Video Stories
സെമി കാണാന്‍ ഈ കളി പോരാ ബ്ലാസ്റ്റേഴ്സ്

അഷ്റഫ് തൈവളപ്പില്‍
കൊച്ചി: 22 ദിവസം നീണ്ട എവേ പര്യടനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി, തുടര്‍ച്ചയായി നാലു എവേ മത്സരങ്ങള്‍ കളിച്ച ടീമിന് ഇനി തുടരെ രണ്ടു ഹോം മത്സരങ്ങളാണ്. നാളെ ഗോവ എഫ്സിക്കെതിരെയും 12ന് ചെന്നൈയിന് എഫ്.സിക്കെതിരെയും. എവേ മത്സരങ്ങള്‍ കഴിഞ്ഞ് വരുമ്പോള്‍ കാര്യമായ നേട്ടങ്ങളൊന്നും ബ്ലാസ്റ്റേഴ്സിന് അവകാശപ്പെടാനില്ല, ഗോളടിക്കാന്‍ ആളില്ലെന്ന പേരുദോഷം ഇപ്പോഴും ബാക്കി, തുടര്‍ച്ചയായി മൂന്ന് ഹോം മത്സരങ്ങള്‍ കളിച്ച് ഒക്ടോബര്‍ 14ന് എവേ മത്സരങ്ങള്‍ക്കായി തിരിക്കുമ്പോള്‍ ഒരേയൊരു ജയത്തില്‍ നിന്ന് ലഭിച്ച മൂന്നു പോയിന്റുമായി അവസാന സ്ഥാനത്തായിരുന്നു ടീം.
മടങ്ങുന്നത് ആറു പോയിന്റുകള്‍ കൂട്ടിച്ചേര്‍ത്ത് ആറാം സ്ഥാനക്കാരായി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ ഗോവക്കെതിരെ മാത്രമാണ് കേരളത്തിന് ജയിക്കാനായത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച ജയവും അതു തന്നെ. ചെന്നൈയിനെയും പൂനെയെയും അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചപ്പോള്‍ അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍വിയും വഴങ്ങി. ലീഗില്‍ തുടര്‍ച്ചയായ ആറു മത്സരങ്ങളില്‍ തോറ്റിട്ടില്ലെന്ന റെക്കോഡാണ് ഡല്‍ഹിക്കെതിരായ തോല്‍വിയിലൂടെ കേരളത്തിന് നഷ്ടമായത്. എട്ടു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് അവശേഷിക്കുന്ന ആറു മത്സരങ്ങളും ഇനി നിര്‍ണായകമാണ്. സെമിസാധ്യതകള്‍ സജീവമാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കുകയോ തോല്‍ക്കാതിരിക്കുകയോ ചെയ്യണം.
നാളത്തെ മത്സരം ജയിച്ചാല്‍ ആദ്യ നാലിലെത്താനും ടീമിന് കഴിയും. സീസണില്‍ ഇതുവരെ നാലു ഗോളുകള്‍ മാത്രമാണ് മഞ്ഞപ്പടക്ക് നേടാനായത്. വഴങ്ങിയതാകട്ടെ ആറു ഗോളുകള്‍ മാത്രവും. രണ്ടും സീസണിലെ റെക്കോഡാണ്. ലക്ഷ്യത്തിലേക്ക് ഏറ്റവും കുറഞ്ഞ ഷോട്ടുതിര്‍ത്ത ടീമും ബ്ലാസ്റ്റേഴ്സ് തന്നെ, ഏഴു മത്സരങ്ങളില്‍ നിന്ന് എതിരാളിയുടെ വല ലക്ഷ്യമാക്കി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പന്തടിച്ചത് വെറും 19 തവണ, മുന്നിലുള്ള ഡല്‍ഹിയുടെ അക്കൗണ്ടില്‍ 49 ഷോട്ടുകളുണ്ട്. പൂര്‍ണതയിലെത്തിച്ച പാസുകളുടെ എണ്ണത്തിലും ടീം പിറകില്‍ തന്നെ. സ്വന്തം ആരാധകരുടെ മുന്നില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ കളിക്കുമ്പോള്‍ പരമാവധി പോയിന്റുകള്‍ തന്നെയാണ് ടീമിന്റെ ലക്ഷ്യം. ഈ രണ്ടു മത്സരങ്ങളിലെ ഫലങ്ങള്‍ ടീമിന്റെ തുടര്‍ന്നുള്ള യാത്രയില്‍ നിര്‍ണായകമാവുകയും ചെയ്യും. 19ന് മുംബൈ (എവേ), 25ന് പൂനെ (ഹോം), 29ന് കൊല്‍ക്കത്ത (എവേ), ഡിസംബര്‍ 4ന് നോര്‍ത്ത് ഈസ്റ്റ് (ഹോം) ടീമുകള്‍ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റു മത്സരങ്ങള്‍.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്ഡ്വെയര് ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന് സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
kerala13 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ഒരു സംശയവും വേണ്ട, മെസ്സിയെത്തും, ആവര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്മാന്
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു