ജയ്പുര്‍: വിവാഹത്തിന് തൊട്ട് മുമ്പ് വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ വരനും വധുവും പൂജാരിയും പിപിഇ കിറ്റ് ധരിച്ച് വിവാഹ ചടങ്ങുകള്‍ നടത്തി. രാജസ്ഥാനിലാണ് സംഭവം നടന്നത്.

വിവാഹ പൂജയും താലികെട്ടും ഉള്‍പ്പെടെയുള്ള ചടങ്ങുകളും വധുവരന്‍മാര്‍ നിര്‍വ്വഹിച്ചത് പിപിഇ കിറ്റ് ധരിച്ചുകൊണ്ടാണ്. പിപിഇ കിറ്റിന് മുകളിലൂടെയാണ് വരന്‍ പരമ്പരാഗത തലപ്പാവ് ധരിച്ചത്. വധുവും ആടയാഭരങ്ങള്‍ക്ക് പുറമെയാണ് പിപിഇ കിറ്റ് ധരിച്ചത്. അതിഥികളില്‍ ചിലരും പിപിഇ കിറ്റണിഞ്ഞാണ് വിവാഹത്തില്‍ പങ്കെടുത്തത്.