അബുദാബി: വിവിധ റോഡുകളിലെ സ്‌റ്റോപ്പ് അടയാളമുള്ള ഇടങ്ങളില്‍ വാഹനം നിറുത്തിയില്ലെങ്കില്‍ 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

സ്‌റ്റോപ്പ് ബോര്‍ഡുകള്‍ ഉള്ള സ്ഥലങ്ങള്‍, വാഹനം നിറുത്തണമെന്ന് സൂചന നല്‍കുന്ന വെളുത്ത വരയിട്ട സ്ഥലങ്ങള്‍ എന്നീ സ്ഥലങ്ങളില്‍ വാഹനം നിര്‍ബന്ധമായും നിര്‍ത്തുക, മുന്നിലുള്ള വാഹനങ്ങളുടെ പിറകില്‍ നിര്‍ത്തിയതിനുശേഷം പ്രസ്തുത വാഹനം കടന്നുപോയാല്‍ സ്‌റ്റോപ്പ് ചെയ്യേണ്ട് സ്ഥലത്ത് വീണ്ടും നിര്‍ത്തുക, റോഡ് വ്യക്തമായി കാണുന്നതുവരെ നിര്‍ത്തിയിടുക, കടന്നുപോകാന്‍ അനുമതിയുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ അവസരം നല്‍കേണ്ടതാണ്. തുടങ്ങി അഞ്ചുനിര്‍ദ്ദേശങ്ങളും പൊലീസ് നല്‍കുന്നുണ്ട്.

ഇത്തരം സ്ഥലങ്ങളില്‍ പലരും നിര്‍ത്താത്തതുമൂലം പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. വാഹനങ്ങളുടെ കൂട്ടിയിടികള്‍ പലതും ഗുരുതരാവസ്ഥയിലേക്ക് നയിക്കുമെന്ന കാര്യം മറക്കാതിരിക്കുക. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തിവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.