Connect with us

More

ആരോഗ്യ ഡയറക്ടര്‍ക്കെതിരെ പരാതി അന്വേഷിക്കണമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കെതിരെയുള്ള പരാതി ആരോഗ്യ വകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിതക്ക് എതിരെ കണ്ണൂര്‍ ജില്ലാ ആസ്പത്രി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രതിഭ ഗവണ്‍മെന്റിന് നല്‍കിയ പരാതി ആരോഗ്യ വകുപ്പ് സെക്രട്ടറി നേരിട്ട് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവായി.
കഴിഞ്ഞ ഏപ്രില്‍ 17 ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജിത്ത് കെടേരിയ്ക്ക് എതിരെ ഡോ. പ്രതിഭ കണ്ണൂര്‍ ഐ.ജി.ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ട് ഭീഷണി ഉണ്ടായതോടെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. മനുഷ്യാവകാശ കമ്മീഷന്‍ ഡിവൈ.എസ്. പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് എസ്.ഐക്ക് എതിരെ അന്വേഷണം നടത്തണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചതോടെ കണ്ണൂര്‍ രാഷ്ട്രീയത്തിലെ ഒരു ഉന്നതനേതാവ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്വാധീനിച്ച് എസ്.ഐക്ക് എതിരെയുള്ള പരാതി പിന്‍വലിക്കാന്‍ ശ്രമങ്ങളാരംഭിച്ചു.
പരാതി പിന്‍വലിച്ച് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടത് വനിതാ ഡോക്ടര്‍ നിരസിച്ചതോടെ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ചില പ്രതികാര നടപടികള്‍ പുറപ്പെടുവിച്ച് വേട്ടയാടാന്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിരന്തര ഭീഷണി മാനസികമായി തളര്‍ത്തിയതോടെ ഡോ. പ്രതിഭ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധികാര ദുര്‍വിനിയോഗ ഇടപെടലിനെ തടയണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് പരാതി നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് എതിരെ സര്‍ക്കാരിന് നല്‍കിയ പരാതി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തന്നെ അന്വേഷിക്കുവാന്‍ പരാതിക്കാരിക്ക് നോട്ടീസ് അയച്ചു. ഇതോടെയാണ് ഡോ. പ്രതിഭ കെ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ഷാജി പി. ചാലിയുടേതാണ് ഉത്തരവ്. ആരോഗ്യ ഡയറക്ടര്‍ക്കെതിരെയുള്ള പ്രതിഭയുടെ പരാതി ആരോഗ്യ വകുപ്പ് സെക്രട്ടറി നേരിട്ട് അന്വേഷിക്കണമെന്നും രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം

ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു

Published

on

കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.

അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.

പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.

ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.

Continue Reading

india

ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്

Published

on

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.

കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Education

എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന്‍ സെക്രട്ടറി വ്യക്തമാക്കി.

പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.

 

Continue Reading

Trending