Sports
മാനസികമായി പ്രതിയോഗികളെ നേരിടാന്‍ ടുണീഷ്യ

1978ലെ ലോകകപ്പ് നടന്നത് മറഡോണയുടെ നാടായ അര്‍ജന്റീനയില്‍. 24 ടീമുകള്‍ പങ്കെടുത്തു. ആ ലോകകപ്പിനെക്കുറിച്ചുള്ള വിവാദ നിര്‍വചനം കപ്പ് സ്വന്തമാക്കാന്‍ അര്‍ജന്റീനക്കാര്‍ വഴിവിട്ടു നീങ്ങി എന്നാണ്. അത് പകുതി സത്യവുമായിരുന്നു. ചില കളികളുടെ ഫലം നോക്കിയാലറിയാം കാര്യങ്ങള്‍.
86 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ദൈവത്തിന്റെ ഗോളുണ്ടല്ലോ- ആ ഗോള്‍ ദൈവം നേടിയതല്ല താന്‍ കൈ കൊണ്ട് നേടിയതാണെന്ന കുറ്റസമ്മതം കഴിഞ്ഞ ദിവസമാണല്ലോ മറഡോണ നടത്തിയത്. അന്ന് വീഡിയോ റഫറല്‍ സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ ജനം തന്നെ കൈവെച്ചേനേ എന്ന് മറഡോണ പറഞ്ഞത് പോലെ 78 ലെ ലോകകപ്പില്‍ വീഡിയോ റഫറല്‍ സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ കപ്പ് അര്‍ജന്റീനയില്‍ നിന്ന് എന്നേ ഫിഫ തിരിച്ചുവാങ്ങുമായിരുന്നു….. പറഞ്ഞ് വന്നത് അതല്ല. 78 ലെ ലോകകപ്പില്‍ രണ്ട് കന്നി രാജ്യങ്ങളുണ്ടായിരുന്നു. ടുണീഷ്യയും, ഇറാനും.
അതില്‍ ടുണീഷ്യക്കാര്‍ ഗ്രൂപ്പ് രണ്ടില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തി മെക്‌സിക്കോ എന്ന കോ ണ്‍കാകാഫ് രാജ്യത്തെ തുരത്തിയിരുന്നു. അതും 3-1 എന്ന ആധികാരിക സ്‌കോറിന്. ലോക റാങ്കിങിലും കാല്‍പ്പന്ത് ചരിത്രത്തിലും തങ്ങളേക്കാള്‍ എത്രയോ മുന്‍പന്തിയിലുള്ള രാജ്യത്തെ രണ്ടാം പകുതിയിലെ അതിവേഗതയില്‍ നേടിയ മൂന്ന് ഗോളുകള്‍ക്കാണ് ടുണീഷ്യക്കാര്‍ വീഴ്ത്തിയത്. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ ആദ്യ വിജയമാണിത്. അന്നത്തെ ടുണീഷ്യ അല്ല ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ റാങ്കിങില്‍ 14 ല്‍ നില്‍ക്കുന്ന ടുണീഷ്യ. 1978 ലെ ലോകകപ്പിന് ശേഷം അവര്‍ മൂന്ന് ലോകകപ്പുകള്‍ കൂടി കളിച്ചു. 1998 ലും, 2002 ലും, 2006 ലും. 98 ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ആകെ ഒരു സമനില മാത്രമാണ് അവര്‍ക്ക്് നേടാനായത്.
ഇംഗ്ലണ്ടും, കൊളംബിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ റുമാനിയക്കെതിരെ നേടിയ സമനില. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ജപ്പാനും, ബെല്‍ജിയവും ഉള്‍പ്പെട്ട ഗ്രൂപ്പിലും ഒരു സമനില- ബെല്‍ജിയവുമായിട്ടായിരുന്നു അത്. 2006ലെ കപ്പില്‍ അവര്‍ കുറച്ച് കൂടി മെച്ചപ്പെട്ടു. മ്യൂണികിലെ അലയന്‍സ് അറീനയില്‍ സഊദി അറേബ്യയെ 2-2 ല്‍ തളച്ച് അവര്‍ സ്‌പെയിനിനോടും, യുക്രൈനോടും പൊരുതിയാണ് തോറ്റത്. നബീല്‍ മൗലോള്‍ എന്ന പഴയകാല താരമാണ് നിലവില്‍ ടുണീഷ്യന്‍ ടീമിന്റെ പരിശീലകന്‍. രാജ്യത്തെ ഫുട്‌ബോളില്‍ വ്യക്തമായ വിലാസമുള്ള നബീല്‍ ധാരാളം കിരീടങ്ങള്‍ പല ഘട്ടങ്ങളിലായി ടീമിന് സമ്മാനിച്ചിട്ടുണ്ട്. 2017 ഏപ്രിലിലാണ് അദ്ദേഹം ദേശീയ ടീമിന്റെ അമരത്ത് വരുന്നത്.
തുടര്‍ന്ന് ശക്തമായ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ അദ്ദേഹം ടീമിനെ കരുത്തോടെ നയിച്ചു. കോംഗോ, ലിബിയ, ഗ്വിനിയ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ നിന്നായിരുന്നു ടുണീഷ്യ കയറി വന്നത്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ നബില്‍ പ്രകടിപ്പിച്ച മികവ് ആക്രമണ ഫുട്‌ബോളിന്റെ പിറകെ പോയതായിരുന്നു. ഫുട്‌ബോള്‍ എന്ന വലിയ വികാരത്തിന്റെ ആഫ്രിക്കന്‍ വിലാസം അവരുടെ വന്യത തന്നെയാണ്. പ്രതിരോധ ഫുട്‌ബോളിലേക്കോ, സൗന്ദര്യ ഫുട്‌ബോളിലേക്കോ പോവാതെ പ്രതിയോഗികളെ ആക്രമണത്തിലൂടെ വീഴ്ത്തുക എന്നതാണ് കോച്ചിന്റെ പ്ലാന്‍. ആ സിദ്ധാന്തത്തില്‍ തന്നെയാണ് അദ്ദേഹത്തിന് 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീമിനെ ലോകകപ്പിന്റെ വലിയ വഴിയില്‍ എത്തിക്കാനായത്. ആഫ്രിക്കന്‍ ഗ്രൂപ്പ് എയില്‍ ടുണീഷ്യയുടെ ഏറ്റവും മികച്ച മല്‍സരം കോംഗോക്കെതിരെ 2-2 ല്‍ അവസാനിച്ച പോരാട്ടമായിരുന്നു. അനീസ് ഭദ്രിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ മല്‍സരത്തില്‍ ടീമിന് തുണയായത്. കിന്‍ഹാസയിലെ ആ വിജയത്തിന് ശേഷം ടീമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വഹാബി കസാറിയാണ് ടീമിലെ സൂപ്പര്‍ താരം. ഫ്രഞ്ച് ഒന്നാം ഡിവിഷനില്‍ റെനസിന് വേണ്ടി കളിക്കുന്ന ഈ മധ്യനിരക്കാരന്‍ യോഗ്യതാ റൗണ്ടിന്റെ മൂന്ന് ഘട്ടങ്ങളിലും ടീമിന്റെ ഗോളടി യന്ത്രമായിരുന്നു. യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ മൗറീഷ്യാനയെ തകര്‍ത്ത ഗോളിനുടമ വഹാബിയായിരുന്നു. ലിബിയക്കെതിരായ മല്‍സരത്തിലും ഇദ്ദേഹത്തിന്റേതായിരുന്നു വിജയ ഗോള്‍. മന: ശാസ്ത്രപരമായി താരങ്ങളെ ഉത്തേജിപ്പിക്കുക എന്ന വഴിയിലും കോച്ച് നീങ്ങുന്നുണ്ട്. ഫിഫ റാങ്കിങിലെ പതിനാലാം സ്ഥാനമെന്നത് ചെറിയ കാര്യമല്ല. ആഫ്രിക്കയില്‍ നിന്നും ഇന്നുള്ള ടീമുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ലോകോത്തര ടീമുകളുമായി വലിയ വേദിയില്‍ മല്‍സരിക്കാനുള്ള ധൈര്യം ഈ റാങ്കിങ് നല്‍കുമെന്ന് വിശ്വസിക്കുന്നു നബീല്‍.
1982 ലും 1994 നുമിടയില്‍ രാജ്യത്തിന് വേണ്ടി കളിച്ച താരമാണ്. പരിശീലകന്‍ എന്ന നിലയില്‍ 2004 മുതല്‍ അദ്ദേഹം ടീമിനൊപ്പമുണ്ട്. ആ വര്‍ഷം ടുണീഷ്യ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് സ്വന്തമാക്കുമ്പോള്‍ സീനിയര്‍ കോച്ച് റോജര്‍ ലാമിറിന്റെ അസിസ്റ്റന്റായിരുന്നു നബീല്‍. അതിന് ശേഷം ടുണീഷ്യയിലെ ഏറ്റവും മികച്ച ക്ലബായ എസ്പരന്‍സ് ടുണീസിന്റെ കോച്ചായിരുന്നു. അവിടെ നിന്നാണ് ദേശീയ സംഘത്തില്‍ മുഖ്യ പരിശീലകനായി വരുന്നത്. ബെല്‍ജിയവും ഇംഗ്ലണ്ടും കളിക്കുന്ന ഗ്രൂപ്പ് ജിയില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടുക എന്നത് വലിയ വെല്ലുവിളിയാണെന്ന് കോച്ചിനറിയാം. എങ്കിലും അദ്ദേഹം ആവര്‍ത്തിച്ച് താരങ്ങളോട് പറയുന്ന കാര്യം മാനസികമാണ്- ഗ്രൂപ്പിലെ പ്രബലരെ കണ്ട് ഭയപ്പെടരുത്. നമ്മള്‍ ലോക റാങ്കിങില്‍ പതിനാലില്‍ നില്‍ക്കുന്നു. ആ വിശ്വാസത്തില്‍ കളിച്ചാല്‍ ജയിക്കാമെന്നാണ്.
ലോകകപ്പ് സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: അയ്മന്‍ മത്‌ലൂതി, ഫാറൂഖ് ബിന്‍ മുസ്തഫ, ഷബാബ് സഊദി, മൗവേസ് ഹസന്‍
പ്രതിരോധ നിര: ഹമദി നഗേസ്, ഡിലാന് ബ്രോണ്‍, റമി ബെദൂഇ, യോഹാന്‍ ബെനലൂവനെ, സയാം ബിന്‍ യൂസുഫ്, യസീനി മെറിയ, ഉസാമ ഹദ്ദാദി, അലി മൗലോള്‍. മധ്യനിര: ഇല്യാസ് ഷകീരി, മുഹമ്മദ് അമീന്‍ ബിന്‍ അമര്‍, ഗയ്‌ലീന്‍ ജലാലി, ഫെര്‍ജാനി സഅസി, അഹമ്മദ് ഖലീല്‍, സൈഫുദ്ദീന്‍ ഖവൂയി. മുന്നേറ്റനിര: ഫഖ്‌റുദ്ദീന്‍ ബിന്‍ യൂസുഫ്, അനീസ് ബദ്രി, ബസീം സ്രാര്‍ഫി, വഹ്ബി ഖസ്രി, നയീം സ്ലിതി, സാബര്‍ ഖലീഫ.
india
ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു
സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.
രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.
ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.
വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.
Football
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.
പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.
ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.
അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.
Football
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെഡ്രോ ചെൽസിക്കായി ഇരട്ട ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.
മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.
ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
film3 days ago
‘ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍
-
kerala3 days ago
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; കേരള സര്‍വകലാശാല ഓഫീസില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍
-
kerala3 days ago
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്മാന്
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
india3 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
kerala3 days ago
നിപ; ഐസൊലേഷനിലുള്ള മൂന്ന് പേരുടെ കൂടി സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്