ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മുന്‍ മന്ത്രി സജി ചെറിയനെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. പത്തനംതിട്ട ജില്ലയിലെ കീഴവായ്പൂര്‍ പോലീസ് സ്റ്റേഷന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ദേശാഭിമാനിത്തെ വ്രണപ്പെടുത്തി എന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

മല്ലപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഭരണഘടനക്കെതിരെ സജി ചെറിയാന്‍ പരാമര്‍ശം നടത്തിയത്. അതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം കഴിഞ്ഞദിവസം രാജിവച്ചിരുന്നു.