More
ഖത്തര്‍ അമീറിന്റെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; യു.എസ്-ഖത്തര്‍ ബന്ധം ശക്തം
ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ദോഹയില്‍ തിരിച്ചെത്തി. ഖത്തറും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയാണ് അമീര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്്. ഖത്തറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായി വിലയിരുത്തപ്പെടുന്ന സന്ദര്‍ശനമാണിത്്്.
ഇടപെടലുകള്‍ കൊണ്ടും ലോകവും മേഖലയും വലിയ പ്രധാന്യത്തോടെയാണ് സന്ദര്‍ശനത്തെ നോക്കികണ്ടത്്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ട് ട്രംപ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സുദീര്‍ഘ ചര്‍ച്ചകള്‍ നടത്തി. പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, സൈനിക മേധാവികള്‍, വിവിധ സെനറ്റ് സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമീര്‍ അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള 200 അംഗ ഖത്തരി ബിസിനസ് സംഘം മിയാമിയില്‍നിന്ന്് വ്യാപാര യാത്ര ആരംഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അത്. മിയാമിയിലും വാഷിങ്ടണിലും നടന്ന ഖത്തര്‍-യു.എസ് ബിസിനസ് സംരംഭകരുടെ സ്വീകരണ സമ്മേളനത്തിലും അമീര്‍ പങ്കെടുത്തു. ഖത്തറും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടേയും മറ്റു നിക്ഷേപ സഹകരണങ്ങളും നേട്ടങ്ങളും എടുത്തുപറഞ്ഞായിരുന്നു വാഷിങ്ടണില്‍ നല്‍കിയ സ്വീകരണത്തില്‍ അമീര്‍ സംസാരിച്ചത്. ഖത്തറും അമേരിക്കയും പതിറ്റാണ്ടുകളായി തുടരുന്ന ബന്ധം വീണ്ടും കൂടുതല്‍ മേഖലകളിലേക്ക് വളര്‍ത്താന്‍ അമീറിന്റെ സന്ദര്‍ശനത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്്.
വൈറ്റ് ഹൗസില്‍ ഊഷ്മള വരവേല്‍പ്പാണ് അമീറിന് ഡൊണാള്‍ട്്് ട്രംപ് നല്‍കിയത്. ഉപരോധത്തിന്റെ ആദ്യ നാളുകളില്‍ എന്താണോ നിലപാട് കൈക്കൊണ്ടത് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അമീറിനോടുള്ള ട്രംപിന്റെ സമീപനം. ഭീകരതയെ നേരിടുന്നതില്‍ ഖത്തറിന് നിര്‍ണായക പങ്കുണ്ടെന്നും അല്‍ഉദൈദ് വ്യോമ താവളം അതില്‍ പ്രാധനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ജനതക്ക്് വളരെ പ്രിയപ്പെട്ട നേതാവാണ് അമീറെന്നും അമേരിക്കയുമായുള്ള ഖത്തറിന്റെ ബന്ധം മികച്ച പുരോഗതിയിലാണെന്നുമാണ് ട്രംപ് പ്രഖ്യപിച്ചത്. ഖത്തര്‍ അമീറിന്റെ നയതന്ത്ര ഇടപെടലിന്റെ വിജയമായാണ് ട്രംപിന്റെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
സഊദിയും യു.എ.ഇയും ബഹ്‌റൈനും ഖത്തറിനെതിരെ കര, വ്യോമ, നാവിക ഉപരോധം ആരംഭിച്ച ശേഷം അമീര്‍ നടത്തുന്ന പ്രധാന അമേരിക്കന്‍ സന്ദര്‍ശനങ്ങളിലൊന്നായിരുന്നു ഇത്. ഉപരോധവുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ അമേരിക്കന്‍ നേതൃത്വത്തെ ധരിപ്പിക്കാനും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഖത്തര്‍ മുന്‍പന്തിയില്‍ ഉണ്ടാവുമെന്ന് ആവര്‍ത്തിക്കാനും സന്ദര്‍ശനത്തിലൂടെ അമീറിന് കഴിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അമീര്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്.
Auto
റോയല്‍ എന്‍ഫീല്‍ഡിന്റെ നാല് പുതിയ കരുത്തുറ്റ മോഡലുകള്‍ ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു
പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അടുത്ത 12 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ലോഞ്ചിംഗ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. പൂര്‍ണ്ണമായും പുതിയ സെഗ്മെന്റുകളെ ലക്ഷ്യംവെച്ച് അത്യാധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച നാലു പുതിയ മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവയില്‍ പുതുതായി വികസിപ്പിച്ച 650 സിസി മോഡലുകളും റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളും ഉള്‍പ്പെടുന്നു. ബുള്ളറ്റ് 650 ബ്രാന്‍ഡിന്റെ ഏറ്റവും ശക്തമായ മോഡലുകളില്‍ ഒന്നായി വിപണിയിലെത്തും.
പരമ്പരാഗത മിനിമലിസ്റ്റ് റെട്രോ ഡിസൈന്‍ നിലനിര്‍ത്തിയെങ്കിലും പാരലല്‍ട്വിന്‍ എന്‍ജിനോടാണ് ഇത് വരുന്നത്. 648 സിസി ട്വിന്‍ എന്‍ജിന്‍ 47 bhp കരുത്തും 52 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കുന്നു. ആറുസ്പീഡ് ഗിയര്‍ബോക്‌സിനോടൊപ്പം സ്‌ലിപ്പ്അസിസ്റ്റ് ക്ലച്ചും ലഭിക്കും. വൃത്താകാര ഹെഡ്‌ലാമ്പ്, പിന്‍സ്ട്രിപ്പ് ചേര്‍ത്ത ടാങ്ക്, മെറ്റല്‍ ഫിനിഷ് തുടങ്ങിയ ഘടകങ്ങള്‍ ക്ലാസിക് ബുള്ളറ്റ് സ്‌റ്റൈലിംഗിനെ നിലനിര്‍ത്തുന്നു. കൂടുതല്‍ ശക്തിയുള്ള എന്‍ജിന്‍ കൈകാര്യം ചെയ്യുന്നതിനായി ഫ്രെയിം ശക്തിപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ പുറത്തിറങ്ങുന്ന ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില ഏകദേശം 3.5 ലക്ഷം രൂപയായിരിക്കും. റോയല്‍ എന്‍ഫീല്‍ഡിന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് EICMA 2025ല്‍ ക്ലാസിക് 650ന്റെ പ്രത്യേക എഡിഷനും അവതരിപ്പിച്ചു.
ഹൈപ്പര്‍ഷിഫ്റ്റ് കളര്‍ സ്‌കീമില്‍ ചുവപ്പും സ്വര്‍ണ്ണവും മാറിമാറി നല്‍കുന്ന ഈ പ്രത്യേക പതിപ്പിനും 648 സിസി ട്വിന്‍ എന്‍ജിനാണ് ഹൃദയം. ക്ലാസിക് മോഡലിന്റെ പാരമ്പര്യ സൗന്ദര്യത്തിന് കൂടുതല്‍ പ്രീമിയം ടെച്ചാണ് ഇത് നല്‍കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഫ്‌ലൈയിംഗ് ഫ്‌ളീ C6 ബ്രാന്‍ഡിന്റെ ചരിത്രപ്രസിദ്ധമായ എയര്‍ബോണ്‍ പാരാട്രൂപ്പര്‍ ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. അലുമിനിയം ഘടകങ്ങളുള്ള അള്‍ട്രാലൈറ്റ് ആര്‍ക്കിടെക്ചറും കോംപാക്റ്റ് ബാറ്ററി കേസും ഉള്‍ക്കൊള്ളുന്ന ഈ മോഡല്‍ നിയോറെട്രോ ഡിസൈനിലാണ് എത്തുന്നത്.
ഗര്‍ഡര്‍സ്‌റ്റൈല്‍ ഫ്രണ്ട് സെറ്റപ്പും സുതാര്യമായ ബോഡി വര്‍കും ഇതിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റു ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. 2026 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഈ മോഡലിന്റെ ഉത്പാദനം ആരംഭിക്കും. ഫ്‌ലൈയിംഗ് ഫ്‌ളീ 56 ഫ്‌ളീ C6ന്റെ സാഹസിക പതിപ്പാണ്. സ്‌ക്രാംബ്ലര്‍ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത ഈ മോഡലിന് മികച്ച സസ്‌പെന്‍ഷന്‍ സംവിധാനവും നേരായ റൈഡിംഗ് പൊസിഷനും ഇരട്ട ഉപയോഗചക്രങ്ങളും ലഭിക്കുന്നു. കൂടുതല്‍ കരുത്തുറ്റ ഫ്രെയിമും അതിന്റെ rugged ലുക്കിനും പിന്തുണ നല്‍കുന്നു. 2026 അവസാനത്തോടെ ലോഞ്ച് ചെയ്യപ്പെടുന്ന ഫ്‌ളീ 56, C6ന്റെ അതേ ബാറ്ററി ഘടകങ്ങള്‍ പങ്കിടും. റോയല്‍ എന്‍ഫീല്‍ഡ് ഈ നാല് പുതിയ മോഡലുകളിലൂടെ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പ്രതീക്ഷ.
kerala
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്ത്, തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും; ഓ ജെ ജനീഷ്
മുഖ്യമന്ത്രിയുടെ കാറിന് പണം അനുവദിച്ചത് ധൂർത്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഓ ജെ ജനീഷ്. സംസ്ഥാനം സാമ്പത്തിക ക്ലേശം അനുഭവിക്കുമ്പോഴാണ് ഈ ധാരാളിത്തം. തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും.
രാഹുൽ മാങ്കൂട്ടം വിഷയത്തിൽ കോൺഗ്രസ് എടുത്ത നടപടി മാതൃകാപരം. മാധ്യമ വാർത്തയ്ക്ക് പിന്നാലെ നടപടി എടുത്തു. മറ്റ് പാർട്ടികൾക്ക് എവിടെയാണ് മാതൃകാപരമായ ഇടപെടൽ ആണ് നടന്നത്. ഈ വിഷയത്തിൽ കൃത്യമായ വിശദീകരണം പാർട്ടി നടത്തിയിട്ടുണ്ടെന്നും ജനീഷ് വ്യക്തമാക്കി.
ഒരാളും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലെ സമയം കഴിഞ്ഞു എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകുന്നില്ല. ഇന്നലെ KPCC പ്രസിഡൻ്റിന് ഒരു പരാതി ലഭിച്ചു. അത് DGP ക്ക് കൈമാറുകയാണ് ചെയ്തത്. പാർട്ടിയുടെ നിലപാടിനപ്പുറം യൂത്ത് കോൺഗ്രസിന് അഭിപ്രായം പറയാനില്ല. ഫെനിക്കെതിരെ ഇപ്പോഴുള്ളത് ആരോപണമാണ്. വോട്ടർമാരോടുള്ള വിശദീകരണം ഫെനി തന്നെ നൽകിയിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.
kerala
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ
നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala22 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india23 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala20 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala21 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

