Video Stories
സ്വയം തുഴഞ്ഞ് അമേരിക്കയുടെ അമരത്ത്

അമേരിക്കയുടെ അമരത്തെത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ വളര്‍ച്ച വ്യത്യസ്ത മേഖലകളിലൂടെയായിരുന്നു. എക്സിറ്റ്പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയായിരുന്നു ട്രംപിന്റെ മുന്നേറ്റം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വോട്ടടെടുപ്പ് വരെ നീണ്ടു നിന്ന വിവാദങ്ങള്‍ക്കൊടുവിലാണ് ട്രംപ് യുഎസിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഒട്ടേറെ വേഷപ്പകര്‍ച്ചയിലൂടെയാണ് യുഎസിന്റെ 45-ാമത് പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കുന്നത്. കെട്ടിട നിര്‍മാതാവ്, വ്യവസായി, ടെലിവിഷന്‍ അവതാരകന്, രാഷ്ട്രീയക്കാരന് എന്നിങ്ങനെ നീളുന്നു ട്രംപിന്റെ ചുവടുപയ്പ്പുകള്‍. ഇപ്പോഴിതാ ആഗോള നയതന്ത്രത്തിന്റെ നെടുംതൂണായ യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തി നില്ക്കുന്നു ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന ഡൊണാള്‍ഡ് ട്രംപ് (70).
റിയല്‍ എസ്റ്റേറ്റ് ബിസിനസിലൂടെയാണ് ട്രംപ് പൊതുജന മധ്യത്തിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടനിലെ ‘ദ ട്രംപ് ഓര്ഗനൈസേഷന്’ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ് ട്രംപ്. അമേരിക്കയിലെ വിവിധ നഗരങ്ങളിലും വിദേശരാജ്യങ്ങളിലുമായി ഓഫീസ് ടവറുകള്‍, ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്സുകള്‍, ആഗോളനിലവാരത്തിലുള്ള ഒട്ടേറെ ആഡംബര കെട്ടിടങ്ങള്‍ ട്രംപിനു സ്വന്തമായുണ്ട്.
ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു വളര്‍ന്ന ട്രംപ് ന്യൂയോര്‍ക്ക് മിലിട്ടറി അക്കാദമിയില്‍ നിന്നാണ് തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും 1968ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ട്രംപ് 1971ല്‍ പിതാവ് ഫ്രഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘എലിസബത്ത് ട്രംപ് ആന്റ് സണ്‍സ്’ എന്ന കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുത്തു.
ഇതോടെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിലേക്കു ട്രംപ് എത്തി. കമ്പനിയുടെ പേര് ട്രംപ് ഓര്ഗനൈസേഷന് എന്നാക്കിയ ട്രംപ് ന്യൂയോര്‍ക്കില്‍ നിന്നും കമ്പനിയെ മാന്‍ഹട്ടണിലേക്ക് പറിച്ചു നട്ടു. പിന്നീടു കെട്ടിട നിര്‍മാണ രംഗത്ത് കുതിച്ചു ചാട്ടം തന്നെയാണ് കമ്പനി നടത്തിയത്. റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ എല്ലാം വിജയത്തിലെത്തിയതോടെ ട്രംപിന്റെ ആസ്തിയും പെരുകി. ഇതോടെ ലോകം അറിയപ്പെടുന്ന വ്യവസായിയായി ട്രംപ് മാറി.
വ്യവസായത്തിനൊപ്പം വിനോദ-കായിക മേഖലകളിലും ട്രംപ് ഇടപെട്ടു. വന്‍ നിക്ഷേപങ്ങളാണ് ഈ മേഖലകളില്‍ നടത്തിയത്.
1996നും 2015 നും ഇടയില്‍ മിസ് യൂണിവേഴ്സ്, മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ തുടങ്ങിയ മത്സരങ്ങളുടെ സംഘാടനവും നിര്‍വഹിച്ചു. 2003 മുതല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ പ്രൊഡ്യൂസറായും അവതാരകനായും ട്രംപ് രംഗത്തെത്തി. എന്‍ബിസി ചാനലുമായി സഹകരിച്ചു നിരവധി റിയാലിറ്റി ഷോകളും നിര്‍മിച്ചു. ഷോകള്‍ എല്ലാം തന്നെ ജനപ്രിയമാക്കാന്‍ ട്രംപിനായി. 1989നും 2010നും പത്തോളം സിനിമകളിലും ട്രംപ് അഭിനയിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ ട്രംപിന്റെ രാഷ്ട്രീയ പ്രവേശനവും വ്യത്യസ്തമായിരുന്നു. 1970ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും റോണാള്‍ഡ് റീഗനെയും പിന്തുണച്ച ട്രംപ് 1990ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച അനുയായിയായി മാറി. 1999ല്‍ റിഫോം പാര്‍ട്ടിയിലേക്ക് മാറിയ ട്രംപ് 2000ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണം ആരംഭിക്കുകയും പിന്നീടു പിന്മാറുകയും ചെയ്തു.
2012ല്‍ ഒബാമ രണ്ടാം തവണ മത്സരിച്ച തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനിടെ വിവാദങ്ങളും ട്രംപിന്റെ പിന്നാലെ കൂടി. ഒബാമയെ വിമര്‍ശിച്ച ട്രംപ് പിന്നീടു മത്സരരംഗത്തു നിന്നും പിന്മാറി. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വീണ്ടും മത്സരരംഗത്തെത്തും എന്ന് ട്രംപ് പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പ്രസിഡന്റ് പദം വരെ വിവാദങ്ങളുടെ പിന്നാലെയായിരുന്നു ട്രംപ്. റിയല്‍ എസ്റ്റേറ്റില്‍ ശോഭിച്ചിരിക്കെയാണ് ട്രംപ് വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. ട്രംപ് ഓര്‍ഗനൈസേഷന്റെ കെട്ടിടങ്ങള്‍ കറുത്ത വര്‍ഗക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും വാടകയ്ക്കു നല്‍കുന്നില്ലെന്ന് സാമൂഹിക നീതി വകുപ്പ് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ട്രംപും പിതാവും പ്രതിരോധത്തിലായി.
ഇടക്കാലത്ത് ട്രംപിന്റെ വ്യവസായ സംരംഭങ്ങളും തകര്‍ന്നു. ട്രംപിന്റെ ഹോട്ടല്‍, കാസിനോ കമ്പനികള്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടതും ഇക്കാലത്താണ്. ഇടപാടുകാരുടെയും ബാങ്കുകളുടെയും കടവും കുടിശികയും തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കമ്പനികള്‍ തകര്‍ന്നത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം ട്രംപ് വിദഗ്ദ്ധമായി തലയൂരി. 2012ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ട്രംപ് പ്രചാരണത്തിനിറങ്ങിയിരുന്നു. ഈ സമയത്ത് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ഒബാമയുടെ പൗരത്വത്തെ ചൊല്ലി ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. വേണ്ടത്ര ജനശ്രദ്ധ ലഭിക്കാതെ വന്നതോടെ ട്രംപ് മത്സരരംഗത്തു നിന്നു പിന്മാറി.
ഈ തെരഞ്ഞെടുപ്പ് കാലത്തും വിവാദങ്ങളില്‍ ട്രംപ് വിളങ്ങി നിന്നു. മുസ്ലിം സമുദായത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളോടെയാണ് ട്രംപ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യുഎസില്‍ നിന്നു മുസ്ലിംകളെ പുറത്താക്കണമെന്നും മെക്സികോയില്‍ നിന്നുള്ളവര്‍ക്കു യുഎസില്‍ പ്രവേശനം നല്‍കരുതെന്നും അനധികൃത കുടിയേറ്റക്കാരെ ഓടിച്ചു വിടുമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഇതിനെതിരെ കത്തോലിക്കാ സഭാ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്തെത്തി. ട്രംപ് ക്രിസ്ത്യാനിയല്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ പരാമര്‍ശം.
ട്രംപിനെതിരെ ആരോപണവുമായി നീലചിത്രനടി ജെസീക്ക ഡ്രാക്കെ രംഗത്തെത്തിയതും വിവാദമായി. പത്ത് വര്‍ഷം മുന്‍പു ട്രംപ് തന്നെ പീഡിപ്പിച്ചു എന്നാണ് നടിയുടെ ആരോപണം. ലോകസുന്ദരിപ്പട്ടം ലഭിച്ച ശേഷം ഭാരം കൂടിയ തന്നെ പന്നിക്കുട്ടിയെന്നു വിളിച്ചു ട്രംപ് അപമാനിച്ചതായി വെനസ്വേലക്കാരിയായ മുന്‍ വിശ്വസുന്ദരി അലിസീയ മഷാഡെയും വെളിപ്പെടുത്തി. ട്രംപിന്റെ കുടുംബ ജീവിതവും അത്ര മെച്ചമായിരുന്നില്ല. ഇവാന സെല്‍നിക്കോവയെ 1977ല്‍ വിവാഹം കഴിച്ചു. 1991ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 1993ല്‍ മാര്‍ലാ മാപ്പിള്‍സിനെ വിവാഹം കഴിച്ചെങ്കിലും ആറ് വര്‍ഷമേ ഈ ബന്ധം നീണ്ടു നിന്നുള്ളു. 2005ല്‍ മെര്‍ലാനിയ ക്നൗസിനെ വിവാഹം കഴിച്ചു. ഡൊണാള്‍ഡ് ജൂനിയര്‍, ഇവാങ്ക, എറിക്, ടിഫാനി, ബാരോണ്‍ എന്നിവര്‍ മക്കളാണ്.
Video Stories
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

റസാഖ് ഒരുമനയൂര്‍
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര് ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ
ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.
ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.
നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.
തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.
തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള് എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്സ് സ്കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള് തകര്‍ത്ത ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന് മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്മുന്നില് വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന് അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്മുന്നില് വെച്ച് ഭര്ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
india2 days ago
വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ സിംഗിനെതിരായ പോക്സോ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
film3 days ago
നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്
-
kerala3 days ago
കനത്ത മഴ; കെ.എസ്.ഇ.ബിക്ക് 56.77 കോടി രൂപയുടെ നഷ്ടം