Connect with us

Video Stories

സിറിയയില്‍ സഹായത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം

Published

on

 

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയില്‍ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെയും പേരില്‍ സഹാമെത്തിക്കുന്ന പുരുഷന്മാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് വെളിപ്പെടുത്തല്‍. ലൈംഗികമായി വഴങ്ങാത്ത സ്ത്രീകള്‍ക്ക് സഹായം നിഷേധിക്കപ്പെട്ടതായും ബി.ബി.സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മൂന്നു വര്‍ഷം മുമ്പ് തന്നെ സിറിയയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗികാരോപണമുയര്‍ന്നിരുന്നു.
രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ഇപ്പോഴും അത് തുടരുന്നുണ്ടെന്നാണ് ബി.ബി.സി പറയുന്നത്. അത്തരം ചൂഷണങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് യു.എന്‍ ഏജന്‍സികളും സന്നദ്ധത സംഘടനകളും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിറിയയില്‍ അവരുടെ ഏജന്റുമാരാണ് സ്ത്രീകളെ പീഡിപ്പിക്കുന്നത്. ലൈംഗിക പീഡനം ഭയന്ന് പല സിറിയന്‍ സ്ത്രീകളും സഹായ വിതരണ കേന്ദ്രങ്ങളിലേക്ക് പോകാറില്ല. ശരീരം കാഴ്ചവെച്ചാണ് തങ്ങള്‍ വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റു കൊണ്ടുവരുന്നതെന്ന് ആളുകള്‍ സംശയിക്കുമെന്ന ഭീതിയാണ് അവരെ പിന്തിരിപ്പിക്കുന്നത്. സിറിയയിലെ ഏജന്റുമാര്‍ നടത്തുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും പല അന്താരാഷ്ട്ര ഏജന്‍സികളും കണ്ണടക്കുകയാണ് പതിവ്. കാരണം അന്താരാഷ്ട്ര പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ലഭിക്കുന്നതില്ലെന്നതുകൊണ്ട് സിറിയയിലെ ചില അപകടകരമായ മേഖലകളിലേക്ക് സഹായമെതിക്കാന്‍ ഏജന്റുമാരെയാണ് ആശ്രയിക്കുന്നത്. സിറിയയിലെ നിരവധി പ്രവിശ്യകളില്‍ സഹായത്തിന്റെ മറവില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് യു.എന്‍ പോപ്പുലേഷന്‍ ഫണ്ടും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിനുവേണ്ടി ഉദ്യോഗസ്ഥരുമായി സ്ത്രീകള്‍ താല്‍ക്കാലിക വിവാഹത്തിനുപോലും നിര്‍ബന്ധിക്കപ്പെടുന്നു. അന്താരാഷ്ട്ര ഏജന്‍സികള്‍ എത്തിക്കുന്ന അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോണ്‍ നമ്പറുകളാണ് ചോദിക്കുന്നത്. വീടുകളില്‍ നേരിട്ട് എത്തിക്കുന്നതിന് ശരീരം കാഴ്ചവെക്കാനും ഒരു രാത്രി തങ്ങളോടൊപ്പം കഴിയാനും സ്ത്രീകളെ നിര്‍ബന്ധിക്കുന്ന ഏജന്റുമാരും നിരവധിയുണ്ടെന്ന് പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാരുടെ സംരക്ഷണമില്ലാത്ത വിധവകളും വിവാഹമോചിതരുമാണ് ഏറെയും ചൂഷണം ചെയ്യപ്പെടുന്നത്. മാര്‍ച്ച് 2015ല്‍ ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നാണ് ഇത്തരം ആരോപണങ്ങള്‍ കേട്ടുതുടങ്ങിയതെന്ന് ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ ഉപദേശകയായ ഡാനിയേല സ്‌പെന്‍സര്‍ പറയുന്നു. സന്നദ്ധ പ്രവര്‍ത്തകരില്‍നിന്നുണ്ടായ കയ്‌പേറിയ അനുഭവം ചില സ്ത്രീകള്‍ തന്നോട്ട് നേരിട്ട് പറഞ്ഞതായും അവര്‍ വെളിപ്പെടുത്തി.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending