FOREIGN

ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ ഗുരുതരാവസഥയില്‍ ചികില്‍സയിലിരുന്ന മലയാളി യുവാവ് മരിച്ചു

By webdesk13

November 18, 2023

ദുബൈ: ദുബൈയിലെ കറാമയില്‍ ഒക്‌ടോബര്‍ 17നുണ്ടായ അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ ഇതു വരെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. തലശ്ശേരി സ്വദേശി നഹീല്‍ നിസാര്‍ (26) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്.

മലപ്പുറം പറവണ്ണ സ്വദേശി യഅ്ഖൂബ് അബ്ദുല്ല, തലശ്ശേരി സ്വദേശി നിധിന്‍ ദാസ് എന്നിവര്‍ നേരത്തെ മരിച്ചു. ഇതില്‍ നിധിന്‍ ദാസും നഹീലിനെ പോലെ പരിക്കേറ്റ് ചികില്‍സയിലിരുന്ന ശേഷമാണ് മരിച്ചത്. തലശ്ശേരിയിലെ പുന്നോല്‍ സ്വദേശിയാണ് നഹീല്‍ നിസാര്‍. ഈ അപകടത്തില്‍ പരിക്കേറ്റ് ഒരു യുവാവ് കൂടി ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

ദുബൈയിലെ ബില്‍ഡിംഗ് ഡെവലപര്‍ കമ്പനിയായ ദമാക് ഹോള്‍ഡിംങ്ങില്‍ ജീവനക്കാരനാണ് നഹീല്‍. പുന്നോല്‍ കഴിച്ചാല്‍ പൊന്നബത്ത് പൂഴിയില്‍ നിസാറിന്റെയും ഷഫൂറയുടെയും മകനാണ്. മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.