Indepth
എടവണ്ണയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസ്; അന്വേഷണ സംഘത്തിലെ സിഐയെ സ്ഥലം മാറ്റി; വിവാദം
എടവണ്ണയില്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തിലെ സിഐയെ സ്ഥലം മാറ്റിയത് വിവാദത്തില്‍. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉള്‍പ്പെടെയുള്ള നടപടികളും പുരോഗമിക്കുന്നതിനിടെ നിലമ്പൂര്‍ സിഐയെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാന്‍ ആണെന്നാണ് യുഡിഎഫിന്റെ ആരോപണം. എടവണ്ണ സ്വദേശി റിദാന്‍ ബാസിത്തിനെ വെടിവെച്ചു കൊന്നകേസില്‍ മുഖ്യപ്രതി എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനെയും ഇയാള്‍ക്ക് സഹായങ്ങള്‍ നല്‍കിയ മറ്റ് മൂന്ന് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇതിനിടയിലാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിലമ്പൂര്‍ സിഐ വിഷ്ണുവിന് മങ്കട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം. പ്രതികളില്‍ ചിലര്‍ക്ക് സിപിഎം പ്രാദേശിക നേതൃത്വവുമായി അടുപ്പമുണ്ടെന്നും അതു കൊണ്ടാണ് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതെന്നുമാണ് യുഡിഎഫിന്റെ ആരോപണം. വ്യക്തി വൈരാഗ്യം കൊണ്ടാണ് കൊലപാതകമെന്നാണ് അറസ്റ്റിലായ മുഖ്യപ്രതിയുടെ മൊഴിയെങ്കിലും ലഹരി സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. തെളിവുശേഖരണം ഉള്‍പ്പെടെയുള്ളവ നടക്കുന്ന ഈ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നാണ് യുഡിഎഫ് ആരോപണം.
കൊല്ലപ്പെട്ട റിദാന്‍ ബാസിത്ത് ലഹരിക്കേസില്‍ നേരത്തെ പ്രതിയായിരുന്നു. ഇതില്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കകമായിരുന്നു കൊലപാതകം. യുവാവിന് മൂന്ന് വെടിയേറ്റെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റ പാടുകളുമുണ്ട്. ലഹരിമരുന്ന് സംഘങ്ങളെയും സ്വര്‍ണ്ണക്കടത്ത് സംഘത്തെ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്
അന്വേഷണം ഗാസിയാബാദിലേക്ക്
റിദാൻ ബാസിൽ കൊലപാതകക്കേസിൽ തോക്കിന്റെ ഉറവിടംതേടി പോലീസ് ഉത്തർപ്രദേശിലെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽനിന്നാണ് മുഖ്യപ്രതി തോക്ക് സംഘടിപ്പിച്ചത്. ഡൽഹിൽനിന്നു മടങ്ങുന്നതിനിടെ ഉത്തർപ്രദേശിൽനിന്നാണ് ഇതു വാങ്ങിയതെന്ന് പ്രതി മുഹമ്മദ് ഷാൻ നേരത്തേ മൊഴിനൽകിയിരുന്നു. 1,10,000 രൂപയാണിതിനു ചെലവുവന്നതെന്നും പറഞ്ഞിരുന്നു.
തോക്ക് വാങ്ങാൻ കൂടെപ്പോയ ആളും സാമ്പത്തികസഹായം നൽകിയ രണ്ടുപേരും റിമാൻഡിലാണ്. കൂടുതൽ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി മുഹമ്മദ് ഷാനെ മേയ് നാലുവരെയാണ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ടു മൊബൈൽഫോണുകളും കണ്ടെടുക്കാനായിട്ടില്ല. കൊലപ്പെടുത്തിയശേഷം ഇവ പുഴയിൽ തള്ളിയെന്നാണു പ്രതി നൽകിയ മൊഴി. പുഴയിൽ രണ്ടുദിവസം തിരച്ചിൽ നടത്തിയിരുന്നു.
Health
കരിപ്പൂര്‍ വിമാനദുരന്തം; അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തിനും എയര്‍ ഇന്ത്യക്കും സുപ്രിംകോടതിയുടെ നോട്ടീസ്
അപകടത്തില്‍ പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്
കരിപ്പൂരിൽ വിമാന അപകടത്തില്‍ എയർ ഇന്ത്യയ്ക്കും കേന്ദ്രത്തിനും സുപ്രിംകോടതിയുടെ നോട്ടീസ് . അപകടത്തില്‍ പരിക്കേറ്റവർ സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിലാണ് നോട്ടീസ്.
2020 ആഗസ്ത് 7ന് കരിപ്പൂർ സാക്ഷിയായത് കേരളം മുമ്പ് കണ്ടിട്ടില്ലാത്ത ദുരന്തത്തിനായിരുന്നു .100 ലേറെ പേർക്ക് പരിക്കേറ്റ അപകടത്തിൽ 21 പേരുടെ ജീവൻ പൊലിഞ്ഞു. അപ്രതീക്ഷിതമായിരുന്നു 2020 ആഗസ്ത് ഏഴിലെ കരിപ്പൂർ വിമാനാപകടം. രാത്രി 7.40 ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങുന്ന നിമിഷം. കൊവിഡ് മഹാമാരിയിൽ നിന്ന് രക്ഷ തേടി ജന്മനാട്ടിലേക്ക് അഭയംതേടി പുറപ്പെട്ടവരാണ് ആ വിമാന യാത്രികരിൽ കൂടുതലും.
പ്രതീക്ഷകളും സ്വപ്നങ്ങളുമായി 184 യാത്രക്കാർ വിമാനത്തിലെ ആറ്
ജീവനക്കാരും. ലാന്‍ഡിംഗിനായുള്ള പൈലറ്റിന്‍റെ ആദ്യ ശ്രമം പരാജയപ്പെട്ടു. വീണ്ടും വിമാനം കരിപ്പൂരിന്‍റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാൻഡിങ്ങിനിടെ ടേബിൾ ടോപ് റൺവേയിൽ നിന്നും വിമാനം തെന്നിമാറി. റൺവേയിൽ നിന്നും വിമാനം താഴ്ചയിലേക്ക് പതിച്ചു.
വിമാനം രണ്ടായി പിളർന്ന അപകടത്തിൽ 21 പേരുടെ ജീവനാണ് പൊലിഞ്ഞത്. നൂറിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരും ഇന്നും ചികിത്സയിലാണ്. പ്രദേശവാസികളുടെ അവസരോചിത ഇടപെടൽ ഒന്ന് മാത്രമാണ് അപകടത്തിന്‍റെ വ്യാപ്തി കുറച്ചത്. പൈലറ്റിന്റെ ശ്രദ്ധ കുറവാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
hospital
കോഴിക്കോട്ട് അപൂർവ ഇനം മലമ്പനി സ്ഥിരീകരിച്ചു; കേരളത്തിൽ ആദ്യം
മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു പ്ലാസ്മോഡിയം ഒവൈൽ മലേറിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് അപൂർവ ഇനം മലമ്പനി കണ്ടെത്തിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. ഫാൾസിപാരം, വൈവാക്സ് എന്നീ ഇനങ്ങളിൽ പെട്ട മലേറിയയാണു സാധാരണയായി ഇവിടെ കണ്ടുവരാറുള്ളത്. മറ്റു മലേറിയ പോലെ ശക്തമായ പനി, തലവേദന, വിറയൽ തുടങ്ങിയവയാണു പ്ലാസ്മോഡിയം ഒവൈൽ മലേറിയയുടെയും ലക്ഷണങ്ങൾ.
കുന്നമംഗലം സ്വദേശിയായ യുവാവു ജോലി ആവശ്യത്തിനു നേരത്തേ മുംബൈയിൽ പോയിരുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിലാണു ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ പറഞ്ഞു.
Indepth
കരുവന്നൂര്‍ ബാങ്ക്തട്ടിപ്പ്: സതീഷ് കുമാറും അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികള്‍; ഓഡിയോ പുറത്ത്
വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും ഹോട്ടല്‍ നടത്തിപ്പില്‍ പങ്കാളികളായിരുന്നത് തെളിയിക്കുന്ന നിര്‍ണ്ണായക ഓഡിയോ പുറത്ത്. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ ഓഡിയോയാണ്
പുറത്ത് വന്നിരിക്കുന്നത്. പി സതീഷ് കുമാര്‍, പി ആര്‍ അരവിന്ദാക്ഷന്‍, എന്നിവര്‍ അടക്കം 5 പേര്‍ ചേര്‍ന്ന് ലീസിനെടുത്ത് ഹോട്ടല്‍ നടത്തിയിരുന്നുവെന്നാണ് ശബ്ദരേഖയില്‍ മുന്‍ ജീവനക്കാരന്‍ പറയുന്നത്.
ഹോട്ടല്‍ നഷ്ടം മൂലം പൂട്ടിപ്പോയതായും ഓഡിയോയില്‍ പറയുന്നുണ്ട്. പി സതീഷ് കുമാറും പി ആര്‍ അരവിന്ദാക്ഷനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ.
നേരത്തെ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പി ആര്‍ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഇഡി മര്‍ദ്ദിച്ചെന്ന് അരവിന്ദാക്ഷന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ സിഐ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇഡി ഓഫീസിലെത്തിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.
എന്നാല്‍ ഈ പരാതിയില്‍ ഇഡിക്കെതിരെ കേസെടുക്കുന്നത് വൈകും. ഇഡിക്കെതിരെ വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് നിയമോപദേശം. പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താന്‍ തിരിച്ചടിയാകുമോ എന്നതിലായിരുന്നു നിയമോപദേശം തേടിയത്.
വടക്കഞ്ചേരി നഗരസഭ കൗണ്‍സിലറും സി.പി.എം നേതാവുമാണ് പി ആര്‍ അരവിന്ദാക്ഷന്‍. ഇതിനിടയിലാണ് പിആര്‍ അരവിന്ദാക്ഷനും കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിരിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പൊലീസിനെതിരെ നേരത്തെ ഇഡി രംഗത്തുവന്നിരുന്നു. അന്വേഷണ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്നായിരുന്നു പരാതി. ഇഡി ഓഫീസിന് മുന്നില്‍ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ഇഡി ആരോപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞിരുന്നു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala22 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala24 hours agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

