More
കെവിന്റെ മരണം: തട്ടിക്കൊണ്ടുപോയ കാറോടിച്ചത് ഡി.വൈ.എഫ്.ഐ നേതാവ്; സ്റ്റേഷനുമുന്നില്‍ എസ്.പിക്ക് മര്‍ദ്ദനം
കോട്ടയം: നവവരന് കെവിന്റെ മരണത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് ഡി.വൈ.എഫ്.ഐ നേതാവാണെന്നാണ് പുറത്തുവരുന്ന വിവരം. പുനലൂര്‍ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയായ നിയാസാണ് വാഹനം ഓടിച്ചിരുന്നതെന്നും കൂടാതെ കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഗാന്ധി നഗര്‍ പൊലീസ് സ്റ്റേഷന് ഉപരോധിക്കുകയാണ്. സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. അതിനിടെ, സ്റ്റേഷനു മുന്നില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ കൊടി ഉപയോഗിച്ച് എസ്.പി മുഹമ്മദ് റാഫിയെ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ നേതാക്കള്‍ ഇടപെട്ട് സംഘര്‍ഷം പരിഹരിക്കുകയായിരുന്നു.
അതിനിടെ, കെവിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ തളര്‍ന്നുവീണ ഭാര്യ നീനുവിനെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പ്രണയവിവാഹത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെവിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെയോടെ വീടാക്രമിച്ച് കെവിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇന്ന് രാവിലെ കെവിന്റെ മൃതദേഹം തെന്മലയില് നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ചാലിയക്കര തോട്ടില്‍ നിന്നാണ് കണ്ടെത്തിയത്. തോട്ടത്തില്‍ ജോലിക്കെത്തിയ ആളുകളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കെവിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫിസിലാണ് കെവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തിന് പിന്നില്‍ തന്റെ സഹോദരനാണെന്ന് കെവിന്റെ ഭാര്യ പറഞ്ഞതായി മലയാളത്തിലെ പ്രമുഖ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച് പോയ അക്രമിസംഘത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമായ അന്വേഷണത്തിന് പൊലീസ് തയ്യാറായിരുന്നില്ല. തട്ടിക്കൊണ്ടുപോയത് പുനലൂരിലേക്കായിരുന്നുവെന്ന് രക്ഷപ്പെട്ട സുഹൃത്ത് പൊലീസിന് വിവരം നല്‍കിയിരുന്നു. മാരകായുധങ്ങളുമായെത്തിയ പത്തംഗസംഘം വാഹനത്തില്‍വച്ച് ക്രൂരമായി മര്‍ദിച്ചുവെന്നും പെണ്‍കുട്ടിയെ തിരിച്ചെത്തിക്കണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചതെന്നും ഇയാള്‍ പറയുന്നു.
നേരത്തെ തന്റെ ഭര്‍ത്താവിനെ കാണാതായ പരാതി പൊലീസ് സ്വീകരിക്കുന്നില്ല എന്നാരോപിച്ച് വധു ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം മടങ്ങിയ ശേഷം അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നതെന്നും വധു പറയുന്നു. വാര്‍ത്ത പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്.
kerala
പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
tech
33 വര്‍ഷം മുമ്പ് ലോകത്തെ മാറ്റിയ ‘മെറി ക്രിസ്മസ്’; ആദ്യ എസ്എംഎസിന് ഇന്ന് ജന്മദിനം
1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം
വാഷിങ്ടണ്‍: ആഗോള ആശയവിനിമയത്തില്‍ വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ ടെക്സ്റ്റ് മെസേജിന് ഇന്ന് 33 വര്‍ഷം. 1992 ഡിസംബര്‍ 3ന് വോഡഫോണ്‍ എഞ്ചിനിയര്‍ നീല്‍ പാപ്വോര്‍ത്ത് തന്റെ കമ്പ്യൂട്ടറില്‍ നിന്ന് സഹപ്രവര്‍ത്തകനായ റിച്ചാര്‍ഡ് ജാര്‍വീസിന്റെ ഓര്‍ബിറ്റല്‍ 901 മൊബൈല്‍ ഫോണിലേക്ക് അയച്ച ‘Merry Christmas’ ആയിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് സന്ദേശം. അതുവരെ മൊബൈല്‍ ഫോണിലൂടെ എഴുത്ത് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള സംവിധാനം ഇല്ലാതിരുന്നതിനാല്‍ ഈ ചെറുസന്ദേശം തന്നെ ആശയവിനിമയരംഗത്ത് വലിയ വഴിത്തിരിവായി.
160 അക്ഷരപരിധിയുള്ള ലഘു മെസേജായിരുന്നെങ്കിലും ഈ സാങ്കേതിക പരീക്ഷണം പിന്നീട് ലോകമൊട്ടുക്കും ആശയവിനിമയത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ സംഭവമായി. ഈ ആദ്യ സന്ദേശം അയച്ചതോടെ ആശയവിനിമയ രംഗത്ത് പുതിയ അധ്യായം തുടങ്ങിയതും തുടര്‍ന്ന് എസ്എംഎസ് ആഗോള നിലവാരമായി മാറുകയും ചെയ്തു. ഇന്ന് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം ഡി.എം., ഇമോജികള്‍, ഏകഎകള്, ഗ്രൂപ്പ് ചാറ്റുകള്‍ തുടങ്ങി അനവധി സംവിധാനങ്ങളിലൂടെ ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് സന്ദേശങ്ങള്‍ ലോകമെമ്പാടും കൈമാറുന്നു.
സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആദ്യ എസ്എംഎസിനെ കുറിച്ച് രസകരമായ പ്രതികരണങ്ങളും ഉയരുന്നുണ്ട്. ‘ക്രിസ്മസിന് മുന്‍പേ ‘മെറി ക്രിസ്മസ്’ അയച്ചത് എന്തിനു?’ എന്ന പരിഹാസത്തിനൊപ്പം, ഒരു ലളിതമായ രണ്ട് വാക്കുകളുടെ സന്ദേശം ലോകത്തെ സാങ്കേതിക പുരോഗതിയുടെ വഴി തുറന്ന മഹത്തായ നിമിഷമാണെന്ന് പലരും ഓര്‍മ്മിപ്പിക്കുന്നു. 33 വര്‍ഷം മുമ്പ് ആരംഭിച്ച ഈ ചെറുസന്ദേശത്തിന്റെ യാത്ര ഇന്ന് കോടിക്കണക്കിന് ആശയങ്ങള്‍ കൈമാറ്റം ചെയ്യുന്ന അതിവേഗ ഡിജിറ്റല്‍ ലോകത്തിന്റെയും അടിസ്ഥാനം തന്നെയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
tech
ഗൂഗിള്‍ ജെമിനി; 2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂള്‍
ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.
2025-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തെരഞ്ഞ എ.ഐ. ടൂളായി ഗൂഗിളിന്റെ ജെമിനി എ.ഐ ഉയര്‍ന്നു. ഗൂഗിളിന്റെ പുതിയ ‘ഇയര്‍ ഇന്‍ സെര്‍ച്ച്’ റിപ്പോര്‍ട്ടിലാണ് ജെമിനി ചാറ്റ് ജിപിടിയെയും പെര്‍പ്ലെക്സിറ്റിയെയും ഉള്‍പ്പെടെ നിരവധി എ.ഐ. പ്ലാറ്റ്ഫോമുകളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്.
ഇന്ത്യക്കാര്‍ സര്‍ഗ്ഗാത്മകതക്കും ഉല്‍പ്പാദനക്ഷമതക്കും വേണ്ടിയുള്ള എ.ഐ. ഉപകരണങ്ങള്‍ കൂടുതലായി അന്വേഷിക്കുകയാണ് എന്നതാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഐ.പി.എല്‍ ആയപ്പോള്‍, അതിന് താഴെ ജെമിനി രണ്ടാമതായി.
ഗൂഗിള്‍ പുറത്തിറക്കിയ ഏറ്റവും ട്രെന്‍ഡിങ് എ.ഐ. സെര്‍ച്ച് പട്ടികയിലും ജെമിനി ഒന്നാംസ്ഥാനത്ത്. ‘ജെമിനി എ.ഐ ഫോട്ടോ’ രണ്ടാമതും ഗ്രോക്ക് മൂന്നാമതും ഡീപ്സീക്ക് നാലാമതും പെര്‍പ്ലെക്സിറ്റി അഞ്ചാമതും ഗൂഗിള്‍ എ.ഐ സ്റ്റുഡിയോ ആറാമതുമാണ്. ചാറ്റ് ജിപിടി ഏഴാം സ്ഥാനത്തും ‘ചാറ്റ് ജിപിടി ഗിബ്ലി ആര്‍ട്ട്’ എട്ടാം സ്ഥാനത്തും ഫ്ലോ ഒമ്പതാം സ്ഥാനത്തും ‘ഗിബ്ലി സ്റ്റൈല്‍ ഇമേജ് ജനറേറ്റര്‍’ പത്താംസ്ഥാനത്തുമാണ് സ്ഥാനം പിടിച്ചത്.
ഇന്ത്യയിലെ സമഗ്ര ട്രെന്‍ഡിങ്ങ് പട്ടികയിലും ജെമിനിയുമായി ബന്ധപ്പെട്ട സെര്‍ചുകള്‍ തന്നെ മുന്‍പന്തിയില്‍. ‘ജെമിനി ട്രെന്‍ഡ്’ ഒന്നാമതും ‘ഗിബ്ലി ട്രെന്‍ഡ്’ രണ്ടാമതും ‘3ഡി മോഡല്‍ ട്രെന്‍ഡ്’ മൂന്നാമതും ‘ജെമിനി സാരി ട്രെന്‍ഡ്’ നാലാമതും ‘ആക്ഷന്‍ ഫിഗര്‍ ട്രെന്‍ഡ്’ അഞ്ചാമതും ഇടം പിടിച്ചു.
എ.ഐ. ഉപകരണങ്ങള്‍ ഇന്ത്യയിലെ നിത്യജീവിതത്തിലും സൃഷ്ടിപരവുമായ മേഖലകളിലും കൂടുതല്‍ ചേര്‍ന്ന് വരുന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala3 days agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

