Connect with us

kerala

ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടു; ഗായകന്‍ അറസ്റ്റില്‍

ചെടിയുടെ വളര്‍ച്ചക്കനുസരിച്ച് ഐശ്വര്യം വരുമെന്ന് മന്ത്രവാദി തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

Published

on

പാലക്കാട്: ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ ഗായകന്‍ അറസ്റ്റില്‍. പാലക്കാട് അഗളി സ്വദേശിയും തമിഴ്‌നാട് പിന്നണി ഗായകനുമായ രാധാകൃഷ്ണനാണ് പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ഇയാള്‍ കഞ്ചാവ് ചെടി നടത്തതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി തമിഴ്‌നാട്ടിലെ ഒരു മന്ത്രവാദിയാണ് തന്നോട് കഞ്ചാവ് ചെടി വളര്‍ത്താന്‍ നിര്‍ദേശിച്ചതെന്ന് രാധാകൃഷ്ണന്‍ മൊഴി നല്‍കി.

ചെടിയുടെ വളര്‍ച്ചക്കനുസരിച്ച് ഐശ്വര്യം വരുമെന്ന് മന്ത്രവാദി തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. വീടിന് പിറകിലായി 20 ഗ്രോബാഗുകളിലയാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സംഗതി പുറത്തുവന്നത്.മൂന്ന് തമിഴ് സിനിമകളില്‍ പിന്നണി പാടിയ ആളാണ് രാധാകൃഷ്ണന്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending