Connect with us

More

എണ്ണമറ്റ നേട്ടങ്ങള്‍ക്കൊടുവില്‍ സത്യേട്ടന്‍ എന്ന മനുഷ്യനെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കും വിധം നിരാശ ബാധിച്ചത് എങ്ങനെയാണ്?

Published

on

കോഴിക്കോട്: ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രം ‘ക്യാപ്റ്റന്‍’ കണ്ട അനുഭവം വിവരിച്ച് ഐ.എസ്.എല്‍ താരം സി.കെ വിനീത്. സത്യന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവം കാണിക്കുന്ന ചിത്രം തനിക്ക് വൈകാരികമായ അനുഭവമായിരുന്നുവെന്ന് വിനീത് പറഞ്ഞു. ‘അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരുപാട് താരങ്ങള്‍ നമുക്കിടയിലുണ്ട്. അവരെ പുറത്ത് നിറുത്തി നിങ്ങള്‍ എനിക്ക് തരുന്ന ബഹുമാനവും അംഗീകാരവും ഞാന്‍ അര്‍ഹിക്കുന്നതല്ല. നിങ്ങള്‍ ആഘോഷിക്കേണ്ടത് എന്റെ ജീവിതമല്ല. നിങ്ങള്‍ അത്രയെളുപ്പം മറന്നു കളഞ്ഞ മറ്റനേകം കായികതാരങ്ങളെയാണ്. മാറ്റി നിറുത്തപ്പെട്ട പ്രതിഭകളെ അവരുടെ കാലശേഷം അംഗീകരിക്കുന്ന പതിവ് തിരുത്തി അവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അര്‍ഹിക്കുന്ന ആദരവോടെ അംഗീകരിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി ആവട്ടെ ഈ സിനിമ’ ഫേസ്ബുക്ക് പോസ്റ്റില്‍ വിനീത് കുറിച്ചു. നവാഗതനായ ജി.പ്രജീഷ്‌സെന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

I sa-lu-te C-ap-ta-in!!!

വി.പി സത്യന്‍ എന്ന കാല്പന്തുകളിക്കാരന്‍ ഒരു ദേശത്തിന്റെ ആവേശത്തെയും പ്രതീക്ഷയേയും ഒന്നാകെ തന്റെ ബൂട്ടിലൂടെ ആവിഷ്‌കരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 19 വര്‍ഷങ്ങള്‍ക്കു ശേഷം സന്തോഷ് ട്രോഫി കേരളത്തില്‍ എത്തിയത് ആ മനുഷ്യന്റെ തോളിലേറിയാണ്. ഇന്ത്യ ലോകകായികഭൂപടത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെട്ട ചില ഉജ്ജ്വല നിമിഷങ്ങള്‍ പോലും അദ്ദേഹത്തിന്റെ നായകത്വത്തിലാണ് സാധ്യമായത്. 91ലെ വേള്‍ഡ് കപ്പ് ക്വാളിഫികേഷന്‍ ഗെയിംസ്, 92ലെ സന്തോഷ് ട്രോഫി, 95ലെ സാഫ് ഗെയിംസിലെ സുവര്‍ണ നേട്ടം, മശളള ുഹമ്യലൃ ീള വേല ്യലമൃ പുരസ്‌കാരലബ്ധി, നീണ്ട കാലയളവിലെ ക്യാപ്റ്റന്‍ പദവി.. അസൂയാവഹമായ, തിളക്കമാര്‍ന്ന കരിയറിനൊടുവില്‍, എണ്ണമറ്റ നേട്ടങ്ങള്‍ക്കൊടുവില്‍ സത്യേട്ടന്‍ എന്ന മനുഷ്യനെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കും വിധം നിരാശ ബാധിച്ചത് എങ്ങനെയാണ്? മരണാനന്തരം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനങ്ങള്‍ ഔദാര്യപൂര്‍വം അക്കമിട്ടു രേഖപ്പെടുത്തിയത് നിങ്ങള്‍ക്ക് എവിടെയും വായിക്കാം. എന്നാല്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കളിജീവിതത്തിലെ പിഴവുകളോട് നാം അത്രകണ്ട് ക്ഷമയും ദയവും പുലര്‍ത്തിയിരുന്നോ? ഓരോ പിഴവും കാണിയില്‍ ഏല്‍പ്പിക്കുന്ന വൈകാരിക ക്ഷോഭത്തിലും എത്രയോ ഇരട്ടിയായാവും കളിക്കാരനെ അത് ബാധിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

ഒരു കാല്പന്തു കളിക്കാരന്റെ 90 മിനിറ്റ് നേരത്തെ നിലയ്ക്കാത്ത ഓട്ടം അവന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടി കൂടെയാണ് എന്ന ബോധ്യം ഒരു ജനതയെന്ന നിലയില്‍ നമ്മള്‍ ഇനിയും ആര്‍ജിച്ചിട്ടില്ല. അതുകൊണ്ടാണ് സ്‌പോര്‍ട്ട്‌സ് ക്വാട്ടകള്‍ ഔദാര്യമായി പരിഗണിക്കപ്പെടുന്നതും, കളിയെ സ്‌നേഹിക്കുന്നവര്‍ക്ക് കളിയോ ജീവിതമോ എന്ന നിര്‍ബന്ധിതമായ തിരഞ്ഞെടുപ്പ് നേരിടേണ്ടി വരുന്നതും. സത്യേട്ടനെപ്പോലുള്ള പ്രതിഭ അത്തരത്തില്‍ തളച്ചിടപ്പെടാന്‍ തയാറാകാതെ കളി തിരഞ്ഞെടുത്തതിന്റെ പരിണതിയാണ് ആ ജീവിതം ഇല്ലാതാക്കിയത്. ബൂട്ടഴിച്ച നിമിഷം മുതല്‍ ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷയില്‍ നിന്നും അദ്ദേഹം വിസ്മൃതിയിലായത് എത്രയെളുപ്പമായിരുന്നു! ഒരുപക്ഷേ ഏത് കാല്പന്ത് കളിക്കാരനേയും കാത്തിരിക്കുന്ന അനിവാര്യമായ വിധി. ഈ ബോധ്യം കൊണ്ട് കൂടെയാവാം, സത്യേട്ടന്റെ ജീവിതം പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമ എനിക്ക് അത്യന്തം വൈകാരികമായ അനുഭവമായിരുന്നു.

90 മിനിറ്റുകള്‍ക്ക് ശേഷമുള്ള ഒരു കളിക്കാരന്റെ ജീവിതമാണ് ‘ക്യാപ്റ്റന്‍’. കളിക്കാരന്‍ തിളങ്ങി നില്‍ക്കുന്ന 90 മിനിറ്റുകള്‍ക്ക് മാത്രമാണ് കാണികള്‍. ആ ചുരുങ്ങിയ സമയത്തിന് മുന്‍പും ശേഷവുമുള്ള അവരുടെ ജീവിതത്തില്‍ ആളും ആരവവും ഉണ്ടാവില്ല. അവന്റെ ഓരോ പിഴവുകളും കര്‍ശനമായി ചോദ്യം ചെയ്യപ്പെടുമെങ്കിലും അവന്റെ വേദനകള്‍ക്ക് കാഴ്ചക്കാരോ കേള്‍വിക്കാരോ ഉണ്ടാകാറില്ല. കളിക്കളത്തിന് പുറത്ത് കളിക്കാരന്‍ കടന്നുപോകുന്ന നിസഹായതയും ഏകാന്തതയുമാണ് ക്യാപ്റ്റന്‍ എന്ന ചിത്രം. എന്നെ സംബന്ധിച്ചിടത്തോളം, ബൂട്ടഴിക്കുന്ന നിമിഷം മറവിയിലേക്ക് പിന്തള്ളപ്പെടുന്ന, പിന്തള്ളപ്പെട്ട അനേകമനേകം കളിക്കാരെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്. വി.പി സത്യന്‍ എന്ന പ്രതിഭ അര്‍ഹിച്ചിരുന്ന സ്മരണാഞ്ജലി ഈ സിനിമയിലൂടെ സാക്ഷാത്കരിക്കാന്‍ പ്രജീഷേട്ടനും ജോബിച്ചേട്ടനും ജയേട്ടനും അനു സിതാരയും ഈ ചിത്രത്തിന്റെ മുഴുവന്‍ പിന്നണി പ്രവര്‍ത്തകരുംചെയ്ത പ്രയത്‌നം അങ്ങേയറ്റം ബഹുമാനം അര്‍ഹിക്കുന്നു. അതോടൊപ്പം തന്നെ പറയട്ടെ, അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരുപാട് താരങ്ങള്‍ നമുക്കിടയിലുണ്ട്. അവരെ പുറത്ത് നിറുത്തി നിങ്ങള്‍ എനിക്ക് തരുന്ന ബഹുമാനവും അംഗീകാരവും ഞാന്‍ അര്‍ഹിക്കുന്നതല്ല. നിങ്ങള്‍ ആഘോഷിക്കേണ്ടത് എന്റെ ജീവിതമല്ല. നിങ്ങള്‍ അത്രയെളുപ്പം മറന്നു കളഞ്ഞ മറ്റനേകം കായികതാരങ്ങളെയാണ്. മാറ്റി നിറുത്തപ്പെട്ട പ്രതിഭകളെ അവരുടെ കാലശേഷം അംഗീകരിക്കുന്ന പതിവ് തിരുത്തി അവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അര്‍ഹിക്കുന്ന ആദരവോടെ അംഗീകരിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടി ആവട്ടെ ഈ സിനിമ. !!

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

Trending