Connect with us

kerala

ബജറ്റ് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം; യു.ഡി.എഫ് സമരം തുടരും: വി.ഡി സതീശന്‍

നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ദയനീയ പരാജയമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയയില്‍ കെട്ടിവയ്ക്കുന്നത്.

Published

on

ജനങ്ങളെ വറുതിയിലേക്കും പ്രയാസങ്ങളിലേക്കും കടത്തി വിടുന്ന ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന വാശിയേറിയ നിലപാടാണ് ധനമന്ത്രിയും സര്‍ക്കാരും നിയമസഭയില്‍ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷം സമരം ചെയ്യുന്നതു കൊണ്ടും സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതു കൊണ്ടും നികുതി പിന്‍വലിക്കില്ലെന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ബജറ്റാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. നികുതി നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കും അദ്ദേഹം പറഞ്ഞു.

നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ദയനീയ പരാജയമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയയില്‍ കെട്ടിവയ്ക്കുന്നത്. ചെക്ക്പോസ്റ്റുകള്‍ ഇല്ലാതായതോടെ നികുതി ഇല്ലാതെയാണ് സംസ്ഥാനത്ത് സാധനങ്ങള്‍ വില്‍ക്കുന്നത്. ചെക്ക്പോസ്റ്റിലെ ക്യാമറകള്‍ ഇല്ലാതാക്കിയിരിക്കുകയാണ്. ആര്‍ക്ക് വേണമെങ്കിലും എവിടെ നിന്നും എന്ത് സാധനവും എത്തിച്ച് വില്‍ക്കാന്‍ സാധിക്കുന്ന നികുതി അരാജകത്വമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.

ഐ.ജി.എസ്.ടിയിലും അഞ്ച് വര്‍ഷം കൊണ്ട് 25000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണത്തില്‍ നിന്നും 10000 കോടിയുടെ നികുതി നഷ്ടമാണ് കേരളത്തിനുണ്ടായത്. അഞ്ച് വര്‍ഷം കിട്ടിയിട്ടും നികുതി ഭരണം പുനസംഘടിപ്പിക്കാതെ ജി.എസ്.ടി കോമ്പന്‍സേഷന്റെ ആലസ്യത്തിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ ദുരന്തഫലമാണ് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. പെട്രോളിനും ഡിസലിനും രണ്ട് രൂപവീതം സെസ് ഏര്‍പ്പെടുത്തിയത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് ഇടയാക്കും. മാന്ദ്യത്തിന് സമാനമായ കാലത്ത് ബജറ്റിലൂടെ വിപണിയെ ഉത്തേജിപ്പിക്കാനാകാണം. എന്നാല്‍ വിപണി കെട്ടു പോകുന്ന തരത്തിലുള്ള നികുതി നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അഹാങ്കാരവും ധാര്‍ഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. വര്‍ധിപ്പിച്ച നികുതി മന്ത്രിയുടെ അവസാന ദിവസത്തെ മറുപടിയില്‍ കുറയ്ക്കുമെന്ന് പറഞ്ഞ എല്‍.ഡി.എഫ് നേതാക്കളൊക്കെ ഇപ്പോള്‍ എവിടെപ്പോയി? അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ് ബജറ്റ്. അതുകൊണ്ട് പ്രതിപക്ഷം സമരം തുടരും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകും. ഈമാസം 13, 14 തീയതികളില്‍ എല്ലാ ജില്ലകളിലും യു.ഡി.എഫ് രാപ്പകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാഗമണ്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍.

Published

on

വാഗമണ്‍: വാഗമണ്ണില്‍ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയും തുടര്‍ന്ന് ഹോട്ടല്‍ റെയ്ഡും ഫലപ്രദമായി. എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ റഹിമാന്‍ ബസാര്‍ സ്വദേശിയായ മുഹമ്മദ് ഫവാസ് (32), കോഴിക്കോട് ചെനപറമ്പ് സ്നേഹസൗധം വീട്ടില്‍ ശ്രാവണ്‍ താര (24) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച നടന്ന വാഹനപരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് 50.50 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വാഗമണ്‍ വാഗാനക്ഷത്ര സ്യൂട്ട് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 2.065 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 3,75,000 പണവും കൂടി കണ്ടെത്തി. 2025 നവംബര്‍ 11ന് ആലപ്പുഴ അരൂരില്‍ വച്ച് 430 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയാണ് ശ്രാവണ്‍ താര. ശ്രീമോന്‍ നിലവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലാണ്. മുഹമ്മദ് ഫവാസിനെതിരെയും നിരവധി മയക്കുമരുന്നുകടത്ത് കേസുകള്‍ നിലവിലുണ്ടന്ന് എക്സൈസ് അറിയിച്ചു.

ആലപ്പുഴയിലെ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്നതിനാലാണ് ഇവര്‍ വാഗമണ്ണില്‍ എത്തിയതെന്നാണ് എക്സൈസ് സംഘം കണ്ടത്തിയത്. പ്രതികള്‍ക്കെതിരെ പീരുമേട് എക്സൈസ് റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്പെക്ടര്‍ മിഥുന്‍ വിജയിയുടെ നേതൃത്വത്തിലുള്ള പീരുമേട് എക്സൈസ് റേഞ്ചും സര്‍ക്കിള്‍ ഓഫീസും സംയുക്തമായി പരിശോധന നടത്തി. ഡെപ്യൂത്തി എക്സൈസ് കമ്മിഷണര്‍ പ്രിന്‍സ് ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പ്രദീപ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

 

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

Published

on

കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending