Culture
രണ്ടു ദിവസം ക്യൂ നിന്നിട്ടും പണം മാറ്റി കിട്ടിയില്ല; ചണ്ഡീഗഡില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പ്രധാനമന്ത്രി നരേന്ത്രമോദിയുടെ 500, 1000 നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടില്‍ രാജ്യത്ത് മരണ റിപ്പോര്‍ട്ടുകള്‍ കൂടുന്നു. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ കര്‍ഷകന്‍ 45 കാരനായ രവി പ്രധാന ആത്മഹത്യ ചെയ്തതാണ് പുതിയ വിവരം. രണ്ടു ദിവസത്തോളം ബാങ്കിനു മുന്നില്‍ ക്യൂ നിന്നിട്ടും പണം മാറിക്കിട്ടാന്‍ സാധിക്കാത്തതാണ് ആത്മഹത്യക്ക് കാരണം.
നവംബര്‍ 12ന് രാത്രി മഹാരാജാപൂര്‍ ഗ്രാമത്തിലെ സരിയ ഡെവലപ്പ്‌മെന്റ് ബ്ലോക്കിനു കീഴിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പ്രധാന്റെ മൃതദേഹം കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സാരംഗ്രഹ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ജുനസ് ബാഡ പറഞ്ഞു.
തമിഴ്‌നാട്ടില്‍ കഴിയുന്ന രവി പ്രധാന്റെ മക്കളായ സുനിലിനും(22) അനിലിനും(20) പണം അയച്ചുകൊടുക്കേണ്ടതിനാല്‍ പഴയ നോട്ടുകള്‍ മാറാനായിനാണ് അദ്ദേഹം ബാങ്കിലേക്ക് പോയതെന്ന് രവിയുടെ ഭാര്യ പറയുന്നു. മക്കള്‍ അവിടെ തുണിമില്ലില്‍ ജോലി ചെയ്യുകയാണ്. കരാറുകാരന്‍ കൂലി കിട്ടാതെ വന്നതിനാല്‍ പണത്തിന് വളരെ അത്യാവശ്യമുണ്ടന്ന് അറിയിച്ച് നവംബര്‍ 10ന് രാത്രി അവര്‍ അച്ഛനെ വിളിച്ചിരുന്നെന്നും ഭാര്യ അറിയിച്ചു.
ഇതോടെ കയ്യിലുണ്ടായിരുന്ന പഴയ കറന്‍സി നോട്ടുകളുമായി പ്രധാന്‍ ബാങ്കിലേക്കു പോയി. എന്നാല്‍ കയ്യിലുളള 3000രൂപ മാറാനായി തുടര്‍ച്ചയായി രണ്ടുദിവസം മണിക്കൂറുകളോളം ക്യൂ നിന്നിട്ടും അദ്ദേഹം കൗണ്ടറിലെത്തും മുമ്പ് ബാങ്ക് അടച്ചുപോയെന്നും ഭാര്യ പറഞ്ഞു.
വീട്ടിലേക്കു തിരിച്ചുവരാന്‍ അവര്‍ ആഗ്രഹിച്ചിരുന്നെന്നും. അതിനാല്‍തന്നെ പണം ലഭിക്കാത്തതെതില്‍ മാനസികമായി അദ്ദേഹം തകര്‍ന്നിരുന്നെന്നും ഭാര്യ പറയുന്നു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala2 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്