Connect with us

Sports

മാനസികമായി പ്രതിയോഗികളെ നേരിടാന്‍ ടുണീഷ്യ

Published

on

 

1978ലെ ലോകകപ്പ് നടന്നത് മറഡോണയുടെ നാടായ അര്‍ജന്റീനയില്‍. 24 ടീമുകള്‍ പങ്കെടുത്തു. ആ ലോകകപ്പിനെക്കുറിച്ചുള്ള വിവാദ നിര്‍വചനം കപ്പ് സ്വന്തമാക്കാന്‍ അര്‍ജന്റീനക്കാര്‍ വഴിവിട്ടു നീങ്ങി എന്നാണ്. അത് പകുതി സത്യവുമായിരുന്നു. ചില കളികളുടെ ഫലം നോക്കിയാലറിയാം കാര്യങ്ങള്‍.
86 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ദൈവത്തിന്റെ ഗോളുണ്ടല്ലോ- ആ ഗോള്‍ ദൈവം നേടിയതല്ല താന്‍ കൈ കൊണ്ട് നേടിയതാണെന്ന കുറ്റസമ്മതം കഴിഞ്ഞ ദിവസമാണല്ലോ മറഡോണ നടത്തിയത്. അന്ന് വീഡിയോ റഫറല്‍ സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ ജനം തന്നെ കൈവെച്ചേനേ എന്ന് മറഡോണ പറഞ്ഞത് പോലെ 78 ലെ ലോകകപ്പില്‍ വീഡിയോ റഫറല്‍ സമ്പ്രദായം ഉണ്ടായിരുന്നെങ്കില്‍ കപ്പ് അര്‍ജന്റീനയില്‍ നിന്ന് എന്നേ ഫിഫ തിരിച്ചുവാങ്ങുമായിരുന്നു….. പറഞ്ഞ് വന്നത് അതല്ല. 78 ലെ ലോകകപ്പില്‍ രണ്ട് കന്നി രാജ്യങ്ങളുണ്ടായിരുന്നു. ടുണീഷ്യയും, ഇറാനും.
അതില്‍ ടുണീഷ്യക്കാര്‍ ഗ്രൂപ്പ് രണ്ടില്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തി മെക്‌സിക്കോ എന്ന കോ ണ്‍കാകാഫ് രാജ്യത്തെ തുരത്തിയിരുന്നു. അതും 3-1 എന്ന ആധികാരിക സ്‌കോറിന്. ലോക റാങ്കിങിലും കാല്‍പ്പന്ത് ചരിത്രത്തിലും തങ്ങളേക്കാള്‍ എത്രയോ മുന്‍പന്തിയിലുള്ള രാജ്യത്തെ രണ്ടാം പകുതിയിലെ അതിവേഗതയില്‍ നേടിയ മൂന്ന് ഗോളുകള്‍ക്കാണ് ടുണീഷ്യക്കാര്‍ വീഴ്ത്തിയത്. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ ടീമിന്റെ ആദ്യ വിജയമാണിത്. അന്നത്തെ ടുണീഷ്യ അല്ല ഇപ്പോള്‍ ലോക ഫുട്‌ബോളില്‍ റാങ്കിങില്‍ 14 ല്‍ നില്‍ക്കുന്ന ടുണീഷ്യ. 1978 ലെ ലോകകപ്പിന് ശേഷം അവര്‍ മൂന്ന് ലോകകപ്പുകള്‍ കൂടി കളിച്ചു. 1998 ലും, 2002 ലും, 2006 ലും. 98 ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ആകെ ഒരു സമനില മാത്രമാണ് അവര്‍ക്ക്് നേടാനായത്.
ഇംഗ്ലണ്ടും, കൊളംബിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ റുമാനിയക്കെതിരെ നേടിയ സമനില. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ജപ്പാനും, ബെല്‍ജിയവും ഉള്‍പ്പെട്ട ഗ്രൂപ്പിലും ഒരു സമനില- ബെല്‍ജിയവുമായിട്ടായിരുന്നു അത്. 2006ലെ കപ്പില്‍ അവര്‍ കുറച്ച് കൂടി മെച്ചപ്പെട്ടു. മ്യൂണികിലെ അലയന്‍സ് അറീനയില്‍ സഊദി അറേബ്യയെ 2-2 ല്‍ തളച്ച് അവര്‍ സ്‌പെയിനിനോടും, യുക്രൈനോടും പൊരുതിയാണ് തോറ്റത്. നബീല്‍ മൗലോള്‍ എന്ന പഴയകാല താരമാണ് നിലവില്‍ ടുണീഷ്യന്‍ ടീമിന്റെ പരിശീലകന്‍. രാജ്യത്തെ ഫുട്‌ബോളില്‍ വ്യക്തമായ വിലാസമുള്ള നബീല്‍ ധാരാളം കിരീടങ്ങള്‍ പല ഘട്ടങ്ങളിലായി ടീമിന് സമ്മാനിച്ചിട്ടുണ്ട്. 2017 ഏപ്രിലിലാണ് അദ്ദേഹം ദേശീയ ടീമിന്റെ അമരത്ത് വരുന്നത്.
തുടര്‍ന്ന് ശക്തമായ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ അദ്ദേഹം ടീമിനെ കരുത്തോടെ നയിച്ചു. കോംഗോ, ലിബിയ, ഗ്വിനിയ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ നിന്നായിരുന്നു ടുണീഷ്യ കയറി വന്നത്. ഗ്രൂപ്പ് മല്‍സരങ്ങളില്‍ നബില്‍ പ്രകടിപ്പിച്ച മികവ് ആക്രമണ ഫുട്‌ബോളിന്റെ പിറകെ പോയതായിരുന്നു. ഫുട്‌ബോള്‍ എന്ന വലിയ വികാരത്തിന്റെ ആഫ്രിക്കന്‍ വിലാസം അവരുടെ വന്യത തന്നെയാണ്. പ്രതിരോധ ഫുട്‌ബോളിലേക്കോ, സൗന്ദര്യ ഫുട്‌ബോളിലേക്കോ പോവാതെ പ്രതിയോഗികളെ ആക്രമണത്തിലൂടെ വീഴ്ത്തുക എന്നതാണ് കോച്ചിന്റെ പ്ലാന്‍. ആ സിദ്ധാന്തത്തില്‍ തന്നെയാണ് അദ്ദേഹത്തിന് 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ടീമിനെ ലോകകപ്പിന്റെ വലിയ വഴിയില്‍ എത്തിക്കാനായത്. ആഫ്രിക്കന്‍ ഗ്രൂപ്പ് എയില്‍ ടുണീഷ്യയുടെ ഏറ്റവും മികച്ച മല്‍സരം കോംഗോക്കെതിരെ 2-2 ല്‍ അവസാനിച്ച പോരാട്ടമായിരുന്നു. അനീസ് ഭദ്രിയുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഈ മല്‍സരത്തില്‍ ടീമിന് തുണയായത്. കിന്‍ഹാസയിലെ ആ വിജയത്തിന് ശേഷം ടീമിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വഹാബി കസാറിയാണ് ടീമിലെ സൂപ്പര്‍ താരം. ഫ്രഞ്ച് ഒന്നാം ഡിവിഷനില്‍ റെനസിന് വേണ്ടി കളിക്കുന്ന ഈ മധ്യനിരക്കാരന്‍ യോഗ്യതാ റൗണ്ടിന്റെ മൂന്ന് ഘട്ടങ്ങളിലും ടീമിന്റെ ഗോളടി യന്ത്രമായിരുന്നു. യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ മൗറീഷ്യാനയെ തകര്‍ത്ത ഗോളിനുടമ വഹാബിയായിരുന്നു. ലിബിയക്കെതിരായ മല്‍സരത്തിലും ഇദ്ദേഹത്തിന്റേതായിരുന്നു വിജയ ഗോള്‍. മന: ശാസ്ത്രപരമായി താരങ്ങളെ ഉത്തേജിപ്പിക്കുക എന്ന വഴിയിലും കോച്ച് നീങ്ങുന്നുണ്ട്. ഫിഫ റാങ്കിങിലെ പതിനാലാം സ്ഥാനമെന്നത് ചെറിയ കാര്യമല്ല. ആഫ്രിക്കയില്‍ നിന്നും ഇന്നുള്ള ടീമുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ലോകോത്തര ടീമുകളുമായി വലിയ വേദിയില്‍ മല്‍സരിക്കാനുള്ള ധൈര്യം ഈ റാങ്കിങ് നല്‍കുമെന്ന് വിശ്വസിക്കുന്നു നബീല്‍.
1982 ലും 1994 നുമിടയില്‍ രാജ്യത്തിന് വേണ്ടി കളിച്ച താരമാണ്. പരിശീലകന്‍ എന്ന നിലയില്‍ 2004 മുതല്‍ അദ്ദേഹം ടീമിനൊപ്പമുണ്ട്. ആ വര്‍ഷം ടുണീഷ്യ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് സ്വന്തമാക്കുമ്പോള്‍ സീനിയര്‍ കോച്ച് റോജര്‍ ലാമിറിന്റെ അസിസ്റ്റന്റായിരുന്നു നബീല്‍. അതിന് ശേഷം ടുണീഷ്യയിലെ ഏറ്റവും മികച്ച ക്ലബായ എസ്പരന്‍സ് ടുണീസിന്റെ കോച്ചായിരുന്നു. അവിടെ നിന്നാണ് ദേശീയ സംഘത്തില്‍ മുഖ്യ പരിശീലകനായി വരുന്നത്. ബെല്‍ജിയവും ഇംഗ്ലണ്ടും കളിക്കുന്ന ഗ്രൂപ്പ് ജിയില്‍ നിന്നും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടുക എന്നത് വലിയ വെല്ലുവിളിയാണെന്ന് കോച്ചിനറിയാം. എങ്കിലും അദ്ദേഹം ആവര്‍ത്തിച്ച് താരങ്ങളോട് പറയുന്ന കാര്യം മാനസികമാണ്- ഗ്രൂപ്പിലെ പ്രബലരെ കണ്ട് ഭയപ്പെടരുത്. നമ്മള്‍ ലോക റാങ്കിങില്‍ പതിനാലില്‍ നില്‍ക്കുന്നു. ആ വിശ്വാസത്തില്‍ കളിച്ചാല്‍ ജയിക്കാമെന്നാണ്.
ലോകകപ്പ് സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: അയ്മന്‍ മത്‌ലൂതി, ഫാറൂഖ് ബിന്‍ മുസ്തഫ, ഷബാബ് സഊദി, മൗവേസ് ഹസന്‍
പ്രതിരോധ നിര: ഹമദി നഗേസ്, ഡിലാന് ബ്രോണ്‍, റമി ബെദൂഇ, യോഹാന്‍ ബെനലൂവനെ, സയാം ബിന്‍ യൂസുഫ്, യസീനി മെറിയ, ഉസാമ ഹദ്ദാദി, അലി മൗലോള്‍. മധ്യനിര: ഇല്യാസ് ഷകീരി, മുഹമ്മദ് അമീന്‍ ബിന്‍ അമര്‍, ഗയ്‌ലീന്‍ ജലാലി, ഫെര്‍ജാനി സഅസി, അഹമ്മദ് ഖലീല്‍, സൈഫുദ്ദീന്‍ ഖവൂയി. മുന്നേറ്റനിര: ഫഖ്‌റുദ്ദീന്‍ ബിന്‍ യൂസുഫ്, അനീസ് ബദ്രി, ബസീം സ്രാര്‍ഫി, വഹ്ബി ഖസ്രി, നയീം സ്ലിതി, സാബര്‍ ഖലീഫ.

News

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി

ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

Published

on

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.

ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.

ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Continue Reading

News

‘ഏഷ്യാ കപ്പില്‍ സഞ്ജുവിന് പകരം ജിതേഷ് , ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം

സഞ്ജുവിന് പകരം യശസ്വി ജയ്‌സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയുമാണ് ടീമില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കേണ്ടതെന്നും ദീപ്ദാസ് ഗുപ്ത ദേശീയ മാധ്യമത്തോട് പറഞ്ഞു.

Published

on

ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മുന്‍താരവും സെലക്ടറുമായിരുന്ന ദീപ്ദാസ് ഗുപ്ത. സഞ്ജുവിന് പകരം യശസ്വി ജയ്‌സ്വാളിനെയും ശുഭ്മാന്‍ ഗില്ലിനെയുമാണ് ടീമില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കേണ്ടതെന്നും ദീപ്ദാസ് ഗുപ്ത ദേശീയ മാധ്യമത്തോട് പറഞ്ഞു.

യുഎഇയില്‍ അടുത്ത മാസം നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം അടുത്ത ആഴ്ച നടക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോള്‍ പ്രയാസമായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ പൂര്‍ണ ശേഷിയുള്ള ഒരു ടീമിനെതിരെ ഇന്ത്യ കളിച്ച ആദ്യ ടി20 പരമ്പരയായിരുന്നുവെങ്കിലും, സഞ്ജുവിന് അവിടെ മികവ് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ദീപ്ദാസ് ഗുപ്ത പറഞ്ഞു.

അതുകൊണ്ട്, ഇപ്പോള്‍ ഇന്ത്യയ്ക്ക് ആവശ്യമായത് ഒരു ഓപ്പണര്‍ വിക്കറ്റ് കീപ്പറല്ല, ഫിനിഷറായി ഇറങ്ങുന്ന വിക്കറ്റ് കീപ്പറാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിന് പകരം ജിതേഷ് ശര്‍മയെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Continue Reading

News

വനിതാ ടി20 റാങ്കിങ്: ബോളര്‍മാരില്‍ ദീപ്തിക്ക്‌ 2-ാം സ്ഥാനം, ബാറ്റര്‍മാരില്‍ മന്ദാനക്ക്‌ 3-ാം സ്ഥാനം

ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്.

Published

on

ഐസിസിയുടെ പുതിയ വനിതാ ടി20 റാങ്കിങ് പുറത്തുവന്നു. ബോളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണമായത്. ആദ്യ പത്തില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരവും ദീപ്തിയാണ്. ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡ് തുടരുന്നു. ദീപ്തിക്കൊപ്പം പാകിസ്ഥാന്റെ സാദിയ ഇക്ബാല്‍ രണ്ടാം സ്ഥാനം പങ്കിടുന്നു. ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന മൂന്നാമതും ഷെഫാലി വര്‍മ ഒമ്പതാമതും എത്തി. ഓസ്‌ട്രേലിയയുടെ ബേത് മൂണി ഒന്നാമതും, വെസ്റ്റ് ഇന്‍ഡീസിന്റെ ഹെയ്‌ലി മാത്യൂസ് രണ്ടാമതും, ഓസ്‌ട്രേലിയയുടെ തഹ്ലിയ മഗ്രാത് നാലാമതും, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ട്ട് അഞ്ചാമതുമാണ്. ടീമുകളുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത്, ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത്, ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു.

Continue Reading

Trending