാടകത്തിലെ എം.എല്‍. എമാര്‍ ഉള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം എം.പിയുടെ വീട്ടിലെത്തിയത്. അവിടെ ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ എംപി പ്രാതല്‍ വിരുന്ന് ഒരുക്കിയിരുന്നു.

ഷൂ കാണാതായതോടെ അങ്കലാപ്പിലായ ഗാര്‍ഡുമാരും ജീവനക്കാരും വീട്ടുവളപ്പിലെ മുക്കും മൂലയും അരിച്ചുപെറുക്കി എന്നാണ് വാര്‍ത്ത. എന്നിട്ടും ഷൂസ് കിട്ടിയില്ല. അംഗരക്ഷകര്‍ ഉടന്‍ അടുത്തുള്ള കടയിലേക്കു പാഞ്ഞു. അവര്‍ എത്തിച്ച പുതിയ ഷൂസും ധരിച്ച് ഉപരാഷ്ട്രപതി യാത്രയായി.

എന്നാലും ഉപരാഷ്ട്രപതിയെപ്പോലൊരു വിവിഐപിയുടെ ഷൂസ് എംപിയുടെ വീടുപോലൊരു സ്ഥലത്ത് സകലമാനസുരക്ഷാവലയവും ഭേദിച്ച് ആരു കടത്തി എന്ന ചോദ്യം ബാക്കിയാണ്.

വിരുന്നിനു ക്ഷണിക്കപ്പെട്ട വിഐപികളത്രയും എംപിയുടെ വീട്ടിലുണ്ടായിരുന്നു.കേന്ദ്രമന്ത്രി സദാനന്ദഗൗഡ, എം.എല്‍.എമാരായ സി.ടി. രവി, ജഗദീഷ് ഷെട്ടര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.ഒപ്പം, ഉപരാഷ്ട്രപതിയെ കാണാന്‍ വന്‍ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. അവരില്‍ ആരെങ്കിലും ഷൂ മാറിയെടുത്തതാകാം എന്നാണ് ഇപ്പോള്‍ പോലീസിന്റെ നിഗമനം.

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

Trending