ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ മുന്‍ ബി.എസ്.പി മന്ത്രിയും പ്രമുഖ ബ്രാഹ്മണ നേതാവുമായ നകുല്‍ ദുബെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ യു.പി നഗര വികസന മന്ത്രിയായിരുന്ന ദുബെയെ കഴിഞ്ഞ മാസം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബി.എസ്.പി പുറത്താക്കിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയുടെ സാന്നിധ്യത്തിലായിരുന്നു ദുബെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. യു.പിയില്‍ ദളിത്-ബ്രാഹ്മണ സഖ്യത്തിന് വേണ്ടി ബി.എസ്.പിയെ സഹായിച്ചിരുന്നത് ദുബെയായിരുന്നു. ഇനി കോണ്‍ഗ്രസിനെ യു.പിയിലും ദേശീയ തലത്തിലും മുന്നിലെത്തിക്കാനായാണ് തന്റെ പ്രയത്‌നമെന്ന് ദുബെ പറഞ്ഞു.