ആരാധനാലയ സംരക്ഷണ നിയമം 1991ലെ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി. നിയമം മതേതരത്വത്തിന്റെ മൗലിക തത്വങ്ങള്‍ ലംഘിക്കുന്നുവെന്നാരോപിച്ചാണ് വരാണാസി സ്വദേശിയായ രുദ്ര വിക്രം സിങ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ നിയമത്തിലെ 2, 3, 4 വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇത് ഭരണഘടനായുടെ 14, 15, 21, 25, 26, 29 അനുഛേദനങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.

രാജ്യം സ്വാതന്ത്ര്യം പാപ്രിച്ച 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങളുടെ ഘടന എന്തായിരുന്നോ അത് മാറ്റാന്‍ ആവശ്യപ്പെട്ട് കോടതികളെ സമീപിക്കുന്നതില്‍ നിന്നും ഹര്‍ജിക്കാരെ തടയുന്നതാണ് 1991ലെ നിയമം. നിയമത്തിലെ 2, 3, 4 വകുപ്പുകള്‍ കോടതിയെ സമീപിക്കാനുള്ള പൗരന്റെ അവകാശം ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.