Connect with us

Video Stories

സിറിയയില്‍ കൂട്ടപാലായനം

Published

on

 

ദമസ്‌കസ്: ആക്രമണവും കൂട്ടപാലായനവും രൂക്ഷമായ സിറിയയില്‍ ജനജീവിതം ദുസ്സഹമായി. യുദ്ധവും ആക്രമണവും രക്തചൊരിച്ചിലും കണ്ടു മനം മടുത്ത ജനത എല്ലാം ഉപേക്ഷിച്ച് നാട് വിടുന്നു. ഇത്രയും നാള്‍ കൂട്ടിവച്ച സമ്പാദ്യങ്ങള്‍ എല്ലാം ഉപേക്ഷിച്ചാണ് ലക്ഷ്യമില്ലാതെ ഒരു സമൂഹം യാത്ര ചെയ്യുന്നത്. സിറിയയില്‍ നിന്ന് രാജ്യത്തിന്റെ അതിരുകള്‍ കടന്നു പോകുന്നവരുടെ എണ്ണം പെരുകുകയാണ്. രാജ്യത്ത് മരണം വിളിപ്പാടകലെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനതയുടെ കൂട്ടപാലായനം. അര ലക്ഷം പേര്‍ പാലായനം നടത്തിയെന്നാണ് പുറത്തു വരുന്ന നിഗമനം.
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ആക്രമണങ്ങളാണ് നടന്നതെന്ന് സന്നദ്ധ സംഘടനകള്‍ വ്യക്തമാക്കി. ഗൂതയില്‍ വ്യോമാക്രമണത്തില്‍ 42 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ റഷ്യന്‍ പോര്‍വിമാനങ്ങളാണ് ആക്രമണം അഴിച്ചു വിട്ടത്. സിറിയയിലെ രണ്ട് പ്രവിശ്യകളില്‍ നടന്ന ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഗൂതയ്ക്ക് സമീപത്തായിരുന്നു വ്യോമാക്രമണം. 100 പേര്‍ക്ക് പരിക്ക് പറ്റി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. പോരാട്ടം രൂക്ഷമായതോടെ ഈ പ്രദേശത്തു നിന്നും ഒഴിഞ്ഞു പോയവരുടെ എണ്ണം 20,000 ആയി. ഗൂതയ്ക്ക് പിന്നാലെ അഫ്രിനിലും പോരാട്ടം നടക്കുകയാണ്. തുര്‍ക്കിയാണ് ഈ മേഖലയില്‍ ആക്രമണം നടത്തുന്നത്. തുര്‍ക്കി സൈന്യം ഇന്നലെ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അഫ്രിനിലെ വടക്കന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 30,000 പേരാണ് ഈ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ 12 മില്യണ്‍ ജനങ്ങള്‍ക്ക് അവരുടെ വീടുകള്‍ നഷ്ടമായി. നാല് ലക്ഷം പേര്‍ പോരാട്ടത്തിലും യുദ്ധത്തിലും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2011 മാര്‍ച്ച് മുതലാണ് ബാഷര്‍ അല്‍ അസാദ് സര്‍ക്കാരിനെതിരെ വിമതര്‍ പോരാട്ടം തുടങ്ങിയത്. കിഴക്കന്‍ ഗൂതയില്‍ ആക്രമണത്തില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് വ്യക്തമാക്കിയത്. ആഹാരവും വെള്ളവും കിട്ടാതെ പലരും വലയുകയാണെന്നും ഒട്ടേറെ പേര്‍ നാട് വിട്ട് പോയതായും സംഘടന വ്യക്തമാക്കി.

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending