Connect with us

More

ജോസ് കെ മാണി രാജ്യസഭാ സ്ഥാനാര്‍ത്ഥി

Published

on

കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയെ പ്രഖ്യാപിച്ചേക്കും. പി.ജെ ജോസഫ് വിഭാഗത്തിന്റെ കൂടി അഭിപ്രായം കൂടി പരിഗണിച്ചാണ് ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിതായി തെരഞ്ഞെടുത്തത്.പാലായില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

അതേസമയം യു.ഡി.എഫിനെ ശക്തിപ്പെടുത്തുത്തുന്നതാണ് കെ.എം മാണിയുടെ മടങ്ങിവരവെന്നും തീരുമാനം ഒറ്റക്കെട്ടായിരുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ സീറ്റ് മുന്നണിയിലെ മറ്റൊരു ഘടകകക്ഷിക്കു നല്‍കുന്നത് ആദ്യ സംഭവമല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനമാണിത്. വളരെ നാളുകളായി കെ.എം മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസിനെ തിരിച്ച് കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ യു.ഡി.എഫിനുള്ളില്‍ നടക്കുന്നുണ്ട്. ഒഴിവ്‌വരുന്ന രാജ്യസഭാ സീറ്റില്‍ ഒന്ന് കേരളാ കോണ്‍ഗ്രസിന്റേതാണ്. കോണ്‍ഗ്രസിലെ പി.ജെ കുര്യന്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോയ് എബ്രാഹം, സി.പി.എമ്മിലെ നാരായണന്റെ സീറ്റ് എന്നിവയാണ് ഒഴിവു വരുന്നത്. ഇപ്പോള്‍ യു.ഡി.എഫ് പ്രതിപക്ഷത്തായതുകൊണ്ട് അംഗബലം അനുസരിച്ച് ഒരു സീറ്റിലെ വിജയിക്കാന്‍ കഴിയുകയുള്ളു. ഈ സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് കടുത്ത നിലപാട് എടുത്തു. ഒടുവില്‍ ഒറ്റ തവണത്തേയ്ക്ക് മാത്രം സ്പെഷ്യല്‍ കേസായി കേരളാ കോണ്‍ഗ്രസിന് നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു.
വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുന്നതിനും യു.ഡി.എഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ തിരുമാനമെടുത്തത്. കോണ്‍ഗ്രസിന്റെ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുത്തിട്ടില്ല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റു കിട്ടും. 2021ല്‍ കേരള കോണ്‍ഗ്രസിനു നല്‍കേണ്ടിയിരുന്ന സീറ്റ് കുറച്ചു നേരത്തെ നല്‍കിയെന്ന് വിചാരിച്ചാല്‍ മതി. അങ്ങനെ ചിന്തിച്ചാല്‍ പ്രതിഷേധമൊക്കെ മാറുമെന്നും ചെന്നിത്തല പറഞ്ഞു.
ചില രാഷ്ട്രീയ സാഹചര്യങ്ങളില്‍ അടിയന്തരമായി തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അപ്പോഴക്കെ പാര്‍ട്ടി ഫോറങ്ങളില്‍ ചിലപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്നിരിക്കുമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്റെ വിമര്‍ശനത്തോട് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊല്ലം ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കാനുള്ള തിരുമാനം അഞ്ച് മിനിറ്റുകൊണ്ടാണ് താനും ഉമ്മന്‍ചാണ്ടിയും സുധീരനും കൂടി എടുത്തത്. വീരേന്ദ്രകുമാര്‍ പാര്‍ലമെന്റിലേക്ക് മല്‍സരിക്കുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ് നല്‍കുമെന്ന തിരുമാനവും തങ്ങള്‍ മൂന്ന് പേരും കൂടെയാണെടുത്തത്. അതുപോലെതന്നെ ശബരിനാഥിന് സീറ്റ് നല്‍കിയതും പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടല്ല.
പി.ജെ കുര്യന്‍, വയലാര്‍ രവി എന്നിവരുടെ സീറ്റ് തിരുമാനിച്ചതും ഇലക്ഷന്‍ കമ്മിറ്റി കൂടിയെടുത്ത തിരുമാനമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇവയൊക്കെ ഇത്തരത്തിലാണ് തിരുമാനിച്ചത്. കര്‍ണ്ണാടകയില്‍ 75 സീറ്റുള്ള കോണ്‍ഗ്രസ് 40 സീറ്റുള്ള ജനതാദളിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത് പാര്‍ട്ടിയുടെയും ജനങ്ങളുടെയും വിശാലമായ താല്‍പര്യത്തിന് വേണ്ടിയായിരുന്നു. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനുവേണ്ടിയാണ് ഇത്തരം വിട്ടുവീഴ്ചാ മനോഭാവത്തോടുകൂടിയുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

kerala

സിനിമയ്ക്ക് ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും; നിർമാതാകൾ ഹൈക്കോടതിയിൽ

Published

on

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരണവുമായി നിർമാതാകൾ. ജാനകി എന്ന് വിളിക്കുന്ന സിൻ മ്യുട്ട് ചെയ്യാൻ തയ്യാർ എന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയിച്ചു. ജാനകി എന്ന ടൈറ്റിൽ പേര് മാറ്റാമെന്നും നിർമാതാക്കൾ പറഞ്ഞു.

ജാനകി എന്ന ടൈറ്റിൽ മാറ്റി ‘ജാനകി വി’ എന്നാക്കും. രണ്ട് സ്ഥലങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യും. എഡിറ്റ് ചെയ്ത സിനിമയുടെ സർട്ടിഫിക്കറ്റ് 3ദിവസത്തിനുള്ളിൽ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. എഡിറ്റ്‌ ചെയ്ത സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് – മൂന്ന് ദിവസത്തിൽ നൽകണമെന്നും കോടതി പറഞ്ഞു. അടുത്ത ആഴ്ച കേസ് പരിഗണിക്കും.

സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി.

രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ്‌ വ്യക്തമാക്കി.

Continue Reading

More

പാക് നടി ഹുമൈറ അസ്​ഗർ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു

Published

on

കറാച്ചി: പാകിസ്താൻ നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത്തിഹാദ് കൊമേഴ്‌സ്യൽ ഏരിയയിലെ ആറാം ഫേസിലെ അപ്പാര്‍ട്ട്മെന്‍റിലാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തെക്കുറിച്ച് കൂടുതൽ ദുരൂഹതകൾ ഉയര്‍ത്തുന്നു.

വീട്ടിൽ നിന്ന് ദുർ​ഗന്ധം വന്നതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് വാതിൽ തകര്‍ത്താണ് അകത്തുകടന്നത്. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 32കാരിയായ അസ്ഗർ കഴിഞ്ഞ ഏഴ് വർഷമായി അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും നിലവിൽ സ്വാഭാവിക മരണമാകാനുള്ള സാധ്യതയായിട്ടാണ് അധികൃതർ കേസ് കണക്കാക്കുന്നത്. ഔപചാരിക അന്വേഷണം നടന്നുവരികയാണ്, വസ്തുതകൾ വ്യക്തമാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോറൻസിക് ടീം സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഡിഐജി റാസ അറിയിച്ചു.

മൃതദേഹം കൂടുതൽ പരിശോധനക്കായി ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സെന്‍ററിലേക്ക് കൊണ്ടുപോയി. മൃതദേഹം അഴുകിയിരുന്നുവെന്നും അതിനാൽ മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ പ്രയാസമായിരിക്കുമെന്നും പോസ്റ്റ്‌മോർട്ടത്തിന് ചുമതലയുള്ള ഡോ. സമ്മയ്യ സയ്യിദ് പറഞ്ഞു. അപ്പാർട്ട്മെന്‍റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും നിർബന്ധിതമായി കടന്നുകയറിയതിന്‍റെയോ സമരത്തിന്‍റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിഗ് ബ്രദർ ഫോർമാറ്റിന്‍റെ പ്രാദേശിക പതിപ്പായ എആർവൈ ഡിജിറ്റലിന്‍റെ റിയാലിറ്റി പരമ്പരയായ ‘തമാഷാ ഘർ’ലൂടെയാണ് ഹുമൈറ അസ്ഗർ പ്രശസ്തയാകുന്നത്. 2015-ൽ പുറത്തിറങ്ങിയ പാകിസ്ഥാൻ ചിത്രമായ ‘ജലൈബീ’യിലും എഹ്സാൻ ഫറാമോഷ്, ഗുരു എന്നിവയുൾപ്പെടെ വിവിധ ടെലിവിഷൻ ഷോകളിലും അഭിനയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായാണ് ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇന്നും (ബുധനാഴ്ച) നാളെയും ( വ്യാഴാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Continue Reading

Trending