Connect with us

Video Stories

പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു

Published

on

പി.കെ. കുഞ്ഞാലിക്കുട്ടി

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹാമനീഷി വിടവാങ്ങിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലചക്രം അതിന്റെ വേഗവും ദൂരവും താണ്ടിയിട്ടും ശിഹാബ് തങ്ങള്‍ നമ്മുടെ കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. തങ്ങളെ പരാമര്‍ശിക്കാതെ പൊതു പ്രവര്‍ത്തന ജീവിതത്തിലെ ഒരു ദിവസം പോലും കഴിഞ്ഞു പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ ഓര്‍മയുണരാതെ ഒരു മാതൃകാ പദ്ധതിക്കും ഇന്നേവരെ ശിലയിട്ടിട്ടില്ല. എല്ലാം ശിഹാബ് തങ്ങളെന്ന ചരിത്ര പുരുഷന്‍ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം കൊണ്ടും കരുത്തു കൊണ്ടും നേടിയെടുത്തതാണ്. അത് കാലങ്ങള്‍ അനവധി കഴിഞ്ഞാലും സമൂഹ മേധ്യ തെളിഞ്ഞു കത്തും.

വലിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ശിഹാബ് തങ്ങള്‍ നമ്മില്‍ നിന്നും വിടപറഞ്ഞത്. കാരുണ്യം കൊണ്ടും സാന്ത്വനം കൊണ്ടും കടലും തിരയുമായി തങ്ങള്‍ മനുഷ്യര്‍ക്കിടിയില്‍ ഓളം തീര്‍ത്തു. ആയിരമായിരം സ്മാരകങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ കൊത്തിവെച്ച് ശിഹാബ് തങ്ങള്‍ മരിക്കാത്ത ഓര്‍മയായി ജീവിക്കുകയാണ്. ബൈത്തുറഹ്മ പോലെ കാരുണ്യ ഭവനങ്ങളായും ആതുരാലയങ്ങളായും വിദ്യാഭ്യാസ സ്ഥാപനങ്ങളായും തങ്ങളുടെ സ്മരണ ജ്വലിച്ചു നില്‍ക്കുന്നു. ജനമനസ്സുകളെ സ്‌നേഹം കൊണ്ട് കീഴടക്കാനുള്ള മാസ്മരിക ശക്തി തങ്ങള്‍ക്കുണ്ടായിരുന്നു. ജന മനസ്സുകളില്‍ അത്രമാത്രം ഇടം നേടിയ ഒരു ആത്മീയ, രാഷ്ട്രീയ നേതാവ് ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നിട്ടില്ല. അത്രമാത്രമായിരുന്നു തങ്ങളുടെ സ്വാധീനം.
വര്‍ത്തമാന ഇന്ത്യയുടെ ഭീതിജനകമായ അന്തരീക്ഷത്തില്‍ ശിഹാബ് തങ്ങളുടെ സാന്നിധ്യം വല്ലാതെ ആഗ്രഹിച്ചു പോകുന്നു. ശിഹാബ് തങ്ങളെ പോലെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മാതൃകാ പരമായി നേതൃത്വം നല്‍കുന്ന ഒരു നേതാവിനെ കാണാന്‍ പ്രയാസമാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ വിഷയം വരുമ്പോള്‍ കേരളം ആദ്യമോര്‍ക്കുന്നത് ശിഹാബ് തങ്ങളെയായിരിക്കും. എല്ലാ മതസ്ഥരും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു തങ്ങള്‍.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേള ഓര്‍ക്കാതെ വയ്യ. വലിയ സംഘര്‍ഷമുണ്ടാവുമായിരുന്ന ഒരു സാഹചര്യത്തില്‍ തങ്ങളുടെ മിത ഭാഷിത്വം ഒരു കലാപം പടര്‍ന്നുപിടിക്കുന്നതില്‍ നിന്നും കേരളത്തെ രക്ഷിച്ചു. ഒന്നും നോക്കേണ്ട എല്ലാം തകര്‍ത്തെറിയണമെന്നായിരുന്നു ചിലരുടെ ആഹ്വാനം. ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ തങ്ങള്‍ പക്വമായ നിലപാടിലുറച്ചു നിന്നു. പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോഴും തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തി ഭാവി തലമുറയെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. അതുപോലൊരു നേതാവ് വാസ്തവത്തില്‍ ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.

അഭ്യസ്തവിദ്യനും സാഹിത്യകാരനും എഴുത്തുകാരനും എല്ലാമായിരുന്നു തങ്ങള്‍. സൗമ്യമായ ഭാഷണം കൊണ്ട് തങ്ങള്‍ മാസ്മരിക വലയം തീര്‍ത്തു. വ്യക്തിപ്രഭാവം കൊണ്ടും തങ്ങള്‍ നിറഞ്ഞു നിന്നു. പാര്‍ട്ടി ലീഡര്‍ഷിപ്പില്‍ തങ്ങളുടെ പ്രഭാവം എത്ര മഹത്തരമായിരുന്നുവെന്നത് ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. ഹ്രസ്വമായ ജീവിതകാലത്ത് അദ്ദേഹം സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത അത്ഭുതം തോന്നും. ഒരു സമൂഹത്തെ മുഴുവന്‍ മാറ്റി മറിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് ചരിത്രം ചികഞ്ഞാല്‍ കാണാം. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തിരികൊളുത്തിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. തങ്ങള്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയും തങ്ങളുടെ ജനസ്വാധീനവുമെല്ലാം ആ മുന്നേറ്റത്തിന്റെ വക്താക്കളാണ്. പിന്നാക്ക പ്രദേശങ്ങളിലും പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളിലുമള്ളവര്‍ അഭ്യസ്തവിദ്യരും അതുപോലെ സമൂഹത്തില്‍ ഉന്നത സ്ഥാനീയരുമാവണമെന്ന വലിയ നിര്‍ബന്ധക്കാരനായിരുന്നു തങ്ങള്‍. റാങ്ക് നേടിയെത്തുന്ന കുട്ടികളെ കണ്ടാല്‍ അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന തിളക്കം ഇന്നും എന്റെ മനസ്സിലുണ്ട്. പഠിക്കുന്ന കുട്ടികളെ അദ്ദേഹം അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. അവരെ വളരെ രഹസ്യമായി സഹായിച്ചിരുന്നു. ഒരു സമൂഹത്തെ ഒന്നിച്ച് മാറ്റിയെടുക്കുക എന്നത് ഒരു പൊതു പ്രവര്‍ത്തകന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ്. അങ്ങിനെ സംഭാവന നല്‍കിയ ഒരാളാണ് തങ്ങള്‍. ഈ സമൂഹത്തില്‍ രൂപം കൊണ്ട വലിയ പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു തങ്ങളായിരുന്നു. അത് തലമുറകളോട് ചെയ്ത ഏറ്റവും വലിയ നീതിയാണ്.

തീവ്രവാദ പ്രസംഗങ്ങള്‍ നടത്തി ജനങ്ങളെ കൊലക്ക് കൊടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. രാഷട്രീയ മുതലെടുപ്പിന് വേണ്ടി സമുദായത്തെ ഭിന്നിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കി കാര്യലാഭം നേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവിടെയെല്ലാം തങ്ങള്‍ സൗമ്യതയുടെ പ്രതിരൂപമായി നിന്നു. ഇങ്ങനെയല്ല രാഷ്ട്രീയമെന്നും സമൂഹത്തിന്റെ ഭാവി സാമുദായിക സൗഹാര്‍ദത്തിലൂടെയും ഐക്യത്തിലുടെയും മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളുവെന്നും തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവായിരുന്നു തങ്ങള്‍. സമാധാനത്തിലൂടെയും മതസൗഹാര്‍ദ്ദത്തിലൂടെയും രാഷ്ട്രീയ വിജയം നേടിയെടുത്ത നേതാവായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിച്ചുകൊണ്ടാവണം പാര്‍ട്ടി പ്രവര്‍ത്തനമെന്ന് തങ്ങള്‍ എപ്പോഴും പറയും. പാര്‍ട്ടിയുടെ വളര്‍ച്ചയോടൊപ്പം രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും തങ്ങള്‍ സ്വപ്‌നം കണ്ടു. ഒരോ മാറ്റങ്ങളേയും വിലയിരുത്തി ആമാറ്റങ്ങളെ ജനങ്ങളിലെത്തിച്ചു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്നീ കാണുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തത് ശിഹാബ് തങ്ങളെന്ന തണലില്‍ നിന്നാണ്. അതുകൊണ്ട് മാത്രമാണ് പല വികസനങ്ങളും യാഥാര്‍ത്ഥ്യമായത്. എന്റെ ജീവിത യാത്രയില്‍ സ്രഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് തങ്ങള്‍.

നിരവധി തവണ ജനപ്രതിനിധിയായ എന്റെ വിജയത്തിനും നടപ്പിലാക്കിയ വികസനത്തിനും പിന്നിലെല്ലാം ശിഹാബ് തങ്ങള്‍ നല്‍കിയ ഊര്‍ജ്ജമായിരുന്നു. നീതിപൂര്‍വം തീരുമാനം കൈക്കൊള്ളുക എന്നത് ഒരു നേതാവിന്റെ ഏറ്റവും വലിയ യോഗ്യതയാണ്. അങ്ങിനെ ഒരു നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ ഒരോ ചര്‍ച്ചയുടേയും അന്തിമ തീരുമാനം തങ്ങളായിരുന്നു. കാരണം ആ തീരുമാനം നീതിയുടേതാവുമെന്നുറപ്പാണ്. പാവങ്ങള്‍ക്കൊപ്പാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും തങ്ങളുടേത് കൂടിയായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലും സാധാരണക്കാര്‍ക്ക് തന്നെയായിരുന്നു മുന്‍ഗണന. സുഖമില്ലാത്ത സമയത്തും ഒരു മാറ്റവും വന്നില്ല. മുഖം കടുപ്പിച്ച് ഒന്നും പറയാതെ ഇരുത്തി ചിന്തിപ്പിക്കുന്ന നര്‍മ്മം പങ്കിട്ടാണ് പലപ്പോഴും പ്രതികരിച്ചിരുന്നത്.

ലോക കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിവരം ആരെയും അത്ഭുതപ്പെടുത്തും. വായനയിലൂടെ ലോക വിവരങ്ങളെ തങ്ങള്‍ പുതുക്കികൊണ്ടിരുന്നു. അബൂദാബിയില്‍ ലോക സാഹിത്യത്തിലെ പ്രമുഖര്‍ പങ്കെടുത്ത സഹിത്യ സമ്മേളത്തില്‍ അറബിക് കവിത അവതരിപ്പിച്ച് തിളങ്ങിയത് സാഹിത്യത്തില്‍ തങ്ങളുടെ അപാരമായ കഴിവിനെ സൂചിപ്പിക്കുന്നു. അവിടെ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ച് നിന്നത് തങ്ങളുടേതായിരുന്നുവെന്ന് സദസ് പ്രശംസിച്ചപ്പോള്‍ ആ പുഞ്ചിരി മുഖത്തുണ്ടായിരുന്നു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നടക്കം തങ്ങള്‍ നേടിയ ഉന്നത വിദ്യാഭ്യാസം ഇതിന് തുണയായി എന്നതാണ് സത്യം. ബഹുഭാഷാ പാണ്ഡിത്യം അദ്ദേഹത്തിന്റെ മികവായിരുന്നു. ഇംഗ്ലീഷും ഉറുദുവും അറബിയും അനായാസം കൈകാര്യം ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ സാധാരണക്കാരില്‍ സാധാരണക്കാരുമായി ഇടപഴകി അവരുടെ വികാരം ഉള്‍ക്കൊണ്ട് അവരുടെ ഭക്ഷണം കഴിച്ച് അവരെ ചേര്‍ത്തു പിടിച്ചു നടക്കാന്‍ മടിച്ചില്ല. അത് തങ്ങളുടെ മാത്രം പ്രത്യേകതയാണ്. തങ്ങള്‍ എന്നും പ്രചോദനമാണ്. വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞാലും തങ്ങള്‍ ജനഹൃദയങ്ങളില്‍ പച്ച പടിച്ച് നില്‍ക്കും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending