Connect with us

More

ചെന്നൈ സൂപ്പര്‍ഫാസ്റ്റ്; വാട്ട്‌സന്റെ സെഞ്ച്വറിയില്‍ കിരീടം ചെന്നൈക്ക്

Published

on

മുംബൈ: മഹേന്ദ്രസിംഗ് ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തുടര്‍ന്ന അശ്വമേഥത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരിക്കല്‍ കൂടി ചാമ്പലായി. ചാമ്പ്യന്‍ഷിപ്പില്‍ ഇരു ടീമുകളും മുഖാമുഖം വന്ന നാലാം മല്‍സരത്തിലും തകര്‍പ്പന്‍ ജയം നേടി ചെന്നൈ ഐ.പി.എല്‍ പതിനൊന്നാം എപ്പിസോഡില്‍ രാജാക്കന്മാരായി. സെഞ്ച്വറി പ്രകടനം നടത്തിയ ഓസ്‌ട്രേലിയക്കാരന്‍ ഓപ്പണര്‍ ഷെയിന്‍ വാട്ട്‌സണാണ് കളിയിലെ കേമന്‍. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 178 റണ്‍സ് നേടിയപ്പോള്‍ വാട്ട്‌സണ്‍ കത്തിയ മറുപടിയില്‍ ചെന്നൈ കസറി.

ആധികാരികമായ ബാറ്റിംഗാണ് തുടക്കത്തില്‍ ഹൈദരാബാദ് നടത്തിയത്. ഫൈനലിന്റെ സമ്മര്‍ദ്ദം ആരും പ്രകടിപ്പിച്ചില്ല. വാംഖഡെയിലെ ചെറിയ മൈതാനത്ത് വലിയ സ്‌ക്കോര്‍ എളുപ്പമാണെന്ന സത്യം മനസ്സിലാക്കിയും കൂറ്റന്‍ ഷോട്ടുകള്‍ക്ക് പിറകെ പോവാതെയുള്ള നിലപാടില്‍ 178 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഇതില്‍ കാര്യമായ സംഭാവന രണ്ട് പേരുടേതായിരുന്നു. 47 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണിന്റേതും 45 റണ്‍സ് നേടിയ യൂസഫ് പത്താന്റേതും. ആറ് ബൗളര്‍മാരെയാണ് മഹേന്ദ്രസിംഗ് ധോണി പരീക്ഷിച്ചത്. ആരും കാര്യമായി തല്ല് വാങ്ങിയതുമില്ല. നാലോവറില്‍ 46 റണ്‍സ് നല്‍കിയ വിന്‍ഡീസുകാരന്‍ ഡ്വിന്‍ ബ്രാവോയാണ് ധാരാളിയായത്.

ഗോസ്വാമിയും ശിഖര്‍ ധവാനുമാണ് ഇന്നിംഗ്‌സിന് തുടക്കമിട്ടത്. സ്‌ക്കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇല്ലാത്ത റണ്ണിനോടി ഗോസ്വാമി സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞു. വാംഖഡെയിലെ കാണികള്‍ക്ക് മുംബൈ ഇന്ത്യന്‍സ് കളിക്കാത്തത് കൊണ്ട് തന്നെ ആവേശക്കുറവുണ്ടായിരുന്നു. ഈ ആവേശക്കുറവ് ബാറ്റ്‌സ്മാന്മാരെയും ബാധിച്ചത് പോലെ തോന്നി. ധവാനും വില്ല്യംസണും ഒത്തു ചേര്‍ന്നപ്പോള്‍ പക്വമായ ബാറ്റിംഗായിരുന്നു. ലോക ക്രിക്കറ്റിലെ രണ്ട് സീനിയര്‍ താരങ്ങള്‍. മോശം പന്തുകളെ തെരഞ്ഞ് പിടിച്ച് ശിക്ഷിക്കാന്‍ വില്ല്യംസണ്‍ താല്‍പ്പര്യമെടുത്തപ്പോള്‍ റണ്‍നിരക്ക് ഉയര്‍ത്താന്‍ സിംഗിളുകളും ഡബിളുകളും ധവാന്‍ ആയുധമാക്കി. ഒമ്പതാം ഓവറില്‍ ധവാന്‍ വീണു. 25 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി വലിയ ഇന്നിംഗ്‌സിനുള്ള ഒരുക്കത്തില്‍ രവീന്ദു ജഡേജയുടെ സ്പിന്‍ ധവാന്റെ പ്രതിരോധം തകര്‍ത്തു. ബംഗ്ലാദേശുകാരന്‍ ഷാക്കിബ് അല്‍ ഹസനായിരുന്നു നായകന് കൂട്ടായി വന്നത്. ബാറ്റിംഗില്‍ ഇത് വരെ വലിയ സംഭാവന നല്‍കാന്‍ കഴിയാതിരുന്ന ഷാക്കിബ് ഇന്നലെ പക്ഷേ അവസരോചിതമായി കളിച്ചു. രണ്ട് പേരും ചേര്‍ന്ന് സ്‌ക്കോര്‍ 100 കടത്തിയതിന് പിറകെ ചെന്നൈ ആഗ്രഹിച്ച വിക്കറ്റ് വീണു. ശര്‍മയെ കൂറ്റനടിക്കാനുള്ള ശ്രമത്തില്‍ വില്ല്യംസണ് പിഴച്ചു. ധോണി എളുപ്പത്തില്‍ സ്റ്റംമ്പ് ചെയ്തു. പിന്നെയുളള ദൗത്യം ഷാക്കിബും യൂസഫുമായിരുന്നു. രണ്ട് അനുഭവസമ്പന്നരും ചേര്‍ന്ന് സ്‌ക്കോര്‍ 133 ല്‍ എത്തിച്ചപ്പോള്‍ ഷാക്കിബിന്റെ മിന്നും ഷോട്ട് സുരേഷ് റൈനയുടെ കരങ്ങളിലെത്തി. കഴിഞ്ഞ മല്‍സരത്തില്‍ കൂറ്റനടികല്‍ പായിച്ച ഹുദ കേവലം മൂന്ന് റണ്‍സ് സമ്പാദ്യത്തില്‍ പുറത്തായതിന് ശേഷമെത്തിയ വിന്‍ഡീസുകാരന്‍ ബ്രാത്ത്‌വെയിറ്റ് 11 പന്തില്‍ പുറത്താവാതെ 21 റണ്‍സ് നേടി. യൂസഫിന്റേതായിരുന്നു അതിവേഗ ഇന്നിംഗ്‌സ്. 25 പന്തില്‍ പുറത്താവാതെ 45 റണ്‍സ്. രണ്ട് കൂറ്റന്‍ സിക്‌സറുകളും.

മറുപടി ബാറ്റിംഗില്‍ ചെന്നൈയുടെ തുടക്കം ടെസ്റ്റ് ശൈലിയിലായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡന്‍. ഫാന്‍ ഡുപ്ലസിയും ഷെയിന്‍ വാട്ട്‌സണും അനങ്ങാനുള്ള സാതന്ത്ര്യം കൊടുത്തില്ല ഭുവനേശ്വര്‍. സന്ദീപ് ശര്‍മ എറിഞ്ഞ അടുത്ത ഓവറില്‍ പിറന്നത് നാല് റണ്‍സ്. നാലാം ഓവറില്‍ സ്‌ക്കോര്‍ 16 ല്‍ ഡൂപ്ലസി പുറത്താവുകയയും ചെയ്തതോടെ സമ്മര്‍ദ്ദമായി. തുടര്‍ന്നായിരുന്നു റൈനക്കൊപ്പം വാട്ടസണ്‍ ആക്രമണം തുടങ്ങിയത്. അതോടെ ഹൈദരാബാദിന് കഷ്ടകാലമായി. റാഷിദ് ഖാന്‍ ഒഴികെ എല്ലാവരും കണക്കിന് വാങ്ങി. മോശം പന്തുകള്‍ എല്ലാവരും തുടര്‍ച്ചയായി എറിയുകയും ചെയ്തു. സന്ദീപ് ശര്‍മ്മ എറിഞ്ഞ ഇന്നിംഗ്‌സിലെ പതിമൂന്നാം ഓവറില്‍ വാട്ട്‌സണ്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സറുകളാണ് പായിച്ചത്.

india

മതപരിവര്‍ത്തന ആരോപണം: ആറ് എന്‍.ജി.ഒകളുടെ കൂടി എഫ്.സി.ആര്‍.എ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍

വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

Published

on

ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ആറ് എന്‍.ജി.ഒകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന വിശദമായ പരിശോധനക്ക് ശേഷമാണ് വിദേശ സംഭാവന രജിസ്‌ട്രേഷന്‍ ആക്ടിന്റെ മാനദണ്ഡങ്ങള്‍ തെറ്റിച്ചു, വിദേശ ഫണ്ട് ദുരുപയോഗം ചെയ്തു, മതപരിവര്‍ത്തനത്തിനായി ഈ പണം ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചൂണ്ടികാണിച്ച് കേന്ദ്രം ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് റദ്ദാക്കിയാല്‍ ഈ സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന സ്വീകരിക്കാനോ നിലവില്‍ ലഭിച്ച സംഭാവനകള്‍ ഉപയോഗിക്കുവാനോ കഴിയില്ല. വെറും നാല് ശതമാനം വിദേശ സംഭാവന മാത്രമാണ് ലഭിച്ചിരുതെന്നും എന്‍.ജി.ഒ അധിക്യതര്‍ തിരിച്ചയച്ച മെയിലുകള്‍ക്ക് ഒന്നും കൃത്യമായ ഉത്തരം കിട്ടിയിരുന്നില്ല എന്നും ഇതിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും എന്‍.ജി.ഒ അധികൃതര്‍ അറിയിച്ചു.

ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ ലൈസന്‍സ് റദ്ദാക്കുന്നത്.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 20,700 സന്നദ്ധസംഘടനകളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Continue Reading

india

ബലാത്സംഗക്കേസ് പ്രതിയെ സഹായിച്ച മോദി മാപ്പുപറയണം-രാഹുല്‍ ഗാന്ധി

ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Published

on

ബംഗളൂരു: ജെ.ഡിഎസുമായി സംഘംച്ചേര്‍ന്ന് കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ടുതേടുകയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.ഹാസനിലെ എന്‍.ഡി.എ സ്ഥാനാര്‍ത്തിയും ജെ.ഡിഎസ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും തുടര്‍ച്ചയായി നടത്തിയത് കൂട്ടബലാത്സംഗമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.വേദിയില്‍ ബലാത്സംഗിയായ ഒരാളെ പിന്തുണക്കാന്‍ പറയുന്ന നരേന്ദ്ര മോദിക്ക് ജനങ്ങള്‍ വോട്ട് ചെയ്താല്‍ അത് തനിക്ക് സഹായകമാകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ശീല വിഡിയോകള്‍ പകര്‍ത്തുകയും ചെയ്തയാളാണ് പ്രജ്വല്‍ രേവണ്ണ.

പ്രജ്വലിന്റെപധാനമന്ത്രി ഇരകളായ മുഴുവന്‍ സ്ത്രീകളോടും മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.അഴിമതിക്കാരനാണങ്കിലും ബലാത്സംഗ പ്രതിയാണങ്കിലും ബിജെപി അയാളെ സംരക്ഷിക്കും.എല്ലാവിധ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ജര്‍മനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല.ഇതാണ് മോദിയുടെ ഗ്യാരന്റിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നി​ര​വ​ധി അ​ശ്ലീ​ല വി​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ക​യും വീ​ട്ടു​ജോ​ലി​ക്കാ​രി ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കെ​തി​രെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ജ്വ​ൽ രേ​വ​ണ്ണ​ക്കും പി​താ​വും എം.​എ​ൽ.​എ​യു​മാ​യ രേ​വ​ണ്ണ​ക്കും പ്ര​ത്യേ​കാ​ന്വേ​ഷ​ണ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം സ​മ​ൻ​സ​യ​ച്ചി​രു​ന്നു. ഇ​തി​നി​ടെ പ്ര​ജ്വ​ലി​ന്‍റെ ഡി​പ്ലോ​മാ​റ്റി​ക് പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്തു.

പ്ര​ജ്വ​ല്‍ രേ​വ​ണ്ണ ഉ​ള്‍പ്പെ​ട്ട അ​ശ്ലീ​ല വി​ഡി​യോ​ക​ളെ കു​റി​ച്ച് 2023 ഡി​സം​ബ​ര്‍ എ​ട്ടി​ന് ക​ര്‍ണാ​ട​ക​യി​ലെ ബി.​ജെ.​പി നേ​താ​വും ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹൊ​ലെ​ന​ർ​സി​പു​ര​യി​ൽ സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന ദേ​വ​രാ​ജ ഗൗ​ഡ പാ​ര്‍ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന് അ​യ​ച്ച ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു. ത​നി​ക്ക് ല​ഭി​ച്ച പെ​ന്‍ഡ്രൈ​വി​ല്‍ ആ​കെ 2976 വി​ഡി​യോ​ക​ളു​ണ്ടെ​ന്നാ​ണ് ദേ​വ​രാ​ജ ഗൗ​ഡ ക​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​മാ​യി 33കാ​ര​ൻ ലൈം​ഗി​ക വേ​ഴ്ച​യി​ലേ​ര്‍പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണി​തെ​ന്നും വി​ഡി​യോ​ക​ൾ സൂ​ക്ഷി​ച്ചു​വെ​ച്ച് സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും ലൈം​ഗി​ക ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും ദേ​വ​രാ​ജ ഗൗ​ഡ ക​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ബി.​ജെ.​പി മ​റ​ച്ചു​വെ​ച്ച​തും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ പ്ര​ജ്വ​ലി​നൊ​പ്പം വേ​ദി പ​ങ്കി​ട്ട​തും ആ​യു​ധ​മാ​ക്കി​യ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Continue Reading

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

Trending