kerala
നീലഗിരിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് 45കാരന് കൊല്ലപ്പെട്ടു
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം

നീലഗിരി കോരംചാലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് നീലഗിരി കോരംചാല്‍ സ്വദേശി കുമാരന് എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ആന ആക്രമിച്ച വിവരം അറിഞ്ഞ വനപാലകര്‍ എത്തി മൃതദേഹം വാരിയെടുത്ത് പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വനപാലകരുടെ മനുഷ്യത്വരഹിതമായ ചെയ്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
വയനാട് ജില്ലയുടെയും തമിഴ്നാടിന്റെയും അതിര്‍ത്തിയിലുള്ള ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം നടന്നത്. ചപ്പന്തോടിലുള്ള വീട്ടില്‍ നിന്ന് ചേരമ്പാടിയിലേക്ക് നടന്നുപോവുകയായിരുന്നു കുമാരന്. ഈ സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ കുമാരന് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
kerala
ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന് പിതാവിനെ ക്രൂരമായി മര്‍ദിച്ചു
അമ്മയ്ക്കും സഹോദരനും മുന്പില് വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല

ആലപ്പുഴയില്‍ പിതാവിനെ മകന് അതിക്രൂരമായി മര്‍ദിച്ചു. ചേര്‍ത്തല പുതിയകാവ് സ്വദേശി 75കാരനായ ചന്ദ്രനെയാണ് ഇളയ മകന് അഖില്‍ അതിക്രൂരമായി മര്‍ദിച്ചത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മദ്യപിച്ചെത്തിയ അഖില്‍ പിതാവിനെ അതി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചു, തലയ്ക്കും ക്രൂരമായി മര്‍ദിച്ചു.
അമ്മയ്ക്കും സഹോദരനും മുന്പില് വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയാണ് സഹോദരന് നിഖില്‍ ചെയ്തത്. സംഭവത്തില്‍ ഇരട്ട സഹോദരങ്ങളായ അഖിലിനും നിഖിലിനുമെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തു. നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ് അഖില്‍
kerala
എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം.

എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂരില്‍ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്‍ക്കത്ത സ്വദേശികളുടേതാണ് കണ്ടെത്തിയ പെണ്‍കുഞ്ഞെന്നാണ് സംശയം. വീട് പൂട്ടിപ്പോയ ദമ്പതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
കുട്ടിയുടെ അമ്മ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ലേബര്‍ റൂമില്‍ ചികിത്സയിലാണ്. പിതാവ് പൊലീസ് നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
kerala
‘പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ല’; തൃശൂരില്‍ കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി
മനീഷിനെ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

തൃശൂരില്‍ പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് കുറിപ്പെഴുതി വെച്ച് യുവാവ് ജീവനൊടുക്കി. അഞ്ഞൂര് സ്വദേശിയായ മനീഷ് ആണ് ജീവനൊടുക്കിയത്. അഞ്ഞൂര് കുന്നിനടുത്തെ ക്വാറിയില്‍ ആണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ മൃതദേഹം റോഡില്‍ വെച്ച് പ്രതിഷേധിച്ചു. മനീഷിനെ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും നീതി ലഭിച്ചില്ലെന്നാണ് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. ബന്ധുവിന് വേണ്ടി എടുത്തു നല്കിയ പണത്തിന് വേണ്ടി മനീഷിനെ പൂട്ടിയിടുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
-
india3 days ago
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
-
kerala3 days ago
‘ഒളിച്ചോടിയിട്ടില്ല, വോട്ടർ അധികാർ യാത്രയിലായിരുന്നു, ഇന്ന് മാധ്യമങ്ങളെ കാണും’: ഷാഫി പറമ്പിൽ
-
kerala2 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കഞ്ചാവ് വില്പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര് പിടിയില്‍
-
india2 days ago
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന് അറസ്റ്റില്‍; ദുരൂഹതയേറുന്നു
-
kerala2 days ago
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
news2 days ago
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു
-
india2 days ago
സ്വര്‍ണ വില 74000 കടന്നു