Connect with us

Culture

ഡ്യുമിനിക്കും എല്‍ഗറിനും സെഞ്ച്വറി; ദക്ഷിണാഫ്രിക്ക ഡ്രൈവിങ് സീറ്റില്‍

Published

on

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കം. ആദ്യ ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍, മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 390 എന്ന ശക്തമായ നിലയിലാണ്. ഡീന്‍ എല്‍ഗറുടെയും ജീന്‍പോള്‍ ഡ്യുമിനിയുടെയും സെഞ്ച്വറികള്‍ കരുത്തുപകര്‍ന്നപ്പോള്‍ നാലു വിക്കറ്റ് കയ്യിലിരിക്കെ 388 റണ്‍സ് മുന്നിലാണ് ദക്ഷിണാഫ്രിക്ക. ക്വിന്റണ്‍ ഡികോക്ക് (16), വെര്‍നന്‍ ഫിലാന്റര്‍ (23) എന്നിവരാണ് ക്രീസില്‍.

സ്‌കോര്‍ ചുരുക്കത്തില്‍:

ഒന്നാം ഇന്നിങ്‌സ്: ദക്ഷിണാഫ്രിക്ക 242 (ഡികോക്ക് 84, ടെംബ ബവുമ 51. മിച്ചല്‍ സ്റ്റാര്‍ക്ക് 4/71), ഓസ്‌ട്രേലിയ 244 (ഡേവിഡ് വാര്‍ണര്‍ 97, മിച്ചല്‍ മാര്‍ഷ് 63. ഫിലാന്റര്‍ 4/56). രണ്ടാം ഇന്നിങ്‌സ്: ദക്ഷിണാഫ്രിക്ക ആറിന് 390 (എല്‍ഗര്‍ 127, ഡ്യുമിനി 141. പീറ്റര്‍ സിഡില്‍ 2/47, ഹേസല്‍വുഡ് 2/97).
രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 104 എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കക്ക് എല്‍ഗര്‍-ഡ്യുമിനി കൂട്ടുകെട്ടാണ് കരുത്തായത്. മൂന്നാം വിക്കറ്റില്‍ 250 റണ്‍സ് ചേര്‍ത്ത ഇരുവരും 295 റണ്‍സ് വരെ ക്രീസില്‍ നിന്നു. 169 പന്തില്‍ 17 ബൗണ്ടറിയടക്കം ഡ്യുമിനിയാണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. പിന്നാലെ 255 പന്തില്‍ 13 ബൗണ്ടറികളുടെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ എല്‍ഗറും മൂന്നക്കം കണ്ടു.

വീഡിയോ കടപ്പാട്: ക്രിക്കറ്റ് ഓസ്‌ട്രേലിയ

20 ഫോറും ഒരു സിക്‌സറുമടിച്ച ഡ്യുമിനിയെ പീറ്റര്‍ സിഡില്‍ മടക്കിയപ്പോഴാണ് ഈ സഖ്യം തകര്‍ന്നത്. ഹേസല്‍വുഡിന് വിക്കറ്റ് നല്‍കി എല്‍ഗറും പുറത്തായി. ശേഷം ഫഫ് ഡുപ്ലസ്സി (32) സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവന നല്‍കിയപ്പോള്‍ ബവുമ എട്ട് റണ്‍സുമായി പുറത്തായി.
മത്സരത്തില്‍ രണ്ട് ദിവസം ശേഷിക്കെ വ്യക്തമായ മുന്‍തൂക്കം ദക്ഷിണാഫ്രിക്കക്കാണ്. വാക്കയില്‍ ഇതേവരെ ഓസ്‌ട്രേലിയയോട് ദക്ഷിണാഫ്രിക്ക തോറ്റിട്ടില്ല. ഇന്ന് ആദ്യസെഷനില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ആതിഥേയരെ ബാറ്റിങിനിറക്കാനാവും ദക്ഷിണാഫ്രിക്കയുടെ ശ്രമം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി

‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Published

on

കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്‌സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.

Continue Reading

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

Trending