Connect with us

News

യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകം; 68 മരണം; നിരവധി പേരെ കാണാതായി

154 എത്യോപ്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.

Published

on

യമനില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 പേര്‍ മരിച്ചു. 154 എത്യോപ്യന്‍ അഭയാര്‍ഥികളുമായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇതില്‍ 74 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.

യമന്റെ തെക്കന്‍ പ്രവിശ്യയായ അബ്യാനിലാണ് അപകടം. സംഭത്തില്‍ 10 പേരെ മാത്രമാണ് രക്ഷപ്പെടുത്താനായതെന്ന് അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് – അറബ് രാജ്യങ്ങളിലേക്ക് ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് പോകുന്ന കുടിയേറ്റക്കാര്‍ ജോലി തേടി യാത്ര ചെയ്യുന്ന പ്രധാന മാര്‍ഗമാണ് യമന്‍. സമീപ മാസങ്ങളിലും ബോട്ടപകടങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ട്.

ഖാന്‍ഫറില്‍ 54 കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കരയില്‍ നിന്ന് കണ്ടെത്തി. ഇതിനുപുറമെയുള്ള മറ്റ് 14 പേരെ അബ്യാന്‍ പ്രവിശ്യാ തലസ്ഥാനമായ സിന്‍ജിബാറിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയതായും ഐഒഎം യെമന്‍ മേധാവി അബ്ദുസത്തര്‍ എസോവ് അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending