കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ദേശീയ കമ്മറ്റി സംബന്ധിച്ച് ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗിന്റെ ദേശീയ, സംസ്ഥാന കമ്മറ്റി സംബന്ധിച്ച് മുസ്‌ലിം ലീഗ് ഇത് വരെ യാതൊരുവിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും തെരെഞ്ഞെടുപ്പ് കൗണ്‍സില്‍ യോഗത്തിന്റെ തിയ്യതി പോലും നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില തല്‍പരകക്ഷികള്‍ നല്‍കുന്ന വാര്‍ത്ത യഥാര്‍ത്ഥമാണെന്ന് ധരിച്ച് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതിന്റെ സത്യാവസ്ഥ ആരായുക എന്ന പത്ര ധര്‍മ്മം പാലിക്കേണ്ടതായിരുന്നു. യൂത്ത് ലീഗിന്റെ നിയമാവലിക്കും,ചട്ടങ്ങള്‍ക്കും അനുസരിച്ച് പുതിയ കമ്മറ്റി യഥാ സമയത്ത് നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.