Connect with us

Video Stories

സംവരണവും ഇടതുപക്ഷവും (സംവരണം: -5 )

Published

on

ടി.പി.എം. ബഷീര്‍

കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭരണപരിഷ്‌കാര കമ്മിറ്റി മുതല്‍ ആറുപതിറ്റാണ്ടായി ഇടതുപക്ഷം സാമുദായിക സംവരണത്തിനെതിരെ നിലപാട് സ്വീകരിച്ച ചരിത്രമാണുള്ളത്. സാമ്പത്തിക സംവരണത്തിനുവേണ്ടി വാദിക്കുകയും ജനങ്ങളുടെ ദാരിദ്ര്യം മാറ്റാനുള്ള ഉപാധിയാണ് സംവരണമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു ഇടതുപക്ഷം.

സംവരണവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ വാദം നടക്കുമ്പോള്‍ യഥാസമയം സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയതും വാദം നടക്കുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ വക്കീല്‍ തുടര്‍ച്ചയായി വിട്ടുനിന്നതും കേസിന്റെ വിധിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. സംവരണാവകാശം സംരക്ഷിക്കാന്‍ ഭരണഘടനയുടെ പിന്‍ബലത്തോടെ സാധിക്കുമായിരുന്നിട്ടും ശക്തമായ വാദമുയര്‍ത്തുന്നതില്‍ ഗുരുതരമായ അലംഭാവമുണ്ടായി.
പി.എസ്.സിയുടെ 20 യൂണിറ്റ് സമ്പ്രദായം ഒഴിവാക്കി മൊത്തം ഒഴിവുകള്‍ ഒരു യൂണിറ്റായി കണ്ട് നിയമനം നടത്താന്‍ കെ.എസ് ആന്റ് എസ്.എസ്.ആര്‍ ചട്ടങ്ങളിലെ 14(എ) ഭേദഗതി ചെയ്യുന്നതിനെപ്പറ്റി സുപ്രീംകോടതി അഭിപ്രായമാരാഞ്ഞപ്പോഴും അന്നത്തെ ഇടതുസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല. പിന്നീട് യു.ഡി.എഫ് സര്‍ക്കാരാണ് ഈ റൂള്‍ ഭേദഗതി ചെയ്തത്.
സാമുദായിക സംവരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും നിയമിക്കപ്പെട്ട എല്ലാ കമ്മീഷനുകള്‍ക്ക് മുമ്പിലും എതിര്‍പ്പുമായി എന്‍.എസ്.എസ് രംഗത്തുണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ബാധകമാക്കുന്നതിലും, മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കമായവര്‍ക്ക് സംവരണം ലഭ്യമാക്കുന്നതിലും അവര്‍ വിജയിച്ചത്, സാമ്പത്തിക സംവരണവാദത്തെ ഭരണകൂടങ്ങളുടെ പിന്തുണയോടെയാണ് ന്യായീകരിക്കാന്‍ കഴിഞ്ഞത് എന്നതിനാലാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇപ്പോഴത്തെ ഇടതുമുന്നണി ഗവണ്‍മെന്റ് നേതൃത്വം നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് തികച്ചും നിയമവിരുദ്ധമായ ഈ സമീപനം സി.പി.എം ഉയര്‍ത്തിയ സാമ്പത്തിക സംവരണത്തിന്റെ ഭരണപരമായ പിന്തുണക്കലാണ്.

1970 നവംബര്‍ 30ന് സമര്‍പ്പിക്കപ്പെട്ട നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിലവിലുള്ള സാമുദായിക സംവരണം 40ല്‍ നിന്ന് 38 ആയി കുറക്കണമെന്നും സംവരണത്തിന് സാമ്പത്തിക മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചപ്പോള്‍ പിന്നാക്ക സമുദായങ്ങളുടെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും ഉയര്‍ന്നുവരികയുണ്ടായി. എന്നാല്‍ നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാട് പരസ്യമായി രംഗത്ത് വന്നു. നെട്ടൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ചുകൊണ്ട് 1973 മാര്‍ച്ച് 27ന് ദേശാഭിമാനിയില്‍ അദ്ദേഹം ലേഖനമെഴുതുകയും ചെയ്തു.

കേരളത്തില്‍ പുതുതായി നിലവില്‍ വരുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം നിഷേധിക്കുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാറിന്റേത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ മൂന്നായി തരംതിരിക്കുകയും നേരിട്ട് നിയമനം നടക്കുന്ന മൂന്നിലൊന്നു ഭാഗത്തിനുമാത്രം സംവരണം ബാധകമാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇത് ഫലത്തില്‍ അമ്പത് ശതമാനം സംവരണം 33 ശതമാനമായി കുറക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 50:50 എന്ന അനുപാതം പ്രാവര്‍ത്തികമാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ എത്ര സമര്‍ത്ഥമായും എന്നാല്‍, ബാലിശമായ വാദങ്ങള്‍ ഉന്നയിച്ചുമാണ് സംവരണാവകാശം നിഷേധിക്കുന്നത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉയര്‍ത്തിയ സാമ്പത്തിക മാനദണ്ഡത്തിന്റെയും കാര്യക്ഷമതാ വാദത്തിന്റെയും പരിഷ്‌കൃത രൂപമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഭരണപരമായ നടപടികളെന്ന് വ്യക്തമായിരിക്കുന്നു. ഇന്ത്യയിലെ ജാതി സ്വത്വങ്ങളെ നിരാകരിക്കുകയും വര്‍ഗതത്വത്തെ സ്വീകരിക്കുകയും ചെയ്തുകൊണ്ടുള്ള ഇത്തരം സമീപനങ്ങള്‍ അന്തിമമായി രാജ്യത്തെ കീഴാള ജനതയെ തള്ളിപ്പറയുകയും സവര്‍ണ താല്‍പര്യങ്ങളെ വാരിപ്പുണരുകയും ചെയ്യുന്നതിന്റെ നേര്‍ചിത്രമാണ്.
മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള വി.പി സിംഗ് സര്‍ക്കാറിന്റെ തീരുമാനത്തിന് ശേഷമാണ് സംവരണം സംബന്ധമായ നിരവധി നിയമ പ്രശ്‌നങ്ങളും കോടതി വ്യവഹാരങ്ങളും ഭരണ നടപടികളും ഉയര്‍ന്നുവന്നത്. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഭരണപരമായും നിയമപരമായും സംഘടനാപരമായും ഇടപെടുകയും സംവരണാവകാശത്തിനുവേണ്ടി പൊരുതുകയും ചെയ്തത് മുസ്‌ലിംലീഗാണ്. പിന്നാക്ക സമുദായങ്ങളുടെ ഇവ്വിഷയകമായ എല്ലാ ഇടപെടലുകളിലും മുസ്‌ലിംലീഗ് നേതൃത്വപരമായ പങ്കുവഹിച്ചു.

മണ്ഡല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1993 സെപ്തംബര്‍ 10ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പട്ടികയില്‍ ‘മുസ്‌ലിം’ ഉള്‍പ്പെടുകയുണ്ടായില്ല. പകരം ‘മാപ്പിള’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിലെ ‘മുസ്‌ലിംകള്‍’ സംവരണത്തില്‍ നിന്ന് പുറത്താകുന്ന ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര ക്ഷേമകാര്യ മന്ത്രി സീതാറാം കേസരിയുമായി പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ നിരന്തര സമ്പര്‍ക്കത്തിനൊടുവില്‍ ദേശീയ പിന്നാക്ക വര്‍ഗ കമ്മീഷന്‍ കേരളത്തില്‍ സിറ്റിംഗ് നടത്തുകയും കമ്മീഷന്റെ ശുപാര്‍ശ പ്രകാരം മുസ്‌ലിംകളെ കേന്ദ്ര പിന്നാക്ക-ജാതി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉള്‍പ്പെട്ട ഐക്യജനാധിപത്യ മുന്നണി ഗവണ്‍മെന്റ് പാസാക്കിയ സംവരണ സംരക്ഷണ നിയമം, നാലകത്ത് സൂപ്പി, കെ. കുട്ടി അഹമ്മദ്കുട്ടി എന്നിവര്‍ ചെയര്‍മാന്മാരായി തയ്യാറാക്കിയ നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമസിതിയുടെ റിപ്പോര്‍ട്ട്, 1997 ആഗസ്റ്റ് 5ന് പിന്നാക്ക സമുദായ മുന്നണി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്, രാഷ്ട്രപതി, പ്രധാനമന്ത്രി, ലോകസഭാ സ്പീക്കര്‍ എന്നിവര്‍ക്ക് പിന്നാക്ക സമുദായ മുന്നണി നേതാക്കളായ കെ.ആര്‍ ഗൗരിയമ്മ, നാലകത്ത് സൂപ്പി, വെള്ളാപ്പള്ളി നടേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.പി.എ മജീദ് 1999 ജൂണ്‍ 25ന് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, കെ. കുട്ടി അഹമ്മദ്കുട്ടി എന്നിവര്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലുകള്‍, ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.കെ മുനീര്‍ എന്നിവര്‍ സംവരണം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍, ഇബ്രാഹിം സുലൈമാന്‍ സേട്ടു, ബനാത്ത്്‌വാല, ഇ. അഹമ്മദ് എന്നിവര്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ തുടങ്ങി നിരന്തരമായ ഇടപെടലുകളാണ് മുസ്‌ലിംലീഗ് സംവരണ സംരക്ഷണവുമായി ബന്ധപ്പെട്ട് നടത്തിയത്.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുവേണ്ടി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തിയ സംവരണ ജാഥ, പിന്നാക്ക സമുദായ മുന്നണിയുടെയും മറ്റും നേതൃത്വത്തില്‍ നടത്തിയ നിരവധി പ്രക്ഷോഭങ്ങള്‍ മണ്ഡലിനുശേഷം സംവരണം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടങ്ങളാണ്.

മണ്ഡലിനുശേഷം ഉയര്‍ന്നുവന്ന കീഴാള ജനതയുടെ രാഷ്ട്രീയ ഉണര്‍വിനെ അഭിസംബോധന ചെയ്യുന്നതില്‍ ഇടതുപക്ഷം പ്രകടിപ്പിച്ച വിമുഖത അവരെ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ അപ്രസക്തരാക്കുകയും, എന്നാല്‍ ഈ രാഷ്ട്രീയ കാലാവസ്ഥയോട് കൃത്യമായി പ്രതികരിച്ച ഒട്ടേറെ രാഷ്ട്രീയ നേതാക്കന്മാര്‍ ലാലുപ്രസാദ് യാദവ്, മുലായംസിംഗ് യാദവ്, മായാവതി തുടങ്ങിയവര്‍ അതാത് സംസ്ഥാനങ്ങളില്‍ പുതിയ അധികാര കേന്ദ്രങ്ങളായി വളര്‍ന്നുവരികയും ചെയ്തു. ഈ രാഷ്ട്രീയ പ്രബുദ്ധതയെ ജാതി രാഷ്ട്രീയമെന്ന് അധിക്ഷേപിച്ചുവെങ്കിലും പിന്നാക്ക ദലിത് ഐക്യം ദേശീയ രാഷ്ട്രീയത്തിന് ദിശാസൂചകമായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. ആ മുന്നേറ്റത്തിന്റെ ദുര്‍ബലതയില്‍ വര്‍ഗീയ ഫാസിസം അധികാരത്തിലെത്തുകയും ചെയ്തു.
സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന ഇടതുപക്ഷം കേരളത്തിലും, വരേണ്യ വര്‍ഗതാല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക സംവരണത്തിനായി വാദിക്കുന്ന ബി.ജെ.പി കേന്ദ്രത്തിലും അധികാരത്തിലിരിക്കുമ്പോള്‍, ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയ ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബി.ജെ.പി ഭരണഘടനാ ഭേദഗതിക്ക് തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ചു. ഇത് യഥാര്‍ത്ഥത്തില്‍ പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തിരിച്ചറിയുവാനുള്ള സാമാന്യബോധവും സാമുദായിക സംവരണ വിരുദ്ധരായ ഒരേ തൂവല്‍പക്ഷികളുടെ നയപരവും നിയമപരവും ഭരണപരവുമായ കുതന്ത്രങ്ങള്‍ക്കെതിരെ പിന്നാക്ക സമുദായങ്ങളുടെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന സാമാന്യ യുക്തിയും കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

ഇടതു സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് സമരമല്ലാതെ, പിന്നാക്ക സമുദായങ്ങളുടെ/സംഘടനകളുടെ ഏകീകരണ ദൗത്യം സാധ്യമാകാതെ പോയതിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലവും സഗൗരവം വിലയിരുത്തപ്പെടേണ്ടതുണ്ട്. സംവരണാര്‍ഹരായ സമുദായങ്ങളില്‍ സാമ്പത്തിക മാനദണ്ഡങ്ങളില്‍ സംവരണത്തിന് അര്‍ഹത നഷ്ടപ്പെട്ടവരും അല്ലാത്തവരുമായ ധ്രുവീകരണം സംവരണാവകാശത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളെ ദുര്‍ബ്ബലപ്പെടുത്തിയോ എന്നും സമഗ്രമായി പരിശോധിക്കേണ്ടിയിരിക്കുന്നു. അവര്‍ണന് അധികാര പങ്കാളിത്തം നല്‍കിയ സംവരണമെന്ന ഭരണഘടനാദത്തമായ അവകാശം സംരക്ഷിക്കുന്നതിന് പുതിയ പോരാട്ടം അനിവാര്യമായിരിക്കുന്നു.
(തുടരും)

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending